പരീക്ഷണയോട്ടം പുനരാരംഭിച്ച് ബിഎംഡബ്ല്യു X3 M; സ്‌പൈ ചിത്രങ്ങള്‍

X3 M എസ്‌യുവിയുടെ പരീക്ഷണയോട്ടം പുനരാരംഭിച്ച് ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. അധികം വൈകാതെ തന്നെ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

പരീക്ഷണയോട്ടം പുനരാരംഭിച്ച് ബിഎംഡബ്ല്യു X3 M; സ്‌പൈ ചിത്രങ്ങള്‍

ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ മോഡല്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരീക്ഷണയോട്ടം നിര്‍ത്തിവെച്ചിരുന്നു. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ, എസ്‌യുവി പരീക്ഷണയോട്ടം പുനരാരംഭിച്ചു.

പരീക്ഷണയോട്ടം പുനരാരംഭിച്ച് ബിഎംഡബ്ല്യു X3 M; സ്‌പൈ ചിത്രങ്ങള്‍

ചെന്നൈയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ റഷ്‌ലൈന്‍ ആണ് പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. എങ്കിലും ഏതാനും ഫീച്ചറുകളും ഡീസൈന്‍ സവിശേഷതകളും മനസ്സിലാക്കാന്‍ സാധിക്കും.

MOST READ: പോളോയ്ക്കും വെന്റോയ്ക്കും 2.10 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

പരീക്ഷണയോട്ടം പുനരാരംഭിച്ച് ബിഎംഡബ്ല്യു X3 M; സ്‌പൈ ചിത്രങ്ങള്‍

മുന്‍വശത്ത് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്ലും വ്യക്തമായി കാണാം. പിന്നിലെ ടെയില്‍ ലാമ്പുകളും എല്‍ഇഡിയാണ്. 20 ഇഞ്ച് അലോയി വീലുകളാണ് നല്‍കിയിരിക്കുന്നത്.

പരീക്ഷണയോട്ടം പുനരാരംഭിച്ച് ബിഎംഡബ്ല്യു X3 M; സ്‌പൈ ചിത്രങ്ങള്‍

ആഗോള വിപണിയില്‍, സ്റ്റാന്‍ഡേര്‍ഡ്, കോംപറ്റീഷന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇവ രണ്ടും ഫ്രണ്ട് ഗ്രില്‍ ഫ്രെയിമിനാല്‍ വേര്‍തിരിച്ചിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ ഗ്രില്ലിന് ചുറ്റും ഒരു ക്രോം ഫ്രെയിം വര്‍ക്ക് ഉണ്ട്. എന്നാല്‍ കോംപറ്റീഷന്‍ X3 M തിളങ്ങുന്ന കറുത്ത ഫ്രെയിം ലഭിക്കും.

MOST READ: മാറ്റുകൂട്ടാൻ ടാറ്റ, ഗ്രാവിറ്റാസിനൊപ്പം ഹാരിയർ പെട്രോളും ഒരുങ്ങുന്നു

പരീക്ഷണയോട്ടം പുനരാരംഭിച്ച് ബിഎംഡബ്ല്യു X3 M; സ്‌പൈ ചിത്രങ്ങള്‍

സ്റ്റാന്‍ഡേര്‍ഡ് X3 M-ന് 20 ഇഞ്ച് വീലുകളും, കോംപറ്റീഷന്‍ പതിപ്പിന് 21 ഇഞ്ച് അലോയ് വീലുകളും ലഭിക്കും. പുതുക്കിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഇന്‍ഡിക്കേറ്റര്‍ മൗണ്ട് ചെയ്ത ഒആര്‍വിഎം, പുതിയ റിയര്‍ ബമ്പര്‍ ഡിസൈന്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് എന്നിവ ബിഎംഡബ്ല്യു X3 M-ലെ മറ്റ് സവിശേഷതകളാണ്.

പരീക്ഷണയോട്ടം പുനരാരംഭിച്ച് ബിഎംഡബ്ല്യു X3 M; സ്‌പൈ ചിത്രങ്ങള്‍

അകത്ത്, സ്‌പോര്‍ട്‌സ് സീറ്റുകള്‍, സെന്‍ട്രല്‍ കണ്‍സോളിന്റെ വശങ്ങളില്‍ കാല്‍മുട്ട് പാഡുകള്‍, പുതുക്കിയ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റസ്‌റ്റൈല്‍ഡ് സ്റ്റിയറിംഗ് വീല്‍, ഗിയര്‍ ലിവര്‍ എന്നിവ ലഭിക്കുന്നു.

MOST READ: ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

പരീക്ഷണയോട്ടം പുനരാരംഭിച്ച് ബിഎംഡബ്ല്യു X3 M; സ്‌പൈ ചിത്രങ്ങള്‍

സുരക്ഷയെ സംബന്ധിച്ചിടത്തോളം, ബിഎംഡബ്ല്യു X3 M -ന് ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, മറ്റ് ഡ്രൈവര്‍ കേന്ദ്രീകൃത സുരക്ഷാ സവിശേഷതകള്‍ എന്നിവ ലഭിക്കുന്നു. അവയില്‍ ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയും ഉള്‍പ്പെടുന്നു.

പരീക്ഷണയോട്ടം പുനരാരംഭിച്ച് ബിഎംഡബ്ല്യു X3 M; സ്‌പൈ ചിത്രങ്ങള്‍

3.0 ലിറ്റര്‍, 6 സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 473 bhp കരുത്തും 600 Nm torque ഉം സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തിന് ലഭിക്കുന്നത്.

MOST READ: നാലുമാസത്തിനിടെ ഇന്ത്യയില്‍ 17 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റെനോ

പരീക്ഷണയോട്ടം പുനരാരംഭിച്ച് ബിഎംഡബ്ല്യു X3 M; സ്‌പൈ ചിത്രങ്ങള്‍

ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങള്‍ക്കും പവര്‍ അയയ്ക്കുന്നു. X3 M സ്റ്റാന്‍ഡേര്‍ഡില്‍ 4.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.

പരീക്ഷണയോട്ടം പുനരാരംഭിച്ച് ബിഎംഡബ്ല്യു X3 M; സ്‌പൈ ചിത്രങ്ങള്‍

എന്നാല്‍ കോംപറ്റീഷന്‍ പതിപ്പില്‍ 4.1 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 1.2-1.5 കോടി രൂപ വരെ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW X3 M SUV Resumes Testing in India. Read in Malayalam.
Story first published: Monday, August 10, 2020, 13:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X