Just In
- 8 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 14 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 19 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്പോർട്ടി ഡിസൈനുമായി പുതിയ TTS കോംപറ്റീഷൻ പ്ലസ് അവതരിപ്പിച്ച് ഔഡി
ഔഡി തങ്ങളുടെ TT കുടുംബത്തിനായി ഒരു സ്പോർട്ടി ഡിസൈൻ അധിഷ്ഠിത സ്പെഷ്യൽ മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഔഡി TTS കോംപറ്റീഷൻ പ്ലസ് എന്ന മോഡൽ TT, TTS ട്രിം ലെവലുകളിൽ ലഭ്യമാവും.

ഔഡി TTS കോംപറ്റീഷൻ പ്ലസും നവീകരിച്ച മോഡൽ സീരീസും 2020 നവംബറിൽ ജർമ്മനിയിൽ വിൽപ്പനയ്ക്കെത്തും. കൂപ്പെയ്ക്ക് ഏകദേശം 61,000 യൂറോ (53.62 ലക്ഷം രൂപ), റോഡ്സ്റ്ററിന് 63,700 യൂറോ (56 ലക്ഷം രൂപ) വിലവരും, ഡെലിവറികൾ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നു.

TT, TTS എന്നിവയ്ക്കായി ഔഡി 2021 മാർച്ചിൽ ഡെലിവറികൾ ആരംഭിക്കുന്ന ഒരു പുതിയ "ബ്രോൺസ് സെലക്ഷൻ" വേരിയന്റും വാഗ്ദാനം ചെയ്യുന്നു.
MOST READ: അധികം വൈകാതെ ഇന്ത്യയിലേക്കും; ട്രൈഡന്റ് 660 മോഡലിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു

സീറ്റ് ട്രിംസ്, സെന്റർ കൺസോൾ, ഇന്റീരിയറിലെ എയർ വെന്റുകൾ എന്നിവയ്ക്കുള്ള മികച്ച ഘടകങ്ങൾ, മികച്ച പെയിന്റ് ഫിനിഷ്, ബ്രോൺസ്, കോപ്പർ കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ് എന്നിവ ബ്രോൺസ് സെലക്ഷൻ സ്പെഷ്യൽ മോഡൽ ഉൾക്കൊള്ളുന്നു.

ബോഡി കളറുകളിൽ ക്രോനോസ് ഗ്രേ, ഗ്ലേസിയർ വൈറ്റ്, മിത്തോസ് ബ്ലാക്ക് എന്നിവ ഉൾപ്പെടുന്നു, ഇത് 20 ഇഞ്ച് വീലുകളുമായി 5-V-സ്പോക്ക് സ്റ്റാർ ഡിസൈനുമായി പൊരുത്തപ്പെടുന്നു. റാപ്പ്ഡ് ഔഡി റിംഗുകൾ സൈഡ് സില്ലുകളിൽ ഒരേ നിറത്തിലാണ്.

എൽഇഡി ഹെഡ്ലൈറ്റുകൾ, റെഡ് നിറത്തിൽ ഒരുക്കിയിരിക്കുന്ന ബ്രേക്ക് കാലിപ്പറുകൾ, 10 സ്പോക്ക് ഡിസൈുള്ള ഉയർന്ന ഗ്ലോസ്സ് ബ്ലാക്ക് 20 ഇഞ്ച് വീലുകൾ എന്നിവ TTS കോംപറ്റീഷൻത്തിന്റെ സ്റ്റാൻഡേർഡ് ഉപകരണങ്ങളാണ്.

നിശ്ചിത റിയർ വിംഗും ഇരുണ്ട നിറങ്ങളിലുള്ള മറ്റ് ബാഹ്യ വിശദാംശങ്ങളായ മുന്നിലും പിന്നിലുമുള്ള കറുത്ത ഔഡി വളയങ്ങൾ വലരെ ഡൈനാമിക്കായി കാണപ്പെടുന്നു.
MOST READ: സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

TTS -ന്റെ സ്പോർടി പിൻഭാഗത്ത് പരിചിതമായ രണ്ട് ഇരട്ട ടെയിൽപൈപ്പുകളുണ്ട്. സിംഗിൾഫ്രെയിം ഹണികോമ്പ് ഗ്രില്ല് TT യ്ക്ക് ഗ്ലോസ്സ് ബ്ലാക്കിലും TTS -ന് മാറ്റ് ടൈറ്റാനിയം ബ്ലാക്കിലും ഒരുക്കിയിരിക്കുന്നു.

അകത്ത്, ഔഡി TTS കോംപറ്റീഷനിൽ 12.3 ഇഞ്ച് ഔഡി വെർച്വൽ കോക്ക്പിറ്റ് സവിശേഷതകളുണ്ട്, ഡ്രൈവിംഗിനും ഓൺ-ബോർഡ് കമ്പ്യൂട്ടർ വിവരങ്ങൾക്കുമായി ക്രമീകരിക്കാവുന്ന ഡിസ്പ്ലേ മോഡുകളും വഹാനത്തിൽ വരുന്നു.

എക്സ്ക്ലൂസീവ് ലെതർ അപ്ഹോൾസ്റ്ററിയും TTS കോംപറ്റീഷൻ പ്ലസിന്റെ സ്പോർടി ഇന്റീരിയറിനെ കൂടുതൽ മെച്ചപ്പെടുത്തുന്നു. റെഡ് അല്ലെങ്കിൽ ബ്ലൂ നിറങ്ങളിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, റോമ്പസ് പാറ്റേൺ എന്നിവ ഉപയോഗിച്ച് നാപ്പ ലെതറിൽ പ്രീമിയം അനുഭവം തുടരുന്നു. മുൻ സീറ്റുകൾക്ക് ഒരു S എംബോസ്ഡ് ബാക്ക് റസ്റ്റുകളും ലഭിക്കുന്നു.

സീറ്റ് ട്രിമ്മുകളുടെയും സെന്റർ കൺസോളിന്റെയും ഘടകങ്ങൾ ക്രോം പെയിന്റ് ഫിനിഷ്, സ്ലേറ്റ് ഗ്രേ, സാറ്റിൻ പെയിന്റ് ഫിനിഷ്, ടർബോ ബ്ലൂ, അല്ലെങ്കിൽ ഗ്ലോസ് പെയിന്റ് ഫിനിഷ്, ടാംഗോ റെഡ് എന്നിവയിൽ വരുന്നു.
എയർ വെന്റുകളുടെ ആന്തരിക വളയങ്ങൾ സാറ്റിൻ ടർബോ ബ്ലൂ അല്ലെങ്കിൽ ഗ്ലോസ് ടാംഗോ റെഡ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഗിയർ ലിവർ നോബ് രൂപകൽപ്പന ചെയ്തിരിക്കുന്നത് അൽകന്റാരയിലാണ്. ടാംഗോ റെഡ് ഇന്റീരിയർ ഉപയോഗിച്ച്, ഫ്ലോർ മാറ്റുകൾ അനുബന്ധ വർണ്ണത്തിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

2.0 ലിറ്റർ TFSI എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം, ഇത് 318 bhp കരുത്തും പരമാവധി 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു. കൂപ്പെയ്ക്ക് 4.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ റോഡ്സ്റ്റർ 4.8 സെക്കൻഡിനുള്ളിൽ ഇത് ചെയ്യും.

മോഡലിന്റെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലി നിയന്ത്രിക്കുന്നു. ഏഴ് സ്പീഡ് S-ട്രോണിക്, ക്വാട്രോ പെർമനന്റ് ഓൾ-വീൽ ഡ്രൈവ്, ഔഡി മാഗ്നറ്റിക് റൈഡ് കൺട്രോൾഡ് ഷോക്ക് അബ്സോർബർ സിസ്റ്റം എന്നിവ സ്റ്റാൻഡേർഡായി വാഹനത്തിലുണ്ട്.