ആദ്യമായി ക്യാമറയില്‍ കുടുങ്ങി ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ്

2020 ജൂണ്‍ മാസത്തിലാണ് ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു പുതിയ M5 ഫെയ്‌സ്‌ലിഫ്റ്റ് ആഗോള വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, കോമ്പറ്റീഷന്‍ എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ആദ്യമായി ക്യാമറയില്‍ കുടുങ്ങി ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ്

ബ്രാന്‍ഡിന്റെ 5 സീരീസ് ശ്രേണിയുടെ ആത്യന്തിക പെര്‍ഫോമെന്‍സ് വേരിയന്റിന്റെ ഏറ്റവും പുതിയ ആവര്‍ത്തനമാണ് 2021 ബിഎംഡബ്ല്യു M5. ഇപ്പോഴിതാ ഈ മോഡല്‍ ഇന്ത്യന്‍ നിരത്തുകളിലും എത്താനൊരുങ്ങുകയാണ്.

ആദ്യമായി ക്യാമറയില്‍ കുടുങ്ങി ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യയില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. പുനെയില്‍ നിന്നാണ് വാഹനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെയധികം നവീകരണങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: ഹ്യുണ്ടായിയുടെ ഏറ്റവും വലിയ ആഢംബര സെഡാൻ "അസെറ"

ആദ്യമായി ക്യാമറയില്‍ കുടുങ്ങി ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ്

പരിഷ്‌ക്കരിച്ച രൂപകല്‍പ്പന, മെച്ചപ്പെട്ട പെര്‍ഫോമെന്‍സ്, ആക്‌സിലറേഷന്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പുതുക്കിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, L-ഡിസൈനിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

ആദ്യമായി ക്യാമറയില്‍ കുടുങ്ങി ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ്

ബ്ലാക്ക് ഔട്ട് കിഡ്‌നി ഗ്രില്‍, പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകളിലെ 3D ഘടകങ്ങള്‍, ക്വാഡ് എക്സ്ഹോസ്റ്റ് ടിപ്പുകള്‍, 20 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് M5 -ലെ മറ്റ് സവിശേഷതകള്‍.

MOST READ: ഒറ്റ ചാർജിൽ 300 കിലോമീറ്റർ മൈലേജ്; ടാറ്റ ആൾട്രോസ് ഇവി അണിയറയിൽ ഒരുങ്ങുന്നു

ആദ്യമായി ക്യാമറയില്‍ കുടുങ്ങി ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ്

അകത്തും മാറ്റങ്ങള്‍ പ്രകടമാണ്. i ഡ്രൈവ് 7 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പിനൊപ്പം M5 വരുന്നു. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഹെഡ് യൂണിറ്റ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ട്.

ആദ്യമായി ക്യാമറയില്‍ കുടുങ്ങി ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ്

സെറ്റപ്പ്, M മോഡ് എന്നീ രണ്ട് പ്രത്യേക ബട്ടണുകള്‍ക്കൊപ്പം പുതിയ ബിഎംഡബ്ല്യു M5-ന്റെ സവിശേഷതകളാണ്. ഡ്രൈവിംഗ് ശൈലിക്ക് അനുസൃതമായി വാഹനത്തിലെ വിവിധ ക്രമീകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഇവ ഡ്രൈവറെ അനുവദിക്കുന്നു.

MOST READ: റോക്കി ഭായി മോട്ടോർസൈക്കിൾ ശൈലിയിലൊരുങ്ങി റോയൽ എൻഫീൽഡ്

ആദ്യമായി ക്യാമറയില്‍ കുടുങ്ങി ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ്

കംഫര്‍ട്ട്, സ്പോര്‍ട്ട്, സ്പോര്‍ട്ട് പ്ലസ്, ട്രാക്ക് എന്നീ നാല് ഡ്രൈവിംഗ് മോഡുകളും പുതിയ M5 ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു. 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് നല്‍കുന്നത് ആഢംബര പെര്‍ഫോമെന്‍സ് കാറിന്റെ ഏറ്റവും വലിയ പ്രത്യേകത.

ആദ്യമായി ക്യാമറയില്‍ കുടുങ്ങി ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ്

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 600 bhp കരുത്തും 750 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ യൂണിറ്റ്. അതേസമയം കോമ്പറ്റീഷന്‍ വേരിയന്റ് 620 bhp പവറില്‍ 750 Nm torque സ്യഷ്ടിക്കും.

MOST READ: ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

ആദ്യമായി ക്യാമറയില്‍ കുടുങ്ങി ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ്

രണ്ട് വേരിയന്റുകളും എട്ട് സ്പീഡ് M-സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റാണ് ഉപയോഗിക്കുന്നത്. M xDrive സംവിധാനം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

ആദ്യമായി ക്യാമറയില്‍ കുടുങ്ങി ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ്

ഫോര്‍വീല്‍ ഡ്രൈവ്, ഫോര്‍വീല്‍ ഡ്രൈവ് സ്പോര്‍ട്ട്, ഡ്രിഫ്റ്റ് മോഡ് (2WD) എന്നിങ്ങനെ മൂന്ന് മോഡുകളുമായാണ് ബിഎംഡബ്ല്യു M5 ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റം വരുന്നത്.

Image Courtesy: Car Crazy India

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW M5 Facelift Spied In India For The First Time. Read in Malayalam.
Story first published: Monday, October 12, 2020, 13:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X