2020 നവംബറിൽ മികച്ച വിൽപ്പന നേടിയ ഹാച്ച്ബാക്കുകൾ

ഇന്ത്യയിൽ ക്രോസ്ഓവറുകളുടെയും കോംപാക്ട് എസ്‌യുവികളുടെയും ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുമ്പോഴും, ഹാച്ച്ബാക്കുകൾ നമ്മുടെ വിപണിയിലെ ഏറ്റവും ജനപ്രിയ വാഹന വിഭാഗമായി തുടരുന്നു.

2020 നവംബറിൽ മികച്ച വിൽപ്പന നേടിയ ഹാച്ച്ബാക്കുകൾ

അതിനുള്ള കാരണങ്ങൾ വളരെ ലളിതമാണ് - ഹാച്ച്ബാക്കുകൾ വളരെ താങ്ങാവുന്നതും ട്രാഫിക്കിൽ കൈകാര്യം ചെയ്യാൻ എളുപ്പവുമാണ്, മികച്ച ഇന്ധന ക്ഷമതയും ഇവ നൽകുന്നു. 2020 നവംബറിൽ, വിൽപ്പന ചാർട്ടുകളിൽ പ്രധാന ഭാഗം ഹാച്ച്ബാക്കുകളാണ് ആധിപത്യം പുലർത്തുന്നത്!

2020 നവംബറിൽ മികച്ച വിൽപ്പന നേടിയ ഹാച്ച്ബാക്കുകൾ

മൊത്തത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്കായി മാരുതി സ്വിഫ്റ്റ് മാറി, നവംബറിൽ മൊത്തം 18,498 യൂണിറ്റുകളാണ് മോഡൽ വിറ്റഴിച്ചത്.

2020 നവംബറിൽ മികച്ച വിൽപ്പന നേടിയ ഹാച്ച്ബാക്കുകൾ

17,872 യൂണിറ്റുകളുടെ വിൽപ്പനയോടെ മാരുതിയുടെ നെക്സ ഡീലർഷിപ്പുകളിലൂടെ റീട്ടെയിൽ ചെയ്യുന്ന ബാലെനോയാണ് ഇതിന് പിന്നിൽ. 16,256 യൂണിറ്റുകളുടെ വിൽപ്പനയോടെ മൂന്നാം സ്ഥാനം മാരുതി വാഗൺ-ആർ സ്വന്തമാക്കി.

2020 നവംബറിൽ മികച്ച വിൽപ്പന നേടിയ ഹാച്ച്ബാക്കുകൾ

നാലാം സ്ഥാനത്ത്, മാരുതി സുസുക്കി ആൾട്ടോയാണ്. മാരുതിയുടെ ഏറ്റവും താങ്ങാനാവുന്ന വാഹനം ഈ നവംബറിൽ 15,321 യൂണിറ്റ് വിൽപ്പന നേടി.

2020 നവംബറിൽ മികച്ച വിൽപ്പന നേടിയ ഹാച്ച്ബാക്കുകൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന് അഞ്ചാം സ്ഥാനമുണ്ട്, മൊത്തം ചില്ലറ വിൽപ്പന 10,936 യൂണിറ്റാണ്. രസകരമെന്നു പറയട്ടെ, 2020 ഒക്ടോബറിലും ഇതേ വാഹനങ്ങൾ തന്നെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങൾ കൈവശപ്പെടുത്തിയത്, അതും ഇതേ ക്രമത്തിൽ.

2020 നവംബറിൽ മികച്ച വിൽപ്പന നേടിയ ഹാച്ച്ബാക്കുകൾ

ആറാം സ്ഥാനത്ത്, കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച ഹ്യുണ്ടായി i20 -ഉണ്ട്. കനത്ത വിലനിർണ്ണയം നടത്തിയിട്ടും വാഹനത്തിന് ഉപഭോക്താക്കളിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. മാരുതി എസ്-പ്രസ്സോയാണ് ഇതിന് പിന്നിൽ ഏഴാം സ്ഥാനത്തുള്ളത്. ഈ മൈക്രോ എസ്‌യുവി 7,018 യൂണിറ്റ് വിൽപ്പന നേടി.

2020 നവംബറിൽ മികച്ച വിൽപ്പന നേടിയ ഹാച്ച്ബാക്കുകൾ
Rank Model Sales
1 Maruti Swift 18,498
2 Maruti Baleno 17,872
3 Maruti Wagonr 16,256
4 Maruti Alto 15,321
5 Hyundai Grand i10 10,936
6 Hyudai i20 9,096
7 Maruti S-Presso 7,018
8 Maruti Celerio 6,533
9 Tata Altroz 6,260
10 Tata Tiago 5,890
2020 നവംബറിൽ മികച്ച വിൽപ്പന നേടിയ ഹാച്ച്ബാക്കുകൾ

മൊത്തം 6,533 യൂണിറ്റുകൾ വിൽപ്പനയുമായി മാരുതി സെലെറിയോ ഈ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും മികച്ച 10 ഹാച്ച്ബാക്കുകളിൽ ആറെണ്ണം മാരുതി കാറുകളായതിനാൽ, ഇന്തോ-ജാപ്പനീസ് നിർമ്മാതാക്കൾ ഹാച്ച്ബാക്ക് വിപണിയിൽ വീണ്ടും ആധിപത്യം സ്ഥാപിച്ചതായി നമുക്ക് കാണാം.

2020 നവംബറിൽ മികച്ച വിൽപ്പന നേടിയ ഹാച്ച്ബാക്കുകൾ

ഒൻപതാം സ്ഥാനത്ത്, ടാറ്റാ ആൾ‌ട്രോസാണ്, 2020 നവംബറിൽ മൊത്തം 6,260 യൂണിറ്റുകൾ വിൽക്കാൻ ആൾട്രോസിന് കഴിഞ്ഞു. പത്താം സ്ഥാനത്ത് ടാറ്റയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ടിയാഗോയാണ്, ഇതേ കാലയളവിൽ 5,890 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

Most Read Articles

Malayalam
English summary
Best Selling Hatchbacks In November 2020 In India. Read in Malayalam.
Story first published: Saturday, December 5, 2020, 19:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X