Just In
- 1 hr ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 1 hr ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 2 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
- 3 hrs ago ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാറിന്റെ വില വെറും 7 ലക്ഷം! AI നല്കിയ ഞെട്ടിക്കുന്ന ഉത്തരം
Don't Miss
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Movies ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
- Lifestyle പടവലങ്ങയുണ്ടോ നിലക്കടലയോ : രണ്ടും ചേര്‍ത്ത് കിടിലന്‍ ടേസ്റ്റില്‍ തോരന്‍
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
M3 പ്രീ-പ്രൊഡക്ഷൻ മോഡലിന്റെ പരീക്ഷണ വീഡിയോ പുറത്തുവിട്ട് ബിഎംഡബ്ല്യു
2019 -ൽ ബിഎംഡബ്ല്യു ഏഴാം തലമുറ 3-സീരീസ് സെഡാൻ (G20) പുറത്തിറക്കിയപ്പോൾ, പെർഫോമെൻസ് M പതിപ്പ് ഉടൻ പിന്തുടരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.
ഇപ്പോൾ ബിഎംഡബ്ല്യു M ഡ്രൈവിംഗ് ഡൈനാമിക്സ് മേധാവി ക്രിസ്റ്റ്യൻ ഫ്ലെസയും M3 / M4 നായുള്ള ഡ്രൈവിംഗ് ഡൈനാമിക്സ് ഹെഡ് പീറ്റർ ഷ്മിഡും വാഹനത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ഔദ്യോഗിക വീഡിയോ ബിഎംഡബ്ല്യു പുറത്തിറക്കിയിരിക്കുകയാണ്.
വീഡിയോയിൽ, വരാനിരിക്കുന്ന ബിഎംഡബ്ല്യു M3 -യുടെ ഡ്രൈവിംഗ് ഡൈനാമിക്സ് വളരെ സങ്കീർണ്ണമായ രീതിയിൽ വികസിപ്പിച്ചതായി നമുക്ക് കാണാം.
ഭൂരിഭാഗം ടെസ്റ്റിംഗും നോർബർഗിംഗ് നോർഡ്സ്ക്ലൈഫിലാണ് നടക്കുന്നത്, ടെസ്റ്റ് കാർ ബമ്പി കൺട്രി റോഡുകളിലും പരീക്ഷണത്തിന് വിധേയമായിരുന്നു.
രണ്ട് ടെസ്റ്റിംഗ് വ്യവസ്ഥകളിലെയും വ്യത്യാസം പുതിയ M3 ഹാൻഡിലിംഗിനും റൈഡ് കംഫർട്ടിനുമിടയിൽ മികച്ച സന്തുലനാവസ്ഥ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നു. ഫ്ലെസയുടെ അഭിപ്രായത്തിൽ, ടെസ്റ്റ് കാർ ഒരു പ്രീ-പ്രൊഡക്ഷൻ മോഡലാണ്, മികച്ച ട്യൂണിംഗ് മാത്രമേ ഇതിൽ ശേഷിക്കുന്നുള്ളൂ.
MOST READ: പുതുതലമുറ ടിഗുവാന് എസ്യുവിയെ വെളിപ്പെടുത്തി ഫോക്സ്വാഗണ്
2021 ബിഎംഡബ്ല്യു M3 റിയർ-വീൽ ഡ്രൈവിലും ഓൾ-വീൽ ഡ്രൈവ് ഫോർമാറ്റിലും ലഭ്യമാവും. RWD മോഡൽ പ്യുവർ മോണിക്കർ വഹിക്കുമെന്നും മറ്റ് മോഡൽ X-ഡ്രൈവ് ബാഡ്ജ് ധരിക്കുമെന്നും സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
RWD പതിപ്പ് ആദ്യം അരങ്ങേറും, മിക്കവാറും 2021 -ന്റെ ആദ്യ പകുതിയിൽ, വാഹനത്തിന്റെ ഒരു മാനുവൽ ഗിയർബോക്സ് ഓപ്ഷൻ ലഭ്യമാകും.
MOST READ: പ്രതിമാസ വിൽപ്പനയിൽ ക്ലച്ച് പിടിച്ച് ടൊയോട്ട, ജൂണിൽ വിറ്റഴിച്ചത് 11,000 യൂണിറ്റുകൾ
ഓൾ-വീൽ ഡ്രൈവ് മോഡൽ 2021 ന്റെ മധ്യത്തിൽ സമാരംഭിക്കും, മാത്രമല്ല ഓഫറിൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് മാത്രമേ ഉണ്ടാകൂ. AWD ഡ്രൈവ്ട്രെയിൻ സ്പോർട്ട് ചെയ്യുന്ന ആദ്യത്തെ ബിഎംഡബ്ല്യു M3 ആയിരിക്കും ഇത്.
3.0 ലിറ്റർ, ട്വിൻ-ടർബോ, ഇൻലൈൻ -6 പെട്രോൾ എഞ്ചിനാണ് പുതിയ M3 പവർ ചെയ്യുന്നത്. ഈ മോട്ടോർ പരമാവധി 480 bhp കരുത്തും 600 Nm torque ഉം സൃഷ്ടിക്കുന്നു.
X-ഡ്രൈവ് AWD സംവിധാനം വഴുക്കലുള്ള റോഡുകൾ, മഞ്ഞ്, ഐസ് മുതലായ കുറഞ്ഞ ട്രാക്ഷനുള്ള പ്രതലങ്ങളിൽ ഡ്രൈവിംഗ് സുഖമമാക്കും. സിസ്റ്റം തികച്ചും സങ്കീർണ്ണമാണ്, ടയറുകളും റോഡും തമ്മിലുള്ള ട്രാക്ഷൻ മനസ്സിലാക്കുകയും തുടർന്ന് അതിനനുസരിച്ച് പൊരുത്തപ്പെടുകയും ചെയ്യുന്നു.
ഈ പ്രീ-പ്രൊഡക്ഷൻ ടെസ്റ്റ് മോഡൽ തന്നെ നോർബർഗിംഗിലെ ടെസ്റ്റിംഗിൽ വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത് അതിനാൽ, ഉൽപാദന മോഡൽ ഹൈവേകളിലും തുറന്ന റോഡുകളിലും ഓടിക്കാൻ ഒരുപോലെ രസകരമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
യൂറോപ്പ്, യുഎസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിപണികളിൽ കാർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ബിഎംഡബ്ല്യു ഇന്ത്യയിലും കാർ പുറത്തിറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വിപണിയിൽ മെർസിഡീസ് C-ക്ലാസ് AMG, ഔഡി RS4 എന്നിവയ്ക്കെതിരെയാവും ബിഎംഡബ്ല്യു M3 മത്സരിക്കുന്നത്.