അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

ഒരു കാര്‍ സ്വന്തമാക്കുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. പക്ഷേ സാധാരണക്കാരനെ സംബന്ധിച്ച് വില തന്നെയാണ് പ്രശനമായി നില്‍ക്കുന്നത്. എന്നാല്‍ വിപണിയില്‍ മോഡലുകള്‍ വര്‍ധിച്ചതോടെ നിര്‍മ്മാതാക്കള്‍ തന്നെ പല മോഡലുകളുടെയും വില കുറച്ചു.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

അങ്ങനെ സാധാരണക്കാരനും താങ്ങവുന്ന വിലയില്‍ നിരവധി മോഡലുകള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ നമ്മള്‍ ഇന്ന് പരിചയപ്പെടുന്നത് അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള കുറച്ച് ജനപ്രിയ കാറുകള്‍ ആണ്. അത് ഏതൊക്കെ എന്ന് പരിചയപ്പെടാം.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

റെനോ ക്വിഡ് (2.92 ലക്ഷം രൂപ)

മാരുതി സുസുക്കി, ഹ്യുണ്ടായി തുടങ്ങിയ നിര്‍മ്മാതാക്കള്‍ അടക്കി വാണിരുന്ന ശ്രേണിയിലേക്ക് 2015 -ലാണ് എന്‍ട്രി ലെവല്‍ മോഡലായ ക്വിഡിനെ റെനോ അവതിപ്പിക്കുന്നത്. അധിക സമയം ഒന്നും വേണ്ടി വന്നില്ല ഈ വാഹനത്തിന് ഈ ശ്രേണിയിലെ മികച്ച വാഹനമായി മാറാന്‍.

MOST READ: പ്രായമായവർക്ക് സുഖപ്രദമായി സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

ഒരു എസ്‌യുവി-പ്രചോദിത സ്‌റ്റൈലിംഗുള്ള ക്വിഡ്, ഇന്ത്യയില്‍ ഒരു മികച്ച വിജയ സൂത്രവാക്യമാണെന്ന് തെളിഞ്ഞു. പ്രായോഗികത, വിശാലത, ഇന്ധനക്ഷമത, ഈ മൂന്നു ഘടകങ്ങളുടെ മികവുറ്റ സമന്വയമാണ് ക്വിഡ് എന്ന് പറയാം.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

പോയവര്‍ഷം വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. പൂര്‍ണമായി അഴിച്ചുപണിത മുന്‍വശമാണ് പ്രധാന ആകര്‍ഷണം.

MOST READ: കൊവിഡ്-19; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ ഗൗണ്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

പുതിയ ഗ്രില്ല്, അതിനടുത്തായി സ്ഥാനം പിടിച്ചിരിക്കുന്ന ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ബംമ്പറിലേക്ക് സ്ഥാനം മാറിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബബര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് ക്വിഡിന്റെ മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

ഓറഞ്ച് നിറത്തിലുള്ള സൈഡ് മിറര്‍, ക്ലാഡിങ്ങുകള്‍, ബ്ലാക്ക് ഫിനീഷിങ്ങ് പില്ലറുകള്‍, ഡ്യുവല്‍ ടോണ്‍ റൂഫ് റെയില്‍, പുതിയ അലോയി വീലുകളും നല്‍കിയാണ് പുതിയ വശങ്ങളെ അലങ്കരിച്ചിരിക്കുന്നത്. അതേസമയം പിന്നില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല.

MOST READ: പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

പുതിയ ഡാഷ്ബോര്‍ഡ്, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും, രണ്ട് നിറങ്ങളിലുള്ള സീറ്റുകളും ഉപയോഗിച്ചാണ് അകത്തളം കമ്പനി ആഢംബരമാക്കിയിരിക്കുന്നത്.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് പുതിയ ക്വിഡിലുമുള്ളത്. 0.8 ലിറ്റര്‍ എഞ്ചിന്‍ 799 സിസിയില്‍ 53 bhp കുത്തും 72 Nm torque ഉം സൃഷ്ടിക്കും. 1.0 ലിറ്റര്‍ എഞ്ചിന്‍ 67 bhp കരുത്തും 91 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയാണ് ഗിയര്‍ബോക്‌സ്. 2.92 ലക്ഷം രൂപ മുതല്‍ 5.01 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

മാരുതി എസ്-പ്രെസ്സോ (3.71 ലക്ഷം രൂപ)

സാധാരണക്കാരനുള്ള മിന് എസ്‌യുവി എന്ന് വിശേഷണത്തോടെ പോയ വര്‍ഷമാണ് എസ്-പ്രെസ്സോയെ നിര്‍മ്മാതാക്കളായ മാരുതിയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ആള്‍ട്ടോ K10 -ന്റെ പകരക്കാരനായിട്ടാകും വാഹനം വിപണിയില്‍ എത്തുന്നത്.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

അധികം താമസിക്കാതെ ആള്‍ട്ടോ K10 -ന്റെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് മാരുതി വ്യക്തമാക്കിയിട്ടുണ്ട്. ദൂരെ നിന്ന് നേക്കുമ്പോള്‍ ഒരു വലിയ എസ്‌യുവി കടന്നുവരുന്നതായിട്ടാണ് തോന്നുക.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

ഇതിനെ സഹായിക്കുന്നതിനായി വലിയ ബോണറ്റ്, ഉയര്‍ന്ന ബമ്പര്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്. മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്ഫോമില്‍ ബോക്‌സി ഡിസൈനിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

യുവാക്കളെ ആകര്‍ഷിക്കുന്ന അകത്തളവും വാഹനത്തിന്റെ സവിശേഷതയാണ്. സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവ അകത്തളത്തെ ആഢംബരമാക്കും.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

ബിഎസ് VI നിലവാരത്തിലുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ K10B പെട്രോള്‍ എഞ്ചിനാണ് എസ്-പ്രെസ്സോയ്ക്ക് കരുത്തേകുക. ഈ എഞ്ചിന്‍ 68 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കും.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്. 3.71 ലക്ഷം രൂപ മുതല്‍ 4.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

മാരുതി വാഗണ്‍ ആര്‍ (4.46 ലക്ഷം രൂപ)

വിപണിയില്‍ എത്തിയ നാള്‍ മുതല്‍ മാരുതിക്ക് ഏറെ നേട്ടങ്ങള്‍ നേടിക്കൊടുത്തൊരു മോഡല്‍ എന്ന വിശേഷണമാണ് വാഗണ്‍ ആറിന് ഉള്ളത്. പോയ വര്‍ഷം വാഹനത്തിന്റെ പുതുതലമുറയെ കമ്പനി വിപണിയിവല്‍ അവതരിപ്പിച്ചിരുന്നു.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

പുതിയ ഡിസൈനിലും ഫീച്ചറിലുമാണ് പുതുതലമുറ വാഗണ്‍ ആറിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മുന്നിലെ ഹെഡ്‌ലാമ്പ് ഡിസൈനും, പിന്നിലെ ടെയില്‍ ലാമ്പ് ഡിസൈനുമാണ് വാഹനത്തെ കൂടുതല്‍ പുതുമയുള്ളതാക്കുന്നത്.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയൊക്കെയാണ് അകത്തളത്തെ മനോഹരമാക്കുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

1.0 ലിറ്റര്‍ ത്രി സിലണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കും. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

ഇരു എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 4.46 ലക്ഷം രൂപ മുതല്‍ 6.00 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

ഹ്യുണ്ടായി സാന്‍ട്രോ (4.57 ലക്ഷം രൂപ)

പഴയ മോഡലില്‍ നിന്നും പുതുമകളോടെ ടോള്‍ ബോയി ഡിസൈനിലാണ് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി സാന്‍ട്രോയെ വിപണിയില്‍ അവതരിപ്പിച്ചത്.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

അഞ്ച് ലക്ഷം രൂപയില്‍ താഴെ സാധാരണക്കാരനും തെരഞ്ഞെടുക്കാവുന്ന് മോഡലുകളില്‍ ഒന്നാണ് സാന്‍ട്രോ. ഇന്ത്യയിലെ ഹ്യുണ്ടായിയുടെ മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, സാന്‍ട്രോ ഫീച്ചര്‍ സമ്പന്നമല്ല.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

എന്നിരുന്നാലും, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫോഗ് ലാമ്പുകള്‍ തുടങ്ങി യുവജനങ്ങളെ ആകര്‍ഷിക്കുന്ന ഏതാനും ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്. 1.1 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

ഈ എഞ്ചിന്‍ 69 bhp കരുത്തും 99 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനിലും വാഹനം വിപണിയില്‍ ലഭ്യമാണ്. 4.57 ലക്ഷം രൂപ മുതല്‍ 5.98 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

ടാറ്റ ടിയാഗോ (4.60 ലക്ഷം രൂപ)

വിപണിയില്‍ ടാറ്റയ്ക്ക് മികച്ച വിജയം നേടികൊടുത്ത മോഡലാണ് ടിയാഗോ. ഫീച്ചറിലും, ഡിസൈനിലും എല്ലാം ടാറ്റയുടെ പഴയ സങ്കല്‍പ്പങ്ങള്‍ക്ക് അടിവര ഇട്ട മോഡല്‍ എന്ന് വിശേഷണവും വാഹനത്തിന് സ്വന്തം.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

അടുത്തിടെ ടിയാഗോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പഴയ പതിപ്പില്‍ നിന്നും മികച്ച് ഡിസൈനിലാണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

നവീകരിച്ച് ഹെഡ്‌ലാമ്പുകള്‍, പുതുക്കിയ ബംമ്പറുകള്‍, എന്നിവയൊക്കെ വാഹനത്തിന്റെ സവിശേഷതകളാണ്. എന്നിരുന്നാലും, അകത്തളം അതേപടി തുടരുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിങ് വീല്‍, പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയ ആധുനിക ഫീച്ചറുകള്‍ വാഹനത്തില്‍ ഉണ്ട്.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

1.1 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് ഗിയര്‍ബോക്‌സ്. 4.60 ലക്ഷം രൂപ മുതല്‍ 6.60 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Most Read Articles

Malayalam
English summary
Best Cars Under 5 Lakh in India. Read in Malayalam.
Story first published: Thursday, April 16, 2020, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X