ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

ലോക്ക്ഡൗണ്‍ കാലത്തും വില്‍പ്പന മുന്നോട്ട് കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ് വാഹന നിര്‍മ്മാതാക്കള്‍. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡീലര്‍ഷിപ്പുകളും പ്ലാന്റുകളും നിര്‍മ്മാതാക്കള്‍ അടച്ചിട്ടിരിക്കുകയാണ്.

ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

എല്ലാ മേഖലയിലെയും പോലെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് മറികടക്കുകയാണ് നിലവിലെ ലക്ഷ്യവും. വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു.

ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ വഴി ഇതിനുള്ള സൗകര്യമാണ് കമ്പനി ഇപ്പോള്‍ നല്‍കുന്നത്. കമ്പനി വെബ്‌സൈറ്റില്‍ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

MOST READ: ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ആദ്യം അവര്‍ ആഗ്രഹിക്കുന്ന കാര്‍ / മോഡല്‍ തെരഞ്ഞെക്കാം. ഇതില്‍ കാര്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാം തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില, നിറം, വകഭേദം, എഞ്ചിന്‍, അലോയി, ആക്‌സസറികള്‍, ഇഎംഐ ഓപ്ഷന്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാം.

ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

ശേഷം വെബ്സൈറ്റ് ബിഎംഡബ്ല്യുവിന്റെ ഓണ്‍ലൈന്‍ ഷോപ്പിലേക്ക് റീഡയറക്ടുചെയ്യും. ഉപഭോക്താവിനെ കൂടുതല്‍ സഹായിക്കുന്നതിന് ഇവിടെ ഏറ്റവും അടുത്തുള്ള ഡീലറെ തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്. വാഹനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ഇഎംഐ ഓപ്ഷനുകള്‍ക്കും ഡീലര്‍ഷിപ്പ് സഹായിക്കും.

ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

മറ്റ് പ്രക്രീയകള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം, വാഹനം കൈമാറുന്നതിന് മുമ്പ് സ്റ്റിയറിങ്ങും ഗിയര്‍ലിവറും ഡാഷ്ബോര്‍ഡും ഡോര്‍ ഹാന്‍ഡിലുകളും ഗ്രാബ് റെയ്ലുകളും തുടങ്ങി എല്ലാ സ്ഥലങ്ങളെല്ലാം കമ്പനി അണുവിമുക്തമാക്കുകയും ചെയ്യുന്നു.

ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

ഇതിന് ശേഷം വാഹനം നിങ്ങളുടെ വീട്ടുപടിക്കല്‍ കമ്പനി എത്തികയും ചെയ്യുന്നു. ഇവിടെ വെച്ച് ഉപഭോക്താവിന് വാഹനത്തിന്റെ രേഖകള്‍ കൈമാറുകയും ചെയ്യും. ഇത് വ്യക്തമാക്കുന്നതിനായി ഒരു വീഡിയോയും കമ്പനി ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

നേരത്തെ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും 'ക്ലിക്ക് ടു ബൈ' എന്നൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. നേരത്തെ തന്നെ ഈ പദ്ധതി ഡല്‍ഹിയിലെ ചില ഡീലര്‍ഷിപ്പുകളില്‍ കമ്പനി ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി ഈ പദ്ധതി വ്യാപിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

ഉപയോക്താക്കളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള ഹ്യുണ്ടായി വാഹനങ്ങള്‍ അതിവേഗം തിരഞ്ഞെടുക്കുന്നതിനാണ് ക്ലിക്ക് ടു ബൈ സംവിധാനം ഒരുക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യ സിഇഒ എസ്.എസ് കിം അറിയിച്ചു.

MOST READ: കിക്ക്‌സ്, മാഗ്‌നൈറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസാന്‍

കൂടുതല്‍ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് ഷോറൂമുകളില്‍ എത്താന്‍ കഴിയാത്ത വ്യക്തികള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ വാഹനത്തിന്റെ വിവരങ്ങള്‍ ലഭ്യമാകും. ഇതില്‍നിന്ന് ഇഷ്ടമോഡല്‍, വകഭേദം തുടങ്ങിയവ തിരഞ്ഞെടുക്കാം.

ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

വാഹനത്തിന് ലഭിക്കുന്ന ഓഫറുകള്‍, ലോണ്‍ സൗകര്യം എന്നിവ സൈറ്റില്‍ തന്നെ നല്‍കിയിട്ടുണ്ടാകും. വാഹനം വാങ്ങുന്നതിനുള്ള നടപടി പൂര്‍ത്തിയായാല്‍ കാര്‍ വീട്ടിലെത്തിച്ച് നല്‍കുകയും ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW India introduces ‘Contactless Experience’ Online Buying Solution. Read in Malayalam.
Story first published: Saturday, April 11, 2020, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X