ബംഗ്ലാദേശ് ആര്‍മി കുപ്പായത്തില്‍ ടാറ്റ ഹെക്‌സ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കുറച്ച് ദിവസങ്ങളായി ടാറ്റ ഹെക്‌സയുടെ ഒരു ചിത്രം സമുഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവം മറ്റൊന്നുമല്ല ബംഗ്ലാദേശ് ആര്‍മിയുടെ ഭാഗമായിരിക്കുകയാണ് ഇപ്പോള്‍ ഹെക്‌സ.

ബംഗ്ലദേശ് ആര്‍മി കുപ്പായത്തില്‍ ടാറ്റ ഹെക്‌സ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നേരത്തെ ടാറ്റയുടെ തന്നെ സഫാരി സ്റ്റോമും ആര്‍മിയുടെ ഭാഗമായിരുന്നു. ഇത്തരത്തില്‍ പച്ചനിറമണിഞ്ഞ് നിരത്തുകളില്‍ കണ്ടിരുന്ന വാഹനം ടാറ്റ പ്രമികള്‍ വൈറലാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പച്ച കുപ്പായത്തില്‍ പായുന്ന ഹെക്‌സയും ഏറ്റെടുത്തിരിക്കുന്നത്.

ബംഗ്ലദേശ് ആര്‍മി കുപ്പായത്തില്‍ ടാറ്റ ഹെക്‌സ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ബംഗ്ലാദേശ് സര്‍ക്കാര്‍ വാങ്ങിയ ടാറ്റ ഹെക്‌സയുടെ ഫോര്‍ വീല്‍ ഡ്രൈവിന്റെ ചിത്രങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെക്‌സയുടെ 200 യൂണിറ്റുകളാണ് ടാറ്റ ബംഗ്ലദേശ് ആര്‍മിക്ക് കൈമാറുക.

MOST READ: ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി എത്തുന്ന ആദ്യ എൻഫീൽഡ് മോഡലാകാൻ മെറ്റിയർ 350

ബംഗ്ലദേശ് ആര്‍മി കുപ്പായത്തില്‍ ടാറ്റ ഹെക്‌സ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കഴിഞ്ഞ വര്‍ഷമാണ് ഇതിനായിട്ടുള്ള കരാറില്‍ ഒപ്പുവെച്ചത്. 1972 മുതല്‍ ബംഗ്ലാദേശിലെ കോമേഷ്യല്‍ വെഹിക്കിള്‍ മാര്‍ക്കറ്റിലെ സജീവ സാന്നിധ്യമാണ് ടാറ്റ. ടിഗായോ, നെക്‌സോണ്‍ തുടങ്ങിയ വാഹനങ്ങള്‍ കമ്പനി ബംഗ്ലദേശ് വിപണിയില്‍ വില്‍ക്കുന്നുണ്ട്.

ബംഗ്ലദേശ് ആര്‍മി കുപ്പായത്തില്‍ ടാറ്റ ഹെക്‌സ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

2.2 ലീറ്റര്‍ ടര്‍ബോ ചാര്‍ജ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 154 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. മാനുവല്‍ ഗിയര്‍ബോക്‌സു മാത്രമേ നാലു വീല്‍ഡ്രൈവ് മോഡലിലുള്ളൂ.

MOST READ: സണ്ണിക്കും ഉണ്ട് ഒരു സ്വപ്ന കാർ

ബംഗ്ലദേശ് ആര്‍മി കുപ്പായത്തില്‍ ടാറ്റ ഹെക്‌സ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

എന്നാല്‍ ആര്‍മി സ്‌പെക്കിലെത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് വാഹനത്തിന് കമ്പനി ഉള്‍പ്പെടുത്തുക എന്നത് സംബന്ധിച്ച് സൂചനകളൊന്നുമില്ല. 2017 ലാണ് ഹെക്‌സ വിപണിയിലെത്തുന്നത്. ടാറ്റയുടെ ഡിസൈന്‍ ശൈലിയിലെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വാഹനം എന്ന് നിസംശയം അവകാശപ്പെടാന്‍ സാധിക്കുന്ന വാഹനമാണ് ഹെക്സ.

ബംഗ്ലദേശ് ആര്‍മി കുപ്പായത്തില്‍ ടാറ്റ ഹെക്‌സ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ടാറ്റയുടെ തന്നെ മറ്റ് മോഡലുകളുമായി യാതൊരു സാമ്യവും ഈ വാഹനത്തിനില്ല. ബോര്‍ഗ് വാര്‍ണര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഹെക്സയില്‍ വരുന്നത്. ആവശ്യത്തിനനുസരിച്ച് ടോര്‍ഖ് വൈദ്യുതമായി നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനമാണ് വാഹനത്തില്‍.

MOST READ: പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ബംഗ്ലദേശ് ആര്‍മി കുപ്പായത്തില്‍ ടാറ്റ ഹെക്‌സ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ചെളി നിറഞ്ഞ പ്രതലങ്ങളിലും മറ്റ് ഓഫ് റോഡ് പാതകളിലും അനായാസം മുന്നേറാന്‍ ഇത് വാഹനത്തെ സഹായിക്കും. അതേസമയം ഹെക്‌സ നിര്‍ത്തി ഹെക്‌സ സഫാരി എന്നൊരു മോഡലിനെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

ബംഗ്ലദേശ് ആര്‍മി കുപ്പായത്തില്‍ ടാറ്റ ഹെക്‌സ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വരും മാസങ്ങളില്‍ ബിഎസ് VI ഹെക്സ സഫാരി വിപണിയില്‍ എത്തുമെന്നാണ് സൂചന. ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ഒരു കണ്‍സെപ്റ്റ് രൂപത്തില്‍ കമ്പനി ഇത് പ്രദര്‍ശിപ്പിച്ചിരുന്നു. വരിക്കോര്‍ 400 എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് 4x4 ഓള്‍വീല്‍ ഡ്രൈവിനൊപ്പം കണ്‍സെപ്റ്റ് പതിപ്പില്‍ ഘടിപ്പിച്ചിരുന്നു.

Most Read Articles

Malayalam
English summary
Made-in-India Tata Hexa is now Official SUV For Bangladesh Army. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X