Just In
Don't Miss
- Finance
നടപ്പു വര്‍ഷം ബാങ്കുകള്‍ നല്‍കിയത് 107.05 ലക്ഷം കോടി രൂപയുടെ വായ്പ
- News
കർഷകരുടെ ട്രാക്ടർ റാലി: ക്രമസമാധാന വിഷയം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി
- Sports
IND vs AUS: ഇന്ത്യക്കു ജയം സ്വപ്നം കാണാം, കാരണം ലക്കി 33! രണ്ടു തവണയും ഓസീസിനെ വീഴ്ത്തി
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Movies
കേരളത്തിലുളളവര്‍ക്ക് മാത്രമാണ് ഇത് വാര്‍ത്ത, പുറത്തുളളവര്‍ക്ക് ന്യൂസല്ല, ഫോട്ടോഷൂട്ടിനെ കുറിച്ച് രാജിനി ചാണ്ടി
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
X3 M എസ്യുവിയുടെ ടീസര്‍ ചിത്രവുമായി ബിഎംഡബ്ല്യു
വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു, X3 M എസ്യുവി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ വാഹനത്തിന്റെ ടീസര്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഇതോടെ വാഹനത്തിന്റെ അവതരണം ഏറെക്കുറെ അടുത്തുവെന്ന് വേണം പറയാന്‍. ഈ വര്‍ഷം ആദ്യം തന്നെ വാഹനം നിരത്തുകളില്‍ പരീക്ഷണയോട്ടം ആരംഭിച്ചിരുന്നു.

നേരത്തെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ്-19, ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ചതേടെയാണ് അരങ്ങേറ്റം വൈകിയത്. 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.
MOST READ: മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

ഈ എഞ്ചിന് 480 bhp കരുത്തും 600 Nm torque ഉം സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തിന് ലഭിക്കുന്നത്. വിദേശ വിപണികളില്‍ വാഹനം, സ്റ്റാന്‍ഡേര്‍ഡ്, കോംപറ്റീഷന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്.

സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ ഗ്രില്ലിന് ചുറ്റും ഒരു ക്രോം ഫ്രെയിം വര്‍ക്ക് ഉണ്ട്. എന്നാല്‍ കോംപറ്റീഷന്‍ X3 M തിളങ്ങുന്ന കറുത്ത ഫ്രെയിമാണ് ലഭിക്കുന്നത്. X3 M സ്റ്റാന്‍ഡേര്‍ഡില്‍ 4.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.
MOST READ: ദീപാവലിയോട് അനുബന്ധിച്ച് മോഡലുകള്‍ക്ക് കൈനിറയെ ഓഫറുകളുമായി ഹീറോ

എന്നാല്‍ കോംപറ്റീഷന്‍ പതിപ്പില്‍ 4.1 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പനോരമിക് ഗ്ലാസ് റൂഫ്, ബിഎംഡബ്ല്യു ഡിസ്പ്ലേ കീ എന്നിവ വാഹനത്തിന് ലഭിക്കും. ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ് പാഡ് തുടങ്ങിയ സവിശേഷതകളും എസ്യുവിക്ക് ലഭ്യമാകും.

വാഹനം വാങ്ങുന്നവര്‍ക്ക് അവരുടെ കാറുകള്‍ ഓപ്ഷണല്‍ ഇന്റീരിയര്‍ നിറങ്ങളും കോണ്ട്രാസ്റ്റ് സ്റ്റിച്ചിംഗ് ഉള്ള പാക്കേജുകളും വ്യക്തമാക്കാനാകും. എന്നിരുന്നാലും, മറ്റ് ചില കാറുകളില്‍ ലഭ്യമായ ഉയര്‍ന്ന നിലവാരമുള്ള നാപ്പ ലെതറുമായി താരതമ്യപ്പെടുത്തുമ്പോള്‍ X3 M -ന് താരതമ്യേന എന്‍ട്രി ലെവല്‍ വെര്‍നാസ്ക ലെതര്‍ സീറ്റുകള്‍ മാത്രമേ ലഭിക്കൂ.

സ്റ്റാന്‍ഡേര്‍ഡ് ബിഎംഡബ്ല്യു X3 -മായി താരതമ്യപ്പെടുത്തുമ്പോള്‍, X3 M-ന്റെ പുറംഭാഗത്ത് കറുത്ത ആക്സന്റുകളുള്ള വലിയ ബമ്പറുകള്‍ ഉണ്ടാകും. ബ്ലാക്ക് ഔട്ട് ഗ്രില്‍, ഫ്രണ്ട് ബമ്പറിലും സൈഡ് വെന്റുകളിലും കറുത്ത ഇന്‍സേര്‍ട്ടുകള്‍ എന്നിവ ലഭിക്കും.
MOST READ: മെറ്റിയര്‍ 350-യുടെ പുതിയ ടീസര്‍ വിഡിയോകളുമായി റോയല്‍ എന്‍ഫീല്‍ഡ്

ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, മറ്റ് ഡ്രൈവര്‍ കേന്ദ്രീകൃത സുരക്ഷാ സവിശേഷതകള്‍ എന്നിവ വാഹനത്തിന് ലഭിക്കും. ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.1 കോടി രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.