Just In
- 14 min ago
സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്
- 43 min ago
പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ
- 1 hr ago
ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം
- 1 hr ago
ആക്സസ് 125 വില വര്‍ധിപ്പിച്ചു; നാമമാത്രമെന്ന് സുസുക്കി
Don't Miss
- Movies
മമ്മൂട്ടി ഇന്നും സിനിമയില്‍ തുടരാന്‍ കാരണം അയാള്‍ തന്നെ, പല ശീലങ്ങളും അദ്ദേഹം മാറ്റിവെച്ചു
- News
നിക്ഷ്പക്ഷനും സംശുദ്ധനുമല്ല; സ്വര്‍ണക്കടത്തില്‍ സ്പീക്കറുടെ പേര് വന്നത് അപമാനമാണെന്ന് രമേശ് ചെന്നിത്തല
- Sports
IND vs ENG: ടീം ഇന്ത്യക്കു വന്‍ തിരിച്ചടി, ജഡേജയുടെ മടങ്ങിവരവ് ഉടനില്ല
- Lifestyle
കൂടിയ പ്രമേഹത്തിന് ഒരു കപ്പ് ജ്യൂസ് വെറും വയറ്റില്‍
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആദ്യപത്തില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകൾ
2020 ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഏറ്റവും മികച്ച 10 കാറുകളുടെ പട്ടിക പുറത്ത്. പത്ത് സ്ഥാനങ്ങളില്‍ ഏഴെണ്ണം മാരുതി സുസുക്കി തന്നെയാണ് കൈയ്യടക്കിയിരിക്കുന്നത്.

സ്വിഫ്റ്റ് ഹാച്ച്ബാക്ക് തന്നെയാണ് തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തുള്ളത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന പദവി നിലനിര്‍ത്താന്‍ സ്വിഫ്റ്റിന് സാധിച്ചു. 2020 സെപ്റ്റംബറില്‍ വിറ്റ 22,643 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഒക്ടോബര്‍ മാസത്തില്‍ അത് 24,589 യൂണിറ്റായി ഉയര്‍ത്താനും മോഡലിന് സാധിച്ചു.

മാരുതി സുസുക്കിയുടെ തന്നെ മറ്റൊരു ജനപ്രീയ മോഡലായ ബലേനോയാണ് പട്ടികയില്‍ സ്ഥാനത്ത. ബലേനോ പ്രീമിയം ഹാച്ച്ബാക്ക് 2020 ഒക്ടോബറില്‍ 21,971 യൂണിറ്റ് വില്‍പ്പന രജിസ്റ്റര്‍ ചെയ്തു. ബ്രാന്‍ഡിന്റെ പ്രീമിയം ഹാച്ച്ബാക്ക് ഓഫറാണ് ബലേനോ, നെക്സ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രം ഇതിന്റെ വില്‍പ്പന.
MOST READ: ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

2020 ഒക്ടോബറിലെ പട്ടികയില്‍ മാരുതി സുസുക്കി വാഗണ്‍ആര്‍ മൂന്നാം സ്ഥാനത്താണ്. 18,703 യൂണിറ്റ് വില്‍പ്പനയുള്ള വാഗണ്‍ ആര് ടോള്‍-ബോയ് മോഡല്‍ സ്വന്തമാക്കി. സെപ്റ്റംബര്‍ മാസത്തില്‍ മൂന്നാം സ്ഥാനത്ത് ആള്‍ട്ടോ ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരിക്കല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്കുകളില്‍ ഒന്നായിരുന്നു മാരുതി ആള്‍ട്ടോ. എന്നാല്‍ ഇപ്പോള്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വില്‍പ്പനയില്‍ നേരിയ ഇടിവുണ്ടായി തുടങ്ങിയെന്ന് വേണം പറയാന്‍.
MOST READ: അമേസിനും WR-V ക്രോസ്ഓവറിനും പുതിയ എക്സ്ക്ലൂസീവ് എഡിഷൻ സമ്മാനിച്ച് ഹോണ്ട

സെപ്റ്റംബറില്‍ സ്വിഫ്റ്റിനോടും ബലേനോയോടും തോറ്റതിന് ശേഷം ഹാച്ച്ബാക്കിനെ ഇപ്പോള്‍ വാഗണ്‍ആറും വില്‍പ്പനയില്‍ പിന്തള്ളിയെന്നുവേണം പറയാന്‍. ഒക്ടോബര്‍ മാസത്തില്‍ ആള്‍ട്ടോയില്‍ 17,850 യൂണിറ്റുകള്‍ നിര്‍മ്മാതാക്കള്‍ വില്‍പ്പന നടത്തി.

ഡിസയര്‍ ആണ് അഞ്ചാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുള്ള മാരുതി സുസുക്കി ഡിസയര്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കോംപാക്ട് സെഡാനായി തുടരുന്നു, 17,675 യൂണിറ്റുകളുടെ വില്‍പ്പനയാണ് പോയ മാസം നടന്നത്.
MOST READ: മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

പട്ടികയില്‍ ആറാം സ്ഥാനത്ത് മിഡ് സൈസ് എസ്യുവിയായ ഹ്യുണ്ടായി ക്രെറ്റയാണ്. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ പുറത്തിറക്കിയ പുതിയ ക്രെറ്റയും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്യുവിയായി തുടരുന്നു. ഒക്ടോബറില്‍ ക്രെറ്റ 14,023 യൂണിറ്റ് വില്‍പ്പന രജിസ്റ്റര്‍ ചെയ്തു.

ക്രെറ്റയുടെ പിന്നിലായി ഏഴാം സ്ഥാനത്ത് ഹ്യുണ്ടായി i10 ഗ്രാന്‍ഡ് / നിയോസ് മോഡല്‍ ഇടംപിടിച്ചു. ഗ്രാന്‍ഡ്, നിയോസ് മോഡലുകള്‍ അടങ്ങുന്ന ഹ്യുണ്ടായി i10 ഹാച്ച്ബാക്ക് 14,003 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്തു.
MOST READ: അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

പട്ടികയില്‍ എട്ടാമത്തെയും ഒമ്പതാമത്തെയും സ്ഥാനങ്ങള്‍ യഥാക്രമം മാരുതി സുസുക്കി മോഡലുകളായ ഈക്കോ, വിറ്റാര ബ്രെസ്സ എന്നിവ ഉള്‍ക്കൊള്ളുന്നു. മാരുതി ഈക്കോ 13,309 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തിയപ്പോള്‍ വിറ്റാര ബ്രെസ 2020 ഒക്ടോബര്‍ മാസത്തില്‍ 12,087 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു.

പട്ടികയിലെ അവസാന സ്ഥാനം കിയ സോനെറ്റ് കൈവശപ്പെടുത്തി. ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡിന്റെ ആദ്യത്തെ കോംപാക്ട് എസ്യുവി ഓഫറാണ് ഈ മോഡല്‍. 2020 ഒക്ടോബര്‍ മാസത്തില്‍ 11,721 യൂണിറ്റ് വില്‍പ്പനയാണ് സോനെറ്റില്‍ കിയ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.