ഓട്ടോ എക്‌സ്‌പോ 2020: 8.25 ലക്ഷത്തിന് മഹീന്ദ്ര eKUV100, ഒറ്റ ചാര്‍ജില്‍ 147 കിലോമീറ്റര്‍ ഓടും

ഒടുവില്‍ KUV100 ഇലക്ട്രിക് പതിപ്പിനെ മഹീന്ദ്ര യാഥാര്‍ത്ഥ്യമാക്കി. രണ്ടു വര്‍ഷം മുന്‍പ് കോണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ച eKUV100 -യെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര വിപണിയില്‍ എത്തിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് മോഡലിന്റെ പിറവി. 8.25 ലക്ഷം രൂപ മുതല്‍ പുതിയ eKUV100 -യ്ക്ക് വില ആരംഭിക്കും. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്ന ഏറ്റവും ചിലവ് കുറഞ്ഞ വൈദ്യത കാറാണിത്.

ഓട്ടോ എക്‌സ്‌പോ 2020: 8.25 ലക്ഷത്തിന് മഹീന്ദ്ര eKUV100 എത്തി, ഒറ്റ ചാര്‍ജില്‍ 147 കിലോമീറ്റര്‍ ഓടും

വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫെയിം സബ്‌സിഡി മഹീന്ദ്ര eKUV100 -യുടെ വിലയെ സ്വാധീനിച്ചിട്ടുണ്ട്. 40kW ശേഷിയുള്ള വൈദ്യുത മോട്ടോറാണ് എസ്‌യുവിയുടെ മുന്‍ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കുന്നത്. 53 bhp കരുത്തും 120 Nm torque ഉം സൃഷ്ടിക്കാന്‍ വൈദ്യുത മോട്ടോര്‍ പ്രാപ്തമാണ്. ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റ് ലിക്വിഡ് കൂളിങ് സംവിധാനം ഉപയോഗപ്പെടുത്തും.

ഓട്ടോ എക്‌സ്‌പോ 2020: 8.25 ലക്ഷത്തിന് മഹീന്ദ്ര eKUV100 എത്തി, ഒറ്റ ചാര്‍ജില്‍ 147 കിലോമീറ്റര്‍ ഓടും

ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരമോടാന്‍ eKUV100 -യ്ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.സാധാരണഗതിയില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ അഞ്ചു മണിക്കൂറും 45 മിനിറ്റും ആവശ്യമായുണ്ട്. ഇതേസമയം, ഫാസ്റ്റ് ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കില്‍ 55 മിനിറ്റുകൊണ്ട് ബാറ്ററിയില്‍ പൂര്‍ണമായി ചാര്‍ജ് നിറയും.

ഓട്ടോ എക്‌സ്‌പോ 2020: 8.25 ലക്ഷത്തിന് മഹീന്ദ്ര eKUV100 എത്തി, ഒറ്റ ചാര്‍ജില്‍ 147 കിലോമീറ്റര്‍ ഓടും

വൈദ്യുത പതിപ്പിനെ സാധാരണ മോഡലില്‍ നിന്നും വേറിട്ടുനിര്‍ത്താനായി ഏതാനും ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ മഹീന്ദ്ര അവലംബിച്ചിട്ടുണ്ട്. അടഞ്ഞ ഗ്രില്‍ ശൈലിയാണ് എസ്‌യുവിക്ക് കമ്പനി കല്‍പ്പിച്ചിരിക്കുന്നത്. മോഡലിന്റെ എയറോഡൈനാമിക് മികവിനെ ഈ നടപടി സ്വാധീനിക്കും. മുന്‍ ബമ്പറിലും പരിഷ്‌കാരങ്ങള്‍ കാണാം.

ഓട്ടോ എക്‌സ്‌പോ 2020: 8.25 ലക്ഷത്തിന് മഹീന്ദ്ര eKUV100 എത്തി, ഒറ്റ ചാര്‍ജില്‍ 147 കിലോമീറ്റര്‍ ഓടും

മുന്നില്‍ ഇടതു വീല്‍ ആര്‍ച്ചിലാണ് ചാര്‍ജിങ് സൗകര്യമുള്ളത്. അകത്തളത്തില്‍ വലിയ മാറ്റങ്ങള്‍ നല്‍കാന്‍ മഹീന്ദ്ര മുന്‍കൈയെടുത്തിട്ടില്ല.

വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളും eKUV100 -യുടെ അകത്തള വിശേഷങ്ങളാണ്. വില നിയന്തിച്ചു നിര്‍ത്താന്‍ മാനുവല്‍ എസി മതിയെന്ന് കമ്പനി തീരുമാനിച്ചു.

ഓട്ടോ എക്‌സ്‌പോ 2020: 8.25 ലക്ഷത്തിന് മഹീന്ദ്ര eKUV100 എത്തി, ഒറ്റ ചാര്‍ജില്‍ 147 കിലോമീറ്റര്‍ ഓടും

റിമോട്ട് കണ്‍ട്രോള്‍, സെന്‍ട്രല്‍ ലോക്കിങ് ഫീച്ചറുകളും മോഡല്‍ അവകാശപ്പെടും. വിപണിയില്‍ ടാറ്റ ടിഗോര്‍ ഇവി, മഹീന്ദ്ര ഇവെരിറ്റോ കാറുകളുമായാണ് മഹീന്ദ്ര eKUV100 -യുടെ മത്സരം. വിപണിയിലെ ചിത്രം നോക്കിയാല്‍ വൈദ്യുത നിരയിലേക്കുള്ള കടന്നുവരവ് ഒരല്‍പ്പം വൈകിയെന്ന് അനുമാനിക്കാം. കാരണം ഈ നിരയില്‍ നെക്‌സോണ്‍, ടിഗോര്‍, ആള്‍ട്രോസ് ഇവി പതിപ്പുകളെ ടാറ്റ അവതരിപ്പിച്ചു കഴിഞ്ഞു.

Most Read Articles

Malayalam
English summary
Auto Expo 2020: Mahindra Launches The New eKUV100. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X