ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകള്‍

പോയ വര്‍ഷം വാഹന വിപണിയെ സംബന്ധിച്ച് മോശം വര്‍ഷം എന്നുവേണം പറയാന്‍. വിപണിയെ പിടികൂടിയ മാന്ദ്യം ചെറുതായി ഒന്നുമല്ല വില്‍പ്പനയെ ബാധിച്ചത്. മിക്ക വാഹനങ്ങളുടെയും വില്‍പ്പന ഗണ്യമായി കുറയും ചെയ്തു.

ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് കാറുകള്‍

പുതുവര്‍ഷത്തില്‍ മികച്ച് വില്‍പ്പന നേടാം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍ എല്ലാം തന്നെ. 2019 ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടിക പുറത്തു വന്നു. പതിവുപോലെ മാരുതി തന്നെയാണ് പട്ടികയില്‍ ആധിപത്യം പുലര്‍ത്തിയിരിക്കുന്നത്.

ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് കാറുകള്‍

മാരുതി ബലേനൊയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 18,465 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. എന്നാല്‍ 2018 ഡിസംബറില്‍ ഇത് വെറും 11,135 യൂണിറ്റ് മാത്രമായി ഒതുങ്ങിയിരുന്നു. 65.83 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Rank Models Dec'19 Dec'18 Growth (%)
1 Maruti Baleno 18,465 11,135 65.83
2 Maruti Alto 15,489 25,121 -38.34
3 Maruti Dzire 15,286 16,797 -9.00
4 Maruti Swift 14,749 11,970 23.22
5 Maruti Brezza 13,658 9,667 41.28
6 Maruti Wagonr 10,781 2,540 324.45
7 Hyundai Venue 9,521 0 -
8 Maruti S-Presso 8,394 0 -
9 Hyundai i20 7,720 11,940 -35.34
10 Maruti Eeco 7,634 8,532 -10.53
ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് കാറുകള്‍

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മാരുതിയുടെ ആള്‍ട്ടോയാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉണ്ടെങ്കിലും വില്‍പ്പനയില്‍ വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 ഡിസംബറില്‍ 25,121 യൂണിറ്റുകള്‍ നിരത്തിലെത്തിയപ്പോള്‍ 15,489 യൂണിറ്റുകള്‍ മാത്രമാണ് കഴിഞ്ഞ മാസം വിറ്റത്. 38.34 ശതമാനത്തിന്റെ ഇടിവ് വില്‍പ്പനയില്‍ ഉണ്ടായിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് കാറുകള്‍

മൂന്നാമതുള്ള ഡിസയറിന്റെ വില്‍പ്പനയിലും ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്. 15,286 യൂണിറ്റുകള്‍ കഴിഞ്ഞ മാസം നിരത്തിലെത്തിയപ്പോള്‍ 2018 ഡിസംബറില്‍ 16,797 യൂണിറ്റുകള്‍ നിരത്തിലെത്തി. വില്‍പ്പനയില്‍ 9 ശതമാനത്തിന്റെ ഇടിവും കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് കാറുകള്‍

വില്‍പ്പന 23.22 ശതമാനം വര്‍ധിച്ചതോടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് സ്വിഫ്റ്റ് എത്തി. 2018 ഡിസംബറില്‍ 11,970 യൂണിറ്റുകളാണ് നിരത്തിലെത്തിയതെങ്കില്‍, പോയ മാസം 14,749 യൂണിറ്റുകളുടെ വില്‍പ്പനയാണ് സ്വിഫ്റ്റിന് ലഭിച്ചത്. വിറ്റാര ബ്രെസയാണ് അഞ്ചാം സ്ഥാനത്ത്.

ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് കാറുകള്‍

ഹ്യുണ്ടായി വെന്യു വിപണിയില്‍ എത്തിയ ആദ്യ നാളുകളില്‍ വില്‍പ്പന ചെറുതായി ഇടിഞ്ഞെങ്കിലും മികച്ച തിരിച്ചുവരവാണ് ബ്രെസ വിപണിയില്‍ നിലവില്‍ കാഴ്ചവെയ്ക്കുന്നത്. 41.28 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

Most Read: 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് കാറുകള്‍

2018 ഡിസംബറില്‍ 9,667 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയതെങ്കില്‍ പോയ മാസത്തില്‍ അത് 13,658 യൂണിറ്റിലേക്ക് ഉയര്‍ത്താന്‍ മാരുതിക്ക് സാധിച്ചു. പട്ടികയില്‍ വലിയ മുന്നേറ്റം കാഴ്ച വെച്ചിരിക്കുന്നത് വാഗണ്‍ആര്‍ തന്നെയാണ്. 324.45 ശതമാനത്തിന്റെ വര്‍ധനവാണ് കാണിക്കുന്നത്.

Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് കാറുകള്‍

2018 ഡിസംബറില്‍ 2,540 യൂണിറ്റുകള്‍ നിരത്തിലെത്തിയപ്പോള്‍ പോയ മാസം 10,781 യൂണിറ്റുകളാണ് നിരത്തിലെത്തിയിരിക്കുന്നത്. മൂന്നാം തലമുറ മോഡലിനെ ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

Most Read: പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് കാറുകള്‍

മുഖ്യഎതിരാളിയായ ഹ്യുണ്ടായി സാന്‍ട്രോയെക്കാള്‍ മികച്ച വില്‍പ്പനയാണ് വാഗണ്‍ആറി ലഭിക്കുന്നത്. ആദ്യ പത്തില്‍ ആറും മാരുതി കൈയ്യടക്കിയപ്പോള്‍ ഹ്യുണ്ടായിയുടെ വെന്യുവാണ് പട്ടികയില്‍ ഇടം കണ്ടെത്തിയ മറ്റൊരു വാഹനം. പോയ മാസം 9,521 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്.

ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് കാറുകള്‍

വിപണിയില്‍ വിറ്റാര ബ്രെസയാണ് വെന്യുവിന്റെ മുഖ്യഎതിരാളി. തുടക്ക നാളുകളില്‍ മികച്ച് വില്‍പ്പന ലഭിച്ചതോടെ പട്ടികയില്‍ ബ്രെസയെക്കാള്‍ മുന്നിലും വെന്യു ഇടംപിടിച്ചിരുന്നു. എന്നാല്‍ വാഹന വിപണി മാന്ദ്യത്തിന്റെ പിടിയില്‍ ആയതോടെ വെന്യുവിന്റെ വില്‍പ്പനയും ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് കാറുകള്‍

അടുത്തിടെ മാരുതി വിപണിയില്‍ അവതരിപ്പിച്ച എസ്സ്-പ്രെസ്സോയാണ് പട്ടികയില്‍ എട്ടാമതുള്ളത്. പോയ മാസം 8,394 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. ഹ്യുണ്ടായി i20 ഒമ്പതാം സ്ഥാനത്തുണ്ട്. എന്നാല്‍ വില്‍പ്പന 35.34 ശതമാനം ഇടിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് കാറുകള്‍

2018 ഡിസംബറില്‍ 11,940 യൂണിറ്റുകള്‍ നിരത്തിലെത്തിയെങ്കില്‍ 2019 ഡിസംബറില്‍ അത് 7,720 യൂണിറ്റായി ചുരുങ്ങി. മാരുതി ഈക്കോയാണ് പത്താമത്. പോയമാസം 7,634 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. എന്നാല്‍ 2018 ഡിസംബറില്‍ 8,532 യൂണിറ്റുകള്‍ നിരത്തിലെത്തിയിരുന്നതായും റിപ്പോര്‍ട്ടിവല്‍ പറയുന്നു. 10.53 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

Source: Rushlane

Most Read Articles

Malayalam
English summary
Top-Selling Cars In India For December 2019. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X