ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

ബി‌എം‌ഡബ്ല്യുവിന്റെ പൂർണ്ണ ഇലക്ട്രിക് iX3 എസ്‌യുവിയുടെ ചിത്രങ്ങൾ‌ ഓൺ‌ലൈനിൽ‌ ചോർ‌ന്നിരിക്കുകയാണ്. ബ്രാൻ‌ഡിൽ‌ നിന്നുള്ള ഔദ്യോഗിക ഷോട്ടുകൾ എന്ന് കരുതപ്പെടുന്ന ചിത്രങ്ങൾ ജാഗ്വാർ i-പേസ്, മെർസിഡീസ് EQC എന്നിവയുടെ എതിരാളിയായ വാഹനത്തിന്റെ പുറംഭാഗം പൂർണ്ണമായി വെളിപ്പെടുത്തുന്നു.

ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

X3 യുടെ ട്രേഡ്മാർക്കായ കിഡ്ണി ഗ്രില്ല് വാഹനത്തിൽ ശൂന്യമാക്കിയിരിക്കുന്നതായി നമുക്ക് കാണാം. ഇവികൾ‌ക്ക് എയർ കൂളിംഗ്‌ ആവശ്യമില്ലാത്തതിനാൽ എയർ ഡാമുകളും ഗ്രില്ലുകളും ഇവയിൽ ഉപയോഗിക്കില്ല.

ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

മുൻ ബമ്പറിന്റെ ഇരു അറ്റത്തും ബ്രേക്ക് കൂളിംഗ് ഡക്ടുകൾ ഘടിപ്പിച്ചിരിക്കുന്നു. ഗ്രില്ലിനുചുറ്റും നീല നിറത്തിലുള്ള ബാക്ക് ലൈറ്റിംഗും കാണപ്പെടുന്നു.

MOST READ: ലോക്ക്ഡൗണ്‍: വാഹന നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടര്‍ വാഹന വകുപ്പ്

ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

iX3 കൺസെപ്റ്റിൽ നിന്നാണ് അസാധാരണമായ എയ്‌റോ-ഫോക്കസ്ഡ് വീൽ ഡിസൈൻ സ്വീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും കാറിന്റെ മൊത്തത്തിലുള്ള രൂപം സ്റ്റാൻഡേർഡ് X3 -യുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.

ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

സാധാരണ ഇരട്ട എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾക്ക് പകരം സ്റ്റൈലിംഗ് ഇൻസേർട്ടുകളായി നീല നിറത്തിൽ ഒരുക്കിയിരിക്കുന്ന രണ്ട് പാനലുകളാണ് പിൻവശത്ത് വരുന്നത്.

MOST READ: 2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

ഇന്റീരിയറിന്റെ ഷോട്ടുകൾ‌ ഇതുവരെ പുറത്തുവന്നിട്ടില്ല. അകത്തളം സ്റ്റാൻ‌ഡേർ‌ഡ് X3 മോഡലിന് സമാനമായി തുടരും എന്നാണ് കരുതുന്നത്. എന്നിരുന്നാലും ചില പുതിയ സവിശേഷതകളും ഫീച്ചറുകളും വാഹനത്തിന് ലഭിച്ചേക്കാം.

ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

നവീകരിച്ച ഇൻ‌ഫോടൈൻ‌മെന്റ് സിസ്റ്റവും, ഇ‌വി നിർ‌ദ്ദിഷ്‌ട വിവരങ്ങളും, അധിക ഡ്രൈവ് മോഡുകൾ‌ക്കായി ബട്ടണുകളും വാഹനത്തിന് ലഭിച്ചേക്കാം.

MOST READ: ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

iX3 -യുടെ പവർ‌ട്രെയിനിന്റെ വിശദാംശങ്ങൾ‌ ഇനിയും പുറത്തുവന്നിട്ടില്ല. 2018 iX3 കൺസെപ്റ്റ് ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ 70 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പായ്ക്കും 274 bhp കരുത്ത് ഉൻത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടറുമാണ് നിർമ്മാതാക്കൾ നൽകിയിരുന്നത്. വാഹനത്തിന് പൂർണ്ണ ചാർജിൽ 400 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.

ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

iX3 പുറത്തിറങ്ങുന്നതിന്റെ ഔദ്യോഗിക തീയതിയൊന്നും ബി‌എം‌ഡബ്ല്യു വെളിപ്പെടുത്തിയിട്ടില്ല. മിക്കവാറും കൊറോണ വൈറസ് മഹാമാരി കാരണം ഇത് മാറ്റിവച്ചിരിക്കാം.

MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും, 2020 അവസാനിക്കുന്നതിനുമുമ്പ് ഈ മോഡൽ നിർമ്മാതാക്കൾ അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു.

ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിലേക്ക് iX3 കൊണ്ടുവരാനുള്ള ബി‌എം‌ഡബ്ല്യുവിന്റെ പദ്ധതികളെക്കുറിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ഈ വർഷത്തിൽ വിപണിയിലെത്താൻ കാത്തു നിൽക്കുന്ന നിരവധി മോഡലുകൾ ബ്രാൻഡിനുണ്ട്.

ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

8-സീരീസ് ഗ്രാൻ കൂപ്പെ, M8, 2-സീരീസ് ഗ്രാൻ കൂപ്പെ, X2, X6 എസ്‌യുവികൾ, നിരവധി M പെർഫോമൻസ് കാറുകൾ എന്നിവയുൾപ്പെടെ പുതിയ കാറുകളുടെ ഒരു നിര തന്നെയാണ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

ജർമ്മൻ ആഢംബര കാർ നിർമ്മാതാവ് അടുത്തിടെ ബിഎംഡബ്ല്യു കോൺടാക്റ്റ്ലെസ് എക്സ്പീരിയൻസ് എന്ന പേരിൽ ഒരു ഓൺലൈൻ വിൽപ്പന, സേവന പ്ലാറ്റ്ഫോം ഇന്ത്യയിൽ ആരംഭിച്ചു.

Image Courtesy: Instagram

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW iX3 eSUV images leaked Revealing the car fully. Read in Malayalam.
Story first published: Thursday, April 30, 2020, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X