ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

കെറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക്ഡൗണ്‍ വാഹന വിപണിയെ മോശമായി തന്നെയാണ് ബാധിച്ചത്. ഡീലര്‍ഷിപ്പുകളുടെയും പ്ലാന്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ എല്ലാം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സമീപകാല ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട് അവസ്ഥയിലൂടെയാണ് വിപണി കടന്നുപോകുന്നതും. എന്നാല്‍ വിപണിയിലെ ഈ തകര്‍ച്ച് ഭാഗികമായി എങ്കിലും മറികടക്കുന്നതിന്റെ ഭാഗമയി മിക്ക നിര്‍മ്മാതാക്കളും ഇതിനോടകം തന്നെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

ഇതിനൊപ്പം വന്ന ബിഎസ് VI -ലേക്കുള്ള വാഹനങ്ങളുടെ ചുവടുവെയ്പ്പും ഈ മേഖലയില്‍ വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 2020 ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നത്.

MOST READ: ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

നിരവധി നിര്‍മ്മാതാക്കളാണ് ഈ ലോക്ക്ഡൗണ്‍ കാലയളവിലും ബിഎസ് VI -ലേക്ക് നവീകരിച്ച് മോഡലുമായി വിപണിയില്‍ എത്തിയത്. ഈ ലോക്ക്ഡൗണ്‍ കാലയളവില്‍ വിപണിയില്‍ എത്തിയ ബിഎസ് VI വാഹനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

മാരുതി സുസുക്കി സെലേറിയോ X

അടുത്തിടെയാണ് സെലേറിയോ X ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്. 4.90 ലക്ഷം മുതല്‍ 5.67 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. നിലവിലുള്ള മോഡലിനേക്കാള്‍ 15,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

MOST READ: കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

66 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയാണ് ഗിയര്‍ബോക്‌സ്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് സിഎന്‍ജി

ലോക്ക്ഡൗണ്‍ കാലയളവില്‍ വിപണിയില്‍ എത്തിയ ബിഎസ് VI മോഡലാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് സിഎന്‍ജി. മാഗ്‌ന, സ്പോര്‍ട്സ് എന്നീ രണ്ട് വകഭേതങ്ങളില്‍ മാത്രമാണ് സിഎന്‍ജി പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്.

MOST READ: തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

മാഗ്ന വകഭേദത്തിന് 6.62 ലക്ഷം രൂപയും സ്‌പോര്‍ട്‌സ് വകഭേദത്തിന് 7.16 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഗ്രാന്റഡ് i10 നിയോസ് സിഎന്‍ജിയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

ഈ എഞ്ചിന്‍ 6,000 rpm -ല്‍ 68 bhp കരുത്തും 4,000 rpm -ല്‍ 95 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ആയിരിക്കും ഗിയര്‍ബോക്‌സ്. എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭ്യമല്ലെന്നും കമ്പനി അറിയിച്ചു.

MOST READ: ബി‌എം‌ഡബ്ല്യു iX3 -യുടെ പൂർണ്ണ രൂപം വെളിപ്പെടുത്തി ആദ്യ ചിത്രങ്ങൾ പുറത്ത്

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

ഹ്യുണ്ടായി എലൈറ്റ് i20

ഹ്യുണ്ടായില്‍ നിന്നും ഈ കാലയളവില്‍ വിപണിയില്‍ എത്തുന്ന ബിഎസ് VI മോഡലാണ് എലൈറ്റ് i20. 6.50 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 82 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

ഹ്യുണ്ടായി വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ്

പ്രീമിയം സെഡാന്‍ ശ്രേണിയിലേക്ക് വെര്‍ണയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടുത്തിടെയാണ് ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. 9.31 ലക്ഷം രൂപ മുതല്‍ 13.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

1.5 ലിറ്റര്‍ MPi പെട്രോള്‍, 1.0 ലിറ്റര്‍ കപ്പ ടര്‍ബോ GDi പെട്രോള്‍, 1.5 ലിറ്റര്‍ U2 CRDi ഡീസല്‍ എഞ്ചിനുകളില്‍ വാഹനം ലഭ്യമാകും. 1.5 ലിറ്റര്‍ എഞ്ചിന്‍ 115 bhp പെട്രോളും 144 Nm torque ഉം ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍, സിവിടി (CVT) ആണ് ഗിയര്‍ബോക്സ്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 120 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്സ്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ആണ് ഗിയര്‍ബോക്സ്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

മഹീന്ദ്ര KUV100 NXT

KUV100 NXT ബിഎസ് VI പതിപ്പ് അടുത്തിടെ ആണ് വിപണിയില്‍ എത്തുന്നത്. നാല് വകഭേദങ്ങളിലെത്തുന്ന വാഹനത്തിന് 5.54 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

82 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. അഞ്ച് സ്പീഡ് മാനുവലാണ് വാഹനത്തിന്റെ ഗിയര്‍ബോക്‌സ്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

മഹീന്ദ്ര സ്‌കോര്‍പിയോ

പുതുമകളോടെയാണ് പുതിയ ബിഎസ് VI സ്‌കോര്‍പിയോയെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. നാല് വകഭേദങ്ങളിലായെത്തുന്ന വാഹനത്തിന് 12.40 ലക്ഷം രൂപ മുതല്‍ 16.00 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

ബിഎസ് VI നിലവാരത്തിലേക്ക് നവീകരിച്ച 2.2 ലിറ്റര്‍ എംഹോക്ക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് പുതിയ സ്‌കോര്‍പിയോക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 140 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കും.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. പേള്‍ വൈറ്റ്, നാപ്പോളി ബ്ലാക്ക്, മോള്‍ടെന്‍ റെഡ്, ഡിസാള്‍ട്ട് സില്‍വര്‍ എന്നീ നാല് നിറങ്ങളിലാണ് സ്‌കോര്‍പിയോ നിരത്തുകളിലെത്തുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

മഹീന്ദ്ര XUV500

മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌ക്കരിച്ച പുതിയ XUV500 അടുത്തിടെയാണ് മഹീന്ദ്ര വിപണിയില്‍ എത്തിക്കുന്നത്. പരിഷ്‌ക്കരിച്ച മോഡലിന് 13.20 ലക്ഷം രൂപയാണ് പ്രാരംഭ വില.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

155 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

മഹീന്ദ്ര ആള്‍ട്യുറാസ് G4

ടൂ വില്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് പുതിയ ആള്‍ട്യുറാസ് G4 വിപണിയില്‍ എത്തുന്നത്. ടൂ വീല്‍ ഡ്രൈവ് പതിപ്പിന് 28.69 ലക്ഷം രൂപയും ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പിന് 31.69 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ബിഎസ് VI -ലേക്ക് കമ്പനി നവീകരിച്ചത്. ഈ എഞ്ചിന്‍ 180 bhp പവറും 420 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇടംപിടിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

ജീപ്പ് കോമ്പസ്

ബിഎസ് VI -ലേക്ക് നവീകരിച്ച് കോമ്പസിന് 16.49 ലക്ഷം രൂപ മുതല്‍ 24.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ ചെറിയ ചില മാറ്റങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

160 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന്റെ കരുത്ത്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

എംജി ഹെക്ടര്‍ ഡീസല്‍

ഹെക്ടര്‍ എസ്‌യുവിയുടെ ഡീസല്‍ വകഭേദത്തെ അടുത്തിടെയാണ് എംജി വിപണിയില്‍ എത്തിക്കുന്നത്. നവീകരിച്ച ഹെക്ടറിന്റെ തുടക്ക പതിപ്പിന് 13.88 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 17.73 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

ടാറ്റ നെക്‌സോണ്‍ XZ+ (S)

ടാറ്റയുടെ ജനപ്രീയ മോഡലായ നെക്‌സോണിന്റെ വിവിധ വകഭേദങ്ങള്‍ക്ക് ഒപ്പം XZ+(S) എന്നൊരു വകഭേദത്തെ കൂടി കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന പതിപ്പുകളായ ZX+, XZ+(O) എന്നിവയുടെ മധ്യത്തിലായിരിക്കും XZ+(S) എന്ന പുതിയ വകഭേദത്തിന്റെ സ്ഥാനം.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഈ വകഭേദത്തിലും ലഭിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും.

ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

ഡീസല്‍ എഞ്ചിന്‍ 108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കും. മാനുവല്‍, ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സ്.

Most Read Articles

Malayalam
English summary
BS6 Cars Launched During Lockdown. Read in Malayalam.
Story first published: Monday, May 4, 2020, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X