Just In
- 2 hrs ago കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- 14 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 16 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 16 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
Don't Miss
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- Movies ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
മെഷീൻ ഗണ്ണുകളുമായി ബോണ്ട് മോഡൽ DB5 ഗോൾഡ്ഫിംഗർ കാറുകൾ പുറത്തിറക്കി ആസ്റ്റൺ മാർട്ടിൻ
25 ആസ്റ്റൺ മാർട്ടിൻ DB5 ഗോൾഡ്ഫിംഗർ കണ്ടിന്യുവേഷൻ കാറുകളിൽ ആദ്യ അഞ്ച് കാറുകൾ ഇംഗ്ലണ്ടിലെ ന്യൂപോർട്ട് പാഗ്നെലിലെ ഉൽപാദന നിരയിൽ നിന്ന് പുറത്തിറങ്ങി.
സിനിമയിലെ കാർ പോലെ തന്നെ അഞ്ച് ഐതിഹാസിക ബോണ്ട് കാറുകൾ അവയുടെ സിമുലേറ്റഡ് മെഷീൻ ഗണ്ണുകൾ ഉപയോഗിച്ച് ഴെടിയുതിക്കുന്ന ഒരു വീഡിയോ നിർമ്മതാക്കൾ പങ്കുവെച്ചു.
റിയർ സ്മോക്ക്സ്ക്രീൻ, റിവോൾവിംഗ് നമ്പർ പ്ലേറ്റുകൾ പോലുള്ള മറ്റ് ബോണ്ട്-കാർ സവിശേഷതകളും വീഡിയോ എടുത്തുകാണിക്കുന്നു.
അവസാന DB5 ഉൽപാദന നിരയിൽ നിന്ന് പുറത്തിറക്കി 55 വർഷത്തിന് ശേഷമാണ് DB5 ഗോൾഡ്ഫിംഗർ കണ്ടിന്യുവേഷൻ കാറുകൾ പുനർനിർമ്മിക്കുന്നത്.
ബോണ്ട് ഫിലിം മേക്കർ ഇയോൺ പ്രൊഡക്ഷനുമായി സഹകരിച്ചാണ് ഈ കാറുകൾ സൃഷ്ടിക്കുന്നത്, കൂടാതെ സിനിമയിൽ ആദ്യം കണ്ട വർക്കിംഗ് ഗാഡ്‌ജെറ്റുകളുടെ വിശാലമായ ഫീച്ചറുകളും ഇവയിൽ വരുന്നു.
ബോണ്ട് ഫിലിം സ്പെഷ്യൽ എഫക്റ്റ്സ് സൂപ്പർവൈസർ ക്രിസ് കോർബോൾഡ് OBE സൃഷ്ടിച്ച പ്രത്യേക ഉപകരണങ്ങളുടെ ഒരു നിര ഇതിൽ ഉൾപ്പെടുന്നു.
റിയർ സ്മോക്ക് സ്ക്രീൻ ഡെലിവറി സിസ്റ്റം, റിയർ സിമുലേറ്റഡ് ഓയിൽ സ്ലിക് ഡെലിവറി സിസ്റ്റം, ബുള്ളറ്റ് റെസിസ്റ്റന്റ് റിയർ ഷീൽഡ്, സിമുലേറ്റഡ് ടയർ സ്ലാഷർ, നീക്കംചെയ്യാവുന്ന പാസഞ്ചർ സീറ്റ് റൂഫ് പാനൽ, റിവോൾവിംഗ് നമ്പർ പ്ലേറ്റുകൾ, മെഷീൻ ഗൺ എന്നിവ വീഡിയോയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
ഇന്റീരിയർ ഗാഡ്‌ജെറ്റുകളിൽ സിമുലേറ്റഡ് റഡാർ സ്‌ക്രീൻ ട്രാക്കർ മാപ്പ്, ഡ്രൈവറുടെ ഡോറിൽ ടെലിഫോൺ, ഗിയർ നോബ് ആക്യുവേറ്റർ ബട്ടൺ, ആംറെസ്റ്റ്, സെന്റർ കൺസോളിൽ ഘടിപ്പിച്ച സ്വിച്ച് ഗിയർ, സീറ്റ് അണ്ടർ ഹിഡൻ ആയുധങ്ങൾ / സ്റ്റോറേജ് ട്രേ, ഗാഡ്‌ജെറ്റ് സജീവമാക്കുന്നതിനുള്ള റിമോർട്ട് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.