2020 TNT 600 ചൈനീസ് വിപണിയിൽ അവതരിപ്പിച്ച് ബെനലി

2020 TNT 600 ഉത്പാദന രൂപത്തിൽ ബെനലി ചൈനയിൽ അനാച്ഛാദനം ചെയ്തു. ബെനലിയുടെ സഹോദര ബ്രാൻഡായ QJ മോട്ടോറിന് കീഴിൽ മിഡ്-ഡിസ്‌പ്ലേസ്‌മെന്റ് സ്ട്രീറ്റ്ഫൈറ്റർ SRK 600 എന്നും അറിയപ്പെടുന്നു.

2020 TNT 600 ചൈനീസ് വിപണിയിൽ അവതരിപ്പിച്ച് ബെനലി

കീലെസ് ഇഗ്നിഷൻ, ബാക്ക്‌ലിറ്റ് സ്വിച്ചുകൾ എന്നിവ പോലുള്ള സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളാൽ നിറച്ച ഈ ബൈക്കിന് പുതിയ രൂപവുമാണ് നിർമ്മാതാക്കൾ നൽകുന്നത്. ചുവപ്പ്, കറുപ്പ്, വെള്ള, നീല എന്നീ നാല് നിറങ്ങളിൽ സ്റ്റാൻഡേർഡ്, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ വാഹനം ലഭ്യമാണ്.

2020 TNT 600 ചൈനീസ് വിപണിയിൽ അവതരിപ്പിച്ച് ബെനലി

സ്റ്റാൻഡേർഡ് പതിപ്പിന് 43,999 ചൈനീസ് യുവാൻ മുതൽ ഏറ്റവും ഉയർന്ന ഹൈ പതിപ്പിന് 49,999 ചൈനീസ് യുവാൻ വരെയാണ് എക്സ്-ഷോറൂം വില. ഇത് ഏകദേശം 4.66 ലക്ഷം രൂപ മുതൽ 5.30 ലക്ഷം രൂപ വരെയാണ്.

MOST READ: മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

2020 TNT 600 ചൈനീസ് വിപണിയിൽ അവതരിപ്പിച്ച് ബെനലി

600 സിസി ഇൻലൈൻ നാല് സിലിണ്ടർ മോട്ടോറാണ് TNT-യുടെ ഹൃദയം. വാഹനത്തിന്റെ ബിഎസ് IV മോഡലിനേക്കാൾ കുറഞ്ഞ കരുത്താണ് പുതുക്കിയ പതിപ്പ് പുറപ്പെടുവിക്കുന്നത്. റഫറൻസിനായി, 2020 മോഡൽ 11,000 rpm -ൽ 81.5 bhp കരുത്തും 8,000 rpm -ൽ 55 Nm torque ഉം പുറപ്പെടുവിക്കുന്നു.

2020 TNT 600 ചൈനീസ് വിപണിയിൽ അവതരിപ്പിച്ച് ബെനലി

ഇത് മുൻ മോഡലിനേക്കാൾ 3.5 bhp കുറവാണ്, എന്നാൽ പുതിയ മോഡലിന് 0.4 Nm torque കൂടുതൽ ലഭിക്കുന്നു. ഇന്ത്യയിലേക്ക് വരുമ്പോൾ മോട്ടോർ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കും.

MOST READ: പുതുതലമുറ സ്‌കോര്‍പിയോ എസ്‌യുവിക്ക് കരുത്തായി ഫോര്‍-വീല്‍ ഡ്രൈവും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

2020 TNT 600 ചൈനീസ് വിപണിയിൽ അവതരിപ്പിച്ച് ബെനലി

ഇവിടെയുള്ള മൂന്ന് വകഭേദങ്ങൾ ഹാർഡ്‌വെയറിന്റെ കാര്യത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. സ്റ്റാൻഡേർഡ് പതിപ്പിന് സസ്‌പെൻഷനും ബ്രേക്ക് സജ്ജീകരണവും ബെനലിയിൽ നിന്ന് ലഭിക്കുന്നു, മീഡിയം-സ്പെക്ക് വേരിയന്റിൽ യഥാക്രമം KYB, സിഹു എന്നിവയിൽ നിന്നുള്ളവയാണ് ഒരുക്കിയിരിക്കുന്നത്.

2020 TNT 600 ചൈനീസ് വിപണിയിൽ അവതരിപ്പിച്ച് ബെനലി

എന്നാൽ ശ്രദ്ധ പിടിച്ചുപറ്റുന്നത് ടോപ്പ്-സ്പെക്ക് വേരിയന്റാണ്, അതിൽ മാർസോച്ചി USD ഫോർക്ക്, KYB -ൽ നിന്നുള്ള മോണോഷോക്ക്, ബ്രെംബോയിൽ നിന്നുള്ള ബ്രേക്കുകൾ എന്നിവയാണ് വരുന്നത്.

MOST READ: വോൾവോയുടെ പൂർണ്ണ ഇലക്ട്രിക് എസ്‌യുവി XC40 റീചാർജ് ഇന്ത്യയിലേക്കും

2020 TNT 600 ചൈനീസ് വിപണിയിൽ അവതരിപ്പിച്ച് ബെനലി

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനേക്കാൾ 2020 ബെനലി TNT 600 10mm മെലിഞ്ഞതാണ്, കൂടാതെ വീൽബേസും 20mm കുറച്ചിരിക്കുന്നു, ഇത് മോട്ടോർസൈക്കിളിന്റെ ഹാൻഡിലിംഗ് കൂടുതൽ മെച്ചപ്പെടുത്തും. മുൻ മോഡലിനേക്കാൾ പുതിയ പതിപ്പിന് 33 കിലോഗ്രാം ഭാരവും കുറവാണ്.

2020 TNT 600 ചൈനീസ് വിപണിയിൽ അവതരിപ്പിച്ച് ബെനലി

2020 TNT 600 കൂടുതൽ‌ ആകർഷകമാക്കുന്നതിനായി ബെനലി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പിൻവാങ്ങുന്ന മോഡലിനെക്കാൾ വാഹനം വളരെ മെലിഞ്ഞതും ഷാർപ്പുമായി തോന്നുന്നു. കവാസാക്കി Z1000 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്ന പുതിയ എൽഇഡി ഹെഡ്ലൈറ്റാണ്.

MOST READ: ഒരു ലക്ഷം യൂണിറ്റ് എസ്-സിഎൻജി വാഹനങ്ങൾ വിറ്റഴിച്ച് മാരുതി സുസുക്കി

2020 TNT 600 ചൈനീസ് വിപണിയിൽ അവതരിപ്പിച്ച് ബെനലി

ബിഎസ് IV മോഡലിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്ന സ്വർണ്ണ നിറത്തിലുള്ള USD ഫോർക്കുകളും ഒരു അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റും 2020 മോഡലിന് ലഭിക്കുന്നു. ബി‌എസ് IV TNT 600 -ലെ അനലോഗ്-ഡിജിറ്റൽ കൺ‌സോളിനെ പുതിയ അഞ്ച് ഇഞ്ച് ഫുൾ-കളർ TFT കൺസോൾ മാറ്റിസ്ഥാപിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli TNT 600 Revealed In Chineese Market. Read in English.
Story first published: Saturday, June 6, 2020, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X