എൻട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെയുമായി ബി‌എം‌ഡബ്ല്യു; പ്രാരംഭ വില 39.30 ലക്ഷം രൂപ

ബി‌എം‌ഡബ്ല്യു ഇന്ത്യ പുതിയ എൻട്രി ലെവൽ മോഡലായ 2 സീരീസ് ഗ്രാൻ കൂപ്പെയെ പുറത്തിറക്കി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഡംബര കാറിന്റെ പ്രാരംഭ പതിപ്പായ സ്‌പോർട്‌ലൈൻ വേരിയന്റിന് 39.30 ലക്ഷം രൂപയാണ് വില.

എൻട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെയുമായി ബി‌എം‌ഡബ്ല്യു എത്തി; പ്രാരംഭ വില 39.30 ലക്ഷം രൂപ

അതേസമയം 2 സീരീസ് ഗ്രാൻ കൂപ്പെയുടെ ഉയർന്ന M സ്പോർട്ട് വേരിയന്റിന് 41.40 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ബി‌എം‌ഡബ്ല്യു ഇതിനകം തന്നെ വാഹനത്തിനായുള്ള ബുക്കിംഗും ആരംഭിച്ചിരുന്നു.

എൻട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെയുമായി ബി‌എം‌ഡബ്ല്യു എത്തി; പ്രാരംഭ വില 39.30 ലക്ഷം രൂപ

50,000 രൂപ ടോക്കൺ തുക നൽകി കമ്പനിയുടെ വെബ്സൈറ്റിലൂടെ ഉപഭോക്താക്കൾക്ക് ആഢംബര സെഡാൻ ബുക്ക് ചെയ്യാൻ സാധിക്കും. 3-സീരീസ് G20 ഉപയോഗിക്കുന്ന CLAR പ്ലാറ്റ്‌ഫോമിന് വിപരീതമായി ബി‌എം‌ഡബ്ല്യു 2-സീരീസ് ഗ്രാൻ കൂപ്പെ ആഢംബര കാർ നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും ചെലവുകുറഞ്ഞ സെഡാനായി മാറിയിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

MOST READ: മാഫിയ രൂപത്തിലൊരുങ്ങി ഹ്യുണ്ടായി വെർണ; വീഡിയോ

എൻട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെയുമായി ബി‌എം‌ഡബ്ല്യു എത്തി; പ്രാരംഭ വില 39.30 ലക്ഷം രൂപ

ഫ്ലെക്സിബിൾ പ്ലാറ്റ്ഫോം ബി‌എം‌ഡബ്ല്യു ഗ്രൂപ്പിലുടനീളം ഉപയോഗപ്പെടുത്തുന്നു. ഇത് ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനാണ് പ്രവർത്തനക്ഷമമാക്കുന്നത്. FWD ആർക്കിടെക്ചർ ഒരു റൂമിയർ ക്യാബിനിൽ സഹായിക്കുന്നു.

എൻട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെയുമായി ബി‌എം‌ഡബ്ല്യു എത്തി; പ്രാരംഭ വില 39.30 ലക്ഷം രൂപ

2 സീരീസ് ഗ്രാൻ കൂപ്പെ കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ലോക അരങ്ങേറ്റം നടത്തിയത്. സ്‌പോർടി ഫ്രണ്ട് കിഡ്നി ഗ്രിൽ, ഷാർപ്പ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ബോൾഡ് ബമ്പർ സെക്ഷൻ എന്നിവ തിരശ്ചീന ഫോഗ് ലാമ്പുകൾ, ശിൽപ ബൂട്ട് ലിഡ്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകൾ.

MOST READ: 2020 മൂന്നാം പാദത്തിലെ വില്‍പ്പന കണക്കുകളുമായി മെര്‍സിഡീസ്; ഉത്സവ സീസണില്‍ പ്രതീക്ഷ

എൻട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെയുമായി ബി‌എം‌ഡബ്ല്യു എത്തി; പ്രാരംഭ വില 39.30 ലക്ഷം രൂപ

ചരിഞ്ഞ മേൽക്കൂര, റാപ്റൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ആക്രമണാത്മക റിയർ ബമ്പർ, ഷാർക്ക് ഫിൻ ആന്റിന എന്നിവയും ഗ്രാൻ കൂപ്പയെ ഡിസെനിൽ സമ്പന്നനാക്കുന്നു. ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ സ്‌പോർട്‌ലൈൻ വേരിയന്റ് ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, 17 ഇഞ്ച് അലോയ് വീലുകൾ, ഇലുമിനേറ്റഡ് ബെർലിൻ ഇന്റീരിയർ ട്രിം എന്നിവയും അകത്തളത്തിൽ വാഗ്‌ദാനം ചെയ്യുന്നു.

എൻട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെയുമായി ബി‌എം‌ഡബ്ല്യു എത്തി; പ്രാരംഭ വില 39.30 ലക്ഷം രൂപ

സ്‌പോർട്‌ലൈൻ മോഡൽ അഞ്ച് കളർ ഓപ്ഷനിലും M സ്പോർട്ട് ആറ് കളറിലും തെരഞ്ഞെടുക്കാൻ സാധിക്കും. റേഞ്ച്-ടോപ്പിംഗ് M സ്‌പോർട്ടിൽ സവിശേഷമായ വിഷ്വൽ, ഇന്റീരിയർ ട്വീക്കുകൾ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ഇതിന് 18 ഇഞ്ച് അലോയ് വീലുകളാണ് കമ്പനി നൽകിയിരിക്കുന്നത്.

MOST READ: വൈൽഡ് ലുക്കുമായി പരിഷ്കരിച്ച ടാറ്റ സിയറ

എൻട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെയുമായി ബി‌എം‌ഡബ്ല്യു എത്തി; പ്രാരംഭ വില 39.30 ലക്ഷം രൂപ

M ബാഡ്ജുകൾ, M സ്പോർട്ട് ബോഡി കിറ്റ്, M സ്പോർട്ട് സ്റ്റിയറിംഗ് വീൽ, അലുമിനിയം പെഡലുകൾ, ആക്രമണാത്മക സൈഡ് ആപ്രോണുകൾ, മുന്നിലും പിന്നിലും ബമ്പറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എൻട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെയുമായി ബി‌എം‌ഡബ്ല്യു എത്തി; പ്രാരംഭ വില 39.30 ലക്ഷം രൂപ

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ‌ കൂപ്പെ 3 സീരീസിന് താഴെയായാണ് പുതിയ 2 സീരീസ് ഇടംപിടിച്ചിരിക്കുന്നത്. മാത്രമല്ല വിലകൾ‌ ഇപ്പോൾ‌ ആമുഖം മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് ആഢംബര കാറിൽ ജർമൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: നെക്സോൺ ഇവിക്ക് ഇനി ചെലവേറും; വില വർധിപ്പിച്ച് ടാറ്റ

എൻട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെയുമായി ബി‌എം‌ഡബ്ല്യു എത്തി; പ്രാരംഭ വില 39.30 ലക്ഷം രൂപ

ഇത് പരമാവധി 190 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് പിന്നീട് ഇന്ത്യയിലേക്ക് എത്തുമെന്ന സൂചനയും കമ്പനി നൽകുന്നുണ്ട്. ആറ് എയർബാഗുകൾ, എബിഎസ്, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് ബ്രേക്ക് കൺട്രോൾ, ഇബിഡി, റിയർവ്യൂ ക്യാമറയുള്ള പാർക്കിംഗ് അസിസ്റ്റന്റ്, വീൽ സ്ലിപ്പ് ലിമിറ്റേഷൻ എന്നിവ പ്രധാന സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Entry Level Model 2 Series Gran Coupe Launched In India
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X