പുതിയ ഔഡി RS Q8 ഓഗസ്റ്റ് 27 -ന് ഇന്ത്യൻ വിപണിയിൽ എത്തും

ഔഡി ഇന്ത്യ രാജ്യത്ത് പുതിയ RS Q8 ഓഗസ്റ്റ് 27 -ന് പുറത്തിറക്കും. മോഡലിനായുള്ള ബുക്കിംഗ് ഈ മാസം ആദ്യം 15 ലക്ഷം രൂപ ടോക്കൺ തുകയ്ക്ക് നിർമ്മാതാക്കൾ ആരംഭിച്ചിരുന്നു.

പുതിയ ഔഡി RS Q8 ഓഗസ്റ്റ് 27 -ന് ഇന്ത്യൻ വിപണിയിൽ എത്തും

ഉപഭോക്താക്കൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിലോ ഏതെങ്കിലും ഔഡി ഡീലർഷിപ്പിലോ RS Q8 ബുക്ക് ചെയ്യാൻ സാധിക്കും.

പുതിയ ഔഡി RS Q8 ഓഗസ്റ്റ് 27 -ന് ഇന്ത്യൻ വിപണിയിൽ എത്തും

2019 ലോസ് ഏഞ്ചൽസ് ഓട്ടോ ഷോയിൽ അനാച്ഛാദനം ചെയ്ത ഔഡി RS Q8, നർ‌ബർ‌ഗ്രിംഗിലെ ഏറ്റവും വേഗതയേറിയ എസ്‌യുവിയുടെ റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

MOST READ: വിപണിയിൽ എത്തും മുമ്പ് ഇ-മോഷൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ ഔഡി RS Q8 ഓഗസ്റ്റ് 27 -ന് ഇന്ത്യൻ വിപണിയിൽ എത്തും

7 മിനിറ്റും 42.2 സെക്കൻഡും കൊണ്ടാണ് വാഹനം ട്രാക്കിന്റെ ഒരു ലാപ്പ് പൂർത്തിയാക്കിയത്. RS7 -ന് ശേഷം ഇന്ത്യയിൽ വിപണിയിലെത്തുന്ന രണ്ടാമത്തെ RS മോഡലായിരിക്കും Q8 -ന്റെ പ്രകടന പതിപ്പ്. ഈ വർഷം രാജ്യത്ത് വിപണിയിലെത്തുന്ന നാലാമത്തെ ഔഡി ഉൽപ്പന്നം കൂടെയാണിത്.

പുതിയ ഔഡി RS Q8 ഓഗസ്റ്റ് 27 -ന് ഇന്ത്യൻ വിപണിയിൽ എത്തും

അഗ്രസ്സീവ് ഫാസിയ, പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ സിംഗിൾ-ഫ്രെയിം ഗ്രില്ല്, 22 ഇഞ്ച് അലോയി വീലുകൾ RS-സ്പെക്ക് സ്‌പോയ്‌ലർ, ഇന്റഗ്രേറ്റഡ് റിയർ ഡിഫ്യൂസർ എന്നിവ ഔഡി RS Q8 സവിശേഷതകളാണ്.

MOST READ: സെഗ്മെന്റിൽ ആദ്യം; എംജി ഗ്ലോസ്റ്റർ എത്തുന്നത് 64 ആംബിയന്റ് ലൈറ്റിംഗ് സവിശേഷതയുമായി

പുതിയ ഔഡി RS Q8 ഓഗസ്റ്റ് 27 -ന് ഇന്ത്യൻ വിപണിയിൽ എത്തും

അകത്ത്, വെർച്വൽ കോക്ക്പിറ്റ്, RS സ്പെക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, സ്‌പോർട്ട് സീറ്റുകൾ, ലെതർ, അൽകന്റാര ട്രിം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ മോഡൽ.

പുതിയ ഔഡി RS Q8 ഓഗസ്റ്റ് 27 -ന് ഇന്ത്യൻ വിപണിയിൽ എത്തും

600 bhp കരുത്തും 800 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് ഔഡി RS Q8 എസ്‌യുവിയുടെ ഹൃദയം.

MOST READ: ഇസൂസു D-മാക്‌സ് V-ക്രോസിനെതിരെ മത്സരിക്കാന്‍ ഹിലക്‌സ് പിക്ക്-അപ്പുമായി ടൊയോട്ട എത്തിയേക്കും

പുതിയ ഔഡി RS Q8 ഓഗസ്റ്റ് 27 -ന് ഇന്ത്യൻ വിപണിയിൽ എത്തും

ഔഡിയുടെ സിഗ്നേച്ചർ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിന്റെ സഹായത്തോടെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി ഈ എഞ്ചിൻ നാല് വീലുകളിലേക്കും പവർ അയയ്ക്കും.

പുതിയ ഔഡി RS Q8 ഓഗസ്റ്റ് 27 -ന് ഇന്ത്യൻ വിപണിയിൽ എത്തും

വെറും 3.8 സെക്കൻഡിനുള്ളിൽ മോഡലിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi To Launch New RS Q8 On 27th August In India. Read in Malayalam.
Story first published: Thursday, August 20, 2020, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X