Just In
- 18 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
- 44 min ago
അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍
- 1 hr ago
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
- 2 hrs ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
Don't Miss
- Finance
തുടര്‍ച്ചയായി അഞ്ചാം ദിനവും ഓഹരി വിപണി നഷ്ടത്തില്‍; ബാങ്ക് ഓഹരികള്‍ക്ക് നേട്ടം
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- News
കര്‍ഷക സമരക്കാരെ ഒഴിപ്പിക്കാന്‍ യോഗിയുടെ നിര്‍ദേശം; നേതാക്കളെ അറസ്റ്റ് ചെയ്യും, ഫ്ളാഗ് മാര്‍ച്ച്
- Movies
പ്രായമൊക്കെ വെറും നമ്പര്‍ മാത്രം, ചക്കപ്പഴത്തിലെ ലളിതാമ്മയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് അശ്വതി ശ്രീകാന്ത്
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
X3 M പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 99.90 ലക്ഷം രൂപ
മിഡ്-സൈസ് സ്‌പോർട്‌സ് ആക്റ്റിവിറ്റി വെഹിക്കിൾ വിഭാഗത്തിലേക്ക് ഒരു ഹൈ പെർഫോമൻസ് മോഡലിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ലൈനപ്പിലെ ആദ്യത്തെ M കാറായ X3 M എസ്‌യുവിക്ക് 99.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

കംപ്ലീറ്റ്ലി ബിൽറ്റ്-അപ് യൂണിറ്റായാണ് ബിഎംഡബ്ല്യു X3 M രാജ്യത്തെ ഡീലർഷിപ്പുകളിലേക്ക് എത്തിയിരിക്കുന്നത്. പുതുതായി വികസിപ്പിച്ച ആറ് സിലിണ്ടർ ഇൻ-ലൈൻ എഞ്ചിനാണ്എസ്‌യുവിയിൽ കമ്പനി സമ്മാനിച്ചിരിക്കുന്നത്.

ഇത് 3.0 ലിറ്റർ ഡിസ്‌പ്ലേസ്‌മെന്റിൽ നിന്നും പരമാവധി 473 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വെറും 4.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തെ ഈ എഞ്ചിൻ പ്രാപ്‌തമാക്കുന്നു.
MOST READ: റെക്കോർഡിട്ട് ഹ്യുണ്ടായി; ഒക്ടോബറിൽ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന

ഡ്രൈവ്‌ലോജിക്കിനൊപ്പം എട്ട് സ്പീഡ് M സ്റ്റെപ്ട്രോണിക് ഗിയർബോക്‌സുള്ള എഞ്ചിൻ പുതിയ M എക്സ്ഡ്രൈവ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഈ M എക്സ്ഡ്രൈവ് സിസ്റ്റത്തിന് റിയർ-വീൽ ബയസ് ഉണ്ടെന്നും നാല് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നുവെന്നും ബിഎംഡബ്ല്യു പറയുന്നു.

ഫ്രണ്ട്, സൈഡ്, ഹെഡ് എയർബാഗുകൾ, M ഡൈനാമിക് മോഡ് ഉൾപ്പെടെയുള്ള ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഡൈനാമിക് ബ്രേക്ക് കൺട്രോൾ, ഡ്രൈ ബ്രേക്കിംഗ് ഫംഗ്ഷൻ, സിറ്റി ബ്രേക്കിംഗ് ഫംഗ്ഷനോടൊപ്പം കൊളിസിഷൻ & കാൽനട മുന്നറിയിപ്പ് എന്നിവയ്‌ക്കൊപ്പം ബ്രേക്കിംഗ് ഫംഗ്ഷനോടുകൂടിയ ക്രൂയിസ് കൺട്രോൾ എന്നീ സുരക്ഷാ സംവിധാനങ്ങളെല്ലാം അടങ്ങിയതാണ് X3 M.
MOST READ: ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ

എസ്‌യുവിയുടെ അകത്തളത്തിൽ ബിഎംഡബ്ല്യു ഹെഡ്-അപ്പ് ഡിസ്പ്ലേ, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്രൊഫഷണൽ, ഹൈ ബീം അസിസ്റ്റന്റ്, പാർക്കിംഗ് അസിസ്റ്റന്റ് എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.

ഇന്റീരിയറിലെ മറ്റ് സവിശേശതകളിൽ മാമോത്ത് 12.3 ഇഞ്ച് മൾട്ടിഫംഗ്ഷൻ ഡിസ്‌പ്ലേ ടച്ച്‌സ്‌ക്രീൻ പ്രധാന ആകർഷണമാണ്. ഇത് ബിഎംഡബ്ല്യുവിന്റെ ജെസ്റ്റർ കൺട്രോൾ ഉപയോഗിക്കുകയും മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലിന്റെ ബട്ടണുകൾ, ഹൈ-ഫൈ സ്പീക്കർ സിസ്റ്റം, ബിഎംഡബ്ല്യു വെർച്വൽ അസിസ്റ്റന്റ് എന്നിവ ഉൾപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
MOST READ: 2021 ഇസൂസു MU-X; അഞ്ച് പ്രധാന മാറ്റങ്ങൾ പരിശോധിക്കാം

മെമ്മറിയോടുകൂടിയ ക്രമീകരിക്കാവുന്ന സ്‌പോർട്‌സ് സീറ്റുകൾ, വെർനാസ്ക ലെതർ അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, എം-സ്‌പെസിക് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് എന്നിവ കാറിന്റെ ആഢംബര ഘടകത്തിലേക്ക് ചേർക്കുന്നു. അതേസമയം പിൻസീറ്റ് മടക്കിയാൽ പരമാവധി ബൂട്ട് ശേഷി 1,600 ലിറ്ററായി ഉയർത്താം.

X3 M എസ്‌യുവിയുടെ സ്റ്റൈലിംഗ് സാധാരണ ബിഎംഡബ്ല്യു ഡിസൈൻ ഭാഷ്യത്തിന് സമാനമാണ്. ബ്ലാക്ക് ഡബിൾ ബാറുകളുള്ള ഒരു ബിഎംഡബ്ല്യു കിഡ്നി ഗ്രില്ലാണ് മുൻവശത്തെ ശ്രദ്ധാകേന്ദ്രം. അത് മുൻവശത്തെ എയർ ബ്രീത്തറുകളുമായി സംയോജിപ്പിച്ചിരിക്കുന്നു.

വശക്കാഴ്ച്ച മനോഹരമാക്കാൻ ഒരു സ്പെഷ്യൽ എം ഡിസൈൻ 20 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ നീളമുള്ള വീൽബേസ്, ഷോർട്ട് ഓവർഹാംഗുകൾ, ചെറിയ ഹെക്സഗോണൽ വാൽ ആർച്ചുകൾ എന്നിവയെല്ലാം X3 M-യെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.