5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി ബി‌എം‌ഡബ്ല്യു വരാനിരിക്കുന്ന 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രം പുറത്തിറക്കി. പുതുക്കിയ സെഡാൻ വരും ആഴ്ചകളിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. വാഹനത്തിൽ ട്വീക്ക്ഡ് പുറം ഡിസൈനും പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനും ഉൾപ്പെടുന്നു.

5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

ടീസർ ഇമേജ് കൂടുതൽ വെളിപ്പെടുത്തുന്നില്ലെങ്കിലും, ഫെയ്‌സ്‌ലിഫ്റ്റിന് പുതിയതും മെലിഞ്ഞതുമായ ഹെഡ്‌ലാമ്പുകൾ എൽ-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ബിഎംഡബ്ല്യുവിന്റെ കിഡ്നി ഗ്രില്ലിന്റെ വലിയ ആവർത്തനവും ലഭിക്കുന്നു.

5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

മെലിഞ്ഞ എൽഇഡി ടെയിൽ-ലൈറ്റുകൾ, പുതിയ ബമ്പറുകൾ, അലോയി വീലുകൾക്കായി പുതിയ ഡിസൈനുകൾ എന്നിവ മറ്റ് ബാഹ്യ അപ്‌ഡേറ്റുകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

MOST READ: പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

അകത്ത്, 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന് ചെറിയ അപ്‌ഡേറ്റുകൾ മാത്രമേ ലഭിക്കൂ എന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇൻ‌ഫോടൈൻ‌മെൻറ് സിസ്റ്റവുമായി വയർ‌ലെസ് ആൻഡ്രോയിഡ് ഓട്ടോ സംവിധാനം ഉൾ‌പ്പെടുത്തുന്നതാണ് ഒരു പ്രധാന സവിശേഷത. നിലവിലെ മോഡലിന് ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി മാത്രമേ ലഭിക്കുന്നുള്ളൂ.

5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, 5 സീരീസ് കഴിഞ്ഞ വർഷം യൂറോപ്പിൽ അരങ്ങേറിയ 530e പുറമേ 545e പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ രൂപത്തിൽ മറ്റൊരു വൈദ്യുതീകരിച്ച വകഭേദം നേടുമെന്ന് വിശ്വസിക്കുന്നു.

MOST READ: കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

545e -ക്ക് ഒരു ഇൻലൈൻ-6 എഞ്ചിൻ യൂണിറ്റും ഒരു ഇലക്ട്രിക് മോട്ടോറും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 400 bhp കരുത്ത് പുറപ്പെടുവിക്കും. എന്നിരുന്നാലും, ഈ പവർട്രെയിൻ ഓപ്ഷൻ നമുക്ക് ഇന്ത്യയിൽ ലഭിക്കുമോ എന്ന് കണ്ടറിയണം.

5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

ഇന്ത്യയിൽ, 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ് നിലവിലെ മോഡലിന്റെ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ തുടരും എന്ന് പ്രതീക്ഷിക്കുന്നു. 530i യിൽ 252 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ, 520d യിൽ 190 bhp 2.0 ലിറ്റർ ഡീസൽ, 530d യിൽ 265 bhp പുറപ്പെടുവിക്കുന്ന 3.0 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ യൂണിറ്റുകളാണ് ഇപ്പോൾ ലഭ്യമാവുന്നത്.

MOST READ: XUV500 ഓട്ടോമാറ്റിക് പതിപ്പിനായി കാത്തിരിക്കണം; അരങ്ങേറ്റം വൈകുമെന്ന് മഹീന്ദ്ര

5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

നിലവിൽ ഇന്ത്യയിലെ ബി‌എം‌ഡബ്ല്യു 5 സീരീസ് ശ്രേണിക്ക് 55.40 ലക്ഷം മുതൽ 68.40 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. ഔദ്യോഗിക ടൈംലൈൻ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.

5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

എങ്കിലും, അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച ഉടൻ തന്നെ ബിഎംഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. മെർസിഡീസ് ബെൻസ് E-ക്ലാസ്, ജാഗ്വാർ XF, ഔഡി A6 എന്നിവയാണ് 5 സീരീസിന്റെ വിപണിയിലെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW 5 series teased before official launch. Read in Malayalam.
Story first published: Saturday, May 16, 2020, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X