ബിഎംഡബ്ല്യു X3 M എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് അവസാനത്തോടെ

ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു, X3 M എസ്‌യുവി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ബിഎംഡബ്ല്യു X3 M എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് അവസാനത്തോടെ

ഈ വര്‍ഷം ആദ്യം തന്നെ വാഹനം നിരത്തുകളില്‍ പരീക്ഷണയോട്ടം ആരംഭിച്ചിരുന്നു. നേരത്തെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ്-19, ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ചതേടെയാണ് അരങ്ങേറ്റം വൈകിയത്.

ബിഎംഡബ്ല്യു X3 M എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് അവസാനത്തോടെ

എന്നാല്‍ ഓട്ടോ കാര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ അരങ്ങേറ്റം ഓഗസ്റ്റ് അവസാനത്തോടെ ഉണ്ടാകുമെന്നാണ് സൂചന. 1.1 കോടി രൂപ വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

MOST READ: ലോഞ്ചിന് മുമ്പ് ഫോർഡ് ഫ്രീസ്റ്റൈൽ ഫ്ലെയർ വേരിയന്റിന്റെ ബ്രോഷർ പുറത്ത്

ബിഎംഡബ്ല്യു X3 M എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് അവസാനത്തോടെ

3.0 ലിറ്റര്‍, 6 സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 480 bhp കരുത്തും 600 Nm torque ഉം സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിന് ലഭിക്കുന്നത്.

ബിഎംഡബ്ല്യു X3 M എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് അവസാനത്തോടെ

വിദേശ വിപണികളില്‍ വാഹനം, സ്റ്റാന്‍ഡേര്‍ഡ്, കോംപറ്റീഷന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്. രണ്ടു വകഭേദങ്ങളും തമ്മില്‍ വേഗം തിരിച്ചറിയാന്‍ സാധിക്കും.

MOST READ: ആകെ മാറി പുത്തൻ ഥാർ, രണ്ടാംവരവിൽ ഒരുക്കുന്നത് ഫീച്ചറുകളുടെ നീണ്ടനിര

ബിഎംഡബ്ല്യു X3 M എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് അവസാനത്തോടെ

സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ ഗ്രില്ലിന് ചുറ്റും ഒരു ക്രോം ഫ്രെയിം വര്‍ക്ക് ഉണ്ട്. എന്നാല്‍ കോംപറ്റീഷന്‍ X3 M തിളങ്ങുന്ന കറുത്ത ഫ്രെയിമാണ് ലഭിക്കുന്നത്. X3 M സ്റ്റാന്‍ഡേര്‍ഡില്‍ 4.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.

ബിഎംഡബ്ല്യു X3 M എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് അവസാനത്തോടെ

എന്നാല്‍ കോംപറ്റീഷന്‍ പതിപ്പില്‍ 4.1 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: ചൈനീസ് നിര്‍മ്മാതാക്കളെ ഒപ്പം ചേര്‍ക്കുന്നില്ല; വ്യക്തത വരുത്തി ടാറ്റ

ബിഎംഡബ്ല്യു X3 M എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് അവസാനത്തോടെ

അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പനോരമിക് ഗ്ലാസ് റൂഫ്, ബിഎംഡബ്ല്യു ഡിസ്‌പ്ലേ കീ എന്നിവ വാഹനത്തിന് ലഭിക്കും. ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ് പാഡ് തുടങ്ങിയ സവിശേഷതകളും എസ്‌യുവിക്ക് ലഭ്യമാകും.

ബിഎംഡബ്ല്യു X3 M എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് അവസാനത്തോടെ

വാഹനം വാങ്ങുന്നവര്‍ക്ക് അവരുടെ കാറുകള്‍ ഓപ്ഷണല്‍ ഇന്റീരിയര്‍ നിറങ്ങളും കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് ഉള്ള പാക്കേജുകളും വ്യക്തമാക്കാനാകും. എന്നിരുന്നാലും, മറ്റ് ചില കാറുകളില്‍ ലഭ്യമായ ഉയര്‍ന്ന നിലവാരമുള്ള നാപ്പ ലെതറുമായി താരതമ്യപ്പെടുത്തുമ്പോള്‍ X3 M -ന് താരതമ്യേന എന്‍ട്രി ലെവല്‍ വെര്‍നാസ്‌ക ലെതര്‍ സീറ്റുകള്‍ മാത്രമേ ലഭിക്കൂ.

MOST READ: ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്

ബിഎംഡബ്ല്യു X3 M എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് അവസാനത്തോടെ

സ്റ്റാന്‍ഡേര്‍ഡ് ബിഎംഡബ്ല്യു X3 -മായി താരതമ്യപ്പെടുത്തുമ്പോള്‍, X3 M-ന്റെ പുറംഭാഗത്ത് കറുത്ത ആക്‌സന്റുകളുള്ള വലിയ ബമ്പറുകള്‍ ഉണ്ടാകും. ബ്ലാക്ക് ഔട്ട് ഗ്രില്‍, ഫ്രണ്ട് ബമ്പറിലും സൈഡ് വെന്റുകളിലും കറുത്ത ഇന്‍സേര്‍ട്ടുകള്‍ എന്നിവ ലഭിക്കും.

ബിഎംഡബ്ല്യു X3 M എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് അവസാനത്തോടെ

സുരക്ഷയെ സംബന്ധിച്ചിടത്തോളം, ബിഎംഡബ്ല്യു X3 M -ന് ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, മറ്റ് ഡ്രൈവര്‍ കേന്ദ്രീകൃത സുരക്ഷാ സവിശേഷതകള്‍ എന്നിവ ലഭിക്കുന്നു. അവയില്‍ ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയും ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Report Says BMW X3 M India Launch In End August. Read in Malayalam.
Story first published: Wednesday, August 12, 2020, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X