Just In
- 2 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 2 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 3 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 3 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Sports IPL 2024: രാമനാഥന് പവര്‍ ഹിറ്റിംഗും വശമുണ്ട്!! ഡല്‍ഹിയെ അടിച്ചൊതുക്കി അശ്വിന്റെ രക്ഷാപ്രവര്‍ത്തനം
- Movies ട്രെയിനില്‍ വിശന്നിരുന്ന എനിക്ക് ഭക്ഷണം തന്ന ആ യുവാവ്; സുരേഷ് ഗോപിയെക്കുറിച്ച് മണിയന് പിള്ള രാജു
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ബിഎംഡബ്ല്യു i4 ഇലക്ട്രിക് സെഡാൻ കൂടുതൽ കരുത്തുറ്റ M-ബാഡ്ജ് പതിപ്പ് ഒരുങ്ങുന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വലിയ കിഡ്നി ഗ്രില്ല് വരുന്ന പുതുതലമുറ ബിഎംഡബ്ല്യു M3, M4 എന്നിവയുടെ അരങ്ങേറ്റത്തിലൂടെ ബിഎംഡബ്ല്യു വാഹന വിപണിയൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചു.
ഇതിനു പിന്നാലെ അടുത്ത വർഷം വരുന്ന മറ്റൊരു M-ബാഡ്ജ് മോഡലിനെക്കുറിച്ച് ചർച്ചകൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ഇത് വരാനിരിക്കുന്ന i4 ഇലക്ട്രിക് സെഡാനെ അടിസ്ഥാനമാക്കിയുള്ളതാണ്.
M3 / M4 അരങ്ങേറ്റത്തിൽ നിന്നുള്ള റിപ്പോർട്ടുകളിൽ ബിഎംഡബ്ല്യു M സിഇഒ മർകസ് ഫ്ലാഷ് ഇത് സ്ഥിരീകരിച്ചു. എന്നാൽ ഈ വെളിപ്പെടുത്തലിന് ഒരു ചെറിയ ക്യാച്ച് ഉണ്ട്.
MOST READ: ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം
അടുത്ത വർഷം, i4 അടിസ്ഥാനമാക്കിയുള്ള പ്രകടന വിഭാഗത്തിൽ ആദ്യത്തെ ബാറ്ററി-ഇലക്ട്രിക് M കാർ തങ്ങൾ പുറത്തിറക്കും. തുടർന്ന് ഹൈബ്രിഡ് ഇലക്ട്രിഫൈഡ് പെർഫോമെൻസിലും ഉയർന്ന പെർഫോമെൻസ് കാറുകളിലും കമ്പനി പ്രവർത്തിക്കുന്നു.
എന്നാൽ ഇവ ഏതെല്ലാമെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല എന്ന് മർകസ് ഫ്ലാഷ് പറഞ്ഞു. ഈ പ്രസ്താവന സൂചിപ്പിക്കുന്നത് i4 M ഒരു ബോങ്കേർസ് M മോഡലായിരിക്കില്ല, ഇത് സാധാരണ സ്റ്റാൻഡേർഡ് i4 EV- യിൽ നിന്ന് മിതമായ പരിഷ്കരണം ലഭിക്കുന്ന ഒരു പതിപ്പായിരിക്കും.
MOST READ: ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ
2020 മാർച്ചിൽ കൺസെപ്റ്റ് രൂപത്തിൽ അരങ്ങേറ്റം കുറിച്ച സ്റ്റാൻഡേർഡ് ബിഎംഡബ്ല്യു i4 -ന് 530 bhp ഇലക്ട്രിക് മോട്ടോറാണ്. 100 കിലോമീറ്റർ വേഗത 4.0 സെക്കൻഡിൽ കൈവരിക്കാനാവും. മണിക്കൂറിൽ 200 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.
M മോഡൽ വാഹനത്തിന്റെ കരുത്ത് 600 bhp മാർക്കിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെർഫോമെൻസ് കാര്യക്ഷമതയിൽ ചില ത്യാഗങ്ങൾ പ്രതീക്ഷിക്കേണ്ടി വരും.
MOST READ: പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു; ഇന്ത്യയില്‍ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എംജി
സ്റ്റാൻഡേർഡ് i4 -നെ അപേക്ഷിച്ച് M ബ്രാൻഡഡ് i4 നായി സ്‌പോർട്ടിയർ ഡിസൈൻ അപ്‌ഡേറ്റുകൾ പ്രതീക്ഷിക്കാം. അവയിൽ കൂടുതൽ അഗ്രസ്സീവ് ബമ്പറുകൾ, കാർബൺ ഫൈബർ ഇൻസേർട്ടുകൾ, ഫങ്കിയർ വീലുകൾ, M-ബ്രാൻഡഡ് കാലിപ്പറുകൾ എന്നിവ ഉൾപ്പെടാം.
മറ്റ് സൂക്ഷ്മമായ ട്വീക്കുകൾക്കിടയിൽ M-നിർദ്ദിഷ്ട അപ്ഹോൾസ്റ്ററിയിൽ നിന്ന് മാറ്റിനിർത്തിയാൽ ക്യാബിൻ അതേപടി തുടരും.
MOST READ: റൂഫ് റെയിലുകളും, ബ്ലാക്ക് ക്ലാഡിംഗും; പരീക്ഷണയോട്ടം നടത്തി ടാറ്റ ടിയാഗൊ ടര്‍ബോ
സ്റ്റാൻഡേർഡ് പ്രൊഡക്ഷൻ-സ്‌പെക്ക് i4 ഇലക്ട്രിക് സെഡാൻ 2021 -ഓടെ അരങ്ങേറാൻ ഒരുങ്ങുന്നു. അതിനാൽ സ്‌പൈസിയർ M വേരിയന്റ് ഈ വർഷാവസാനം i4 ലൈനപ്പിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാം. ഉൽപാദനത്തിലേക്ക് കടന്നുകഴിഞ്ഞാൽ ബിഎംഡബ്ല്യു i4 ടെസ്‌ല മോഡൽ 3 -ക്ക് എതിരാളിയാകും.