X3 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

X3 -യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. നിലവിലെ പതിപ്പില്‍ നിന്ന് ഏതാനും മാറ്റങ്ങളോടെയാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുക.

X3 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

X3-ന്റെ ഫ്രണ്ട് ഫാസിയയില്‍ തന്നെ ബിഎംഡബ്ല്യു കുറച്ച് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയേക്കും. ഇത് പുനര്‍രൂപകല്‍പ്പന ചെയ്ത ട്വിന്‍-കിഡ്‌നി ഗ്രില്ലും പുതിയ ബമ്പറുകളും ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ, റിയര്‍ ഫാസിയയ്ക്ക് സൂക്ഷ്മമായ അപ്ഡേറ്റുകളും ലഭിക്കും.

X3 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

നിലവിലെ മോഡലിന് സമാനമായ ഹെഡ്‌ലാമ്പുകളും ടെയില്‍ ലാമ്പ് ക്ലസ്റ്ററുകളും ലഭിച്ചേക്കും. 5 സ്പോക്ക് അലോയ് വീലുകളും, ട്വിന്‍ എക്സ്ഹോസ്റ്റുകളും വാഹനത്തിന് ലഭിക്കും. മൂന്നാം തലമുറ X3, CLAR (ക്ലസ്റ്റര്‍ ആര്‍ക്കിടെക്ചര്‍) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

MOST READ: കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ കേമനായി മാരുതി വിറ്റാര ബ്രെസ

X3 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

2018 ഏപ്രിലിലാണ് ഇത് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. 2003 -ലാണ് X3-യുടെ ആദ്യ തലമുറ വില്‍പ്പനയ്ക്ക് എത്തുന്നത്. നാളിതുവരെ 15 ലക്ഷത്തില്‍ അധികം യൂണിറ്റുകള്‍ വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ട്.

X3 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ എസ്‌യുവി ലഭ്യമാണ്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍. ഈ എഞ്ചിന്‍ 5,200 rpm -ല്‍ 248 bhp കരുത്തും 1,450-4,800 rpm-ല്‍ 350 Nm torque ഉം സൃഷ്ടിക്കും.

MOST READ: 2020 ജൂലൈയില്‍ 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ

X3 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 4,000 rpm-ല്‍ 188 bhp കരുത്തും 1,750-2,500 rpm -ല്‍ 400 Nm torque ഉം സൃഷ്ടിക്കും. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും ജോടിയാക്കുന്നു.

X3 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ആകര്‍ഷണീയമായ ഡിസൈനിലാണ് മൂന്നാം തലമുറ X3 (നിലവിലെ മോഡല്‍) അണിയിച്ചൊരുക്കിയിരിക്കുന്നത്. കിഡ്നി രൂപത്തിലുള്ള വലിയ ക്രോം ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഫോഗ് ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ്, റൂഫ് സ്പോയിലര്‍, എക്സ്ഹോസ്റ്റ് ടെയില്‍ പൈപ്പ്, 19 ഇഞ്ച് അലോയി വീല്‍, പനോരമിക് സണ്‍റൂഫ് എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

MOST READ: പ്രൊഡക്ഷൻ പതിപ്പ് തയാർ, HBX മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

X3 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

അകത്തും ആഡംബരത്തിന് ഒട്ടും കുറവില്ല. മണിക്കൂറില്‍ 213 കിലോമീറ്ററാണ് പരമാവധി വേഗത. എട്ട് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാനും സാധിക്കും.

X3 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

അധികം വൈകാതെ X3 M പതിപ്പും ഇന്ത്യന്‍ വിപണിയില്‍ എത്തും. അടുത്തിടെ മുംബൈയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. X3 -യുടെ ഉയര്‍ന്ന പ്രകടന പതിപ്പ് ഈ വര്‍ഷം അവസാനമോ, 2021-ന്റെ തുടക്കത്തിലോ വിപണിയില്‍ എത്തിയേക്കും.

MOST READ: സാത്തി ഇലക്ട്രിക് മോപ്പെഡ് അവതരിപ്പിച്ച് ടെക്കോ; വില 57,697 രൂപ

X3 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് X3 M -ന് കരുത്ത് നല്‍കുന്നത്. 473 bhp കരുത്തും 600 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലേക്കും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തിലേക്കും ജോടിയാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Will Introduce X3 Facelift Soon. Read in Malayalam.
Story first published: Tuesday, August 4, 2020, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X