3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷനുമായി ബിഎംഡബ്ല്യു; വില 42.50 ലക്ഷം രൂപ

പുതിയ 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷൻ രാജ്യത്ത് അവതരിപ്പിച്ച് ബിഎംഡബ്ല്യു. ബ്രാൻഡിന്റെ എല്ലാ ഡീലർഷിപ്പുകളിലും പെട്രോൾ വേരിയന്റിൽ ഈ പതിപ്പ് ലഭ്യമാകും.

3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷനുമായി ബിഎംഡബ്ല്യു; വില 42.50 ലക്ഷം രൂപ

പുതിയ 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷന് 42.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ആൽപൈൻ വൈറ്റ്, ബ്ലാക്ക് സഫയർ മെറ്റാലിക്, മെൽബൺ റെഡ് മെറ്റാലിക്, എസ്റ്റോറിൽ ബ്ലൂ മെറ്റാലിക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ആഢംബര വാഹനം തെരഞ്ഞെടുക്കാൻ സാധിക്കും.

3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷനുമായി ബിഎംഡബ്ല്യു; വില 42.50 ലക്ഷം രൂപ

അതോടൊപ്പം അപ്ഹോൾസ്റ്ററി തെരഞ്ഞെടുക്കലിൽ സെൻസെടെക് ബ്ലാക്ക് / റെഡ് ഹൈലൈറ്റ്, ബ്ലാക്ക് സെൻസറ്റെക് വെനെറ്റോ ബീജും/ വെനെറ്റോ ബീജ് എന്നിവയും ലഭ്യമാണ്. 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷന് 2.0 ലിറ്റർ, 4 സിലിണ്ടർ ട്വിൻ‌പവർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്.

MOST READ: 2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷനുമായി ബിഎംഡബ്ല്യു; വില 42.50 ലക്ഷം രൂപ

ഇത് 252 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വെറും 6.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷനുമായി ബിഎംഡബ്ല്യു; വില 42.50 ലക്ഷം രൂപ

സ്റ്റിയറിംഗ് വീൽ മൗണ്ട് ചെയ്ത പാഡിൽ ഷിഫ്റ്ററുകളുള്ള എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: 2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷനുമായി ബിഎംഡബ്ല്യു; വില 42.50 ലക്ഷം രൂപ

ഗ്ലോസി-ബ്ലാക്ക് ഫിനിഷ്ഡ് ഡിസൈൻ ഘടകങ്ങളിൽ പൂർത്തിയാക്കിയിരിക്കുന്ന ഷാഡോ എഡിഷനിൽ ഒമ്പത് സ്ലേറ്റുകളുള്ള കിഡ്നി ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ എന്നിവയുണ്ട്. ജെറ്റ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ 18 ഇഞ്ച് സ്റ്റാർ-സ്‌പോക്ക് അലോയ് വീലുകളും കൂപ്പെ ശൈലിയുള്ള സെഡാനെ വശങ്ങളെ മനോഹരമാക്കുന്നു.

3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷനുമായി ബിഎംഡബ്ല്യു; വില 42.50 ലക്ഷം രൂപ

ക്യാബിനകത്ത് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷന് അലുമിനിയം ഡോർ സിൽ പ്ലേറ്റുകൾ, എം സ്പോർട്സ് ലെതർ സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റിംഗ്, ക്രോംഡ് എയർ-കോൺ വെന്റുകൾ എന്നിവ ലഭിക്കുന്നു. ഇതിന് കോംപ്ലിമെന്ററി ആക്സസറിയായി യൂണിവേഴ്‌സൽ വയർലെസ് ചാർജിംഗും ഇടംപിടിക്കുന്നുണ്ട്.

MOST READ: 2020 ഹോണ്ട സിറ്റി RS i-MMD ഹൈബ്രിഡ് പതിപ്പിന്റെ ആഗോള അരങ്ങേറ്റം ഈ വര്‍ഷം

3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷനുമായി ബിഎംഡബ്ല്യു; വില 42.50 ലക്ഷം രൂപ

സുരക്ഷയുടെ കാര്യത്തിൽ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷന് ആറ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഉറപ്പുള്ള സൈഡ്‌വാളുകളുള്ള റൺഫ്ലാറ്റ് ടയറുകൾ തുടങ്ങിയവ ലഭ്യമാകും.

3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷനുമായി ബിഎംഡബ്ല്യു; വില 42.50 ലക്ഷം രൂപ

8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം 3D മാപ്പുകൾ, ബി‌എം‌ഡബ്ല്യു അപ്ലിക്കേഷനുകൾ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, പിൻ ക്യാമറ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് എന്നിവയുൾപ്പെടെയുള്ള ടച്ച് പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള ബിഎംഡബ്ല്യു നാവിഗേഷൻ സിസ്റ്റവും ഈ 3 സീരീസിനെ ആകർഷകമാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW 3 Series Gran Turismo Shadow Edition Launched In India. Read in Malayalam
Story first published: Wednesday, August 19, 2020, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X