എംജി ഹെക്‌ടറിന്റെ ഡീസൽ പതിപ്പും ഇനി ബിഎസ്-VI, വില 13.88 ലക്ഷം

ഹെക്‌ടർ എസ്‌യുവിയുടെ ഡീസൽ വകഭേദത്തെയും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് എംജി മോട്ടോർസ്. നവീകരിച്ച ഹെക്‌ടറിന്റെ ബേസ് മോഡലിന് 13.88 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ഏറ്റവും ഉയർന്ന പതിപ്പിന് 17.73 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്.

എംജി ഹെക്‌ടറിന്റെ ഡീസൽ പതിപ്പും ഇനി ബിഎസ്-VI , വില 13.88 ലക്ഷം

പുതിയ ബിഎസ്-VI നവീകരണത്തിൽ ഏകദേശം 40,000 മുതൽ 45,000 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിൻ സമാനമായ 170 bhp കരുത്തും 350 Nm torque ഉം തന്നെയാണ് ബിഎസ്-VI കംപ്ലയിന്റിലും ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമാണ് ഡീസൽ വകഭേദത്തിൽ ലഭ്യമാകുന്നത്.

എംജി ഹെക്‌ടറിന്റെ ഡീസൽ പതിപ്പും ഇനി ബിഎസ്-VI , വില 13.88 ലക്ഷം

എംജി ഹെക്‌ടറിന്റെ ബിഎസ്-VI പെട്രോള്‍ വകഭേദത്തെ കമ്പനി ഈ വർഷം ഫെബ്രുരിയിൽ പുറത്തിറക്കിയിരുന്നു. ബിഎസ്-IV പതിപ്പില്‍ നിന്നും 26,000 രൂപയുടെ വര്‍ധനവുണ്ടായി 12.74 ലക്ഷം രൂപയായി പുതിയ പതിപ്പിന്. പെട്രോള്‍ ഹൈബ്രിഡ് സംവിധാനവും ഇതിനൊപ്പം ലഭ്യമാണ്. സ്റ്റാൻഡേർഡ് പതിപ്പിനെക്കാള്‍ 12 ശതമാനം അധിക ഇന്ധനക്ഷമത നൽകാൻ ശേഷിയുള്ളതാണ് പെട്രോള്‍ ഹൈബ്രിഡ്.

എംജി ഹെക്‌ടറിന്റെ ഡീസൽ പതിപ്പും ഇനി ബിഎസ്-VI , വില 13.88 ലക്ഷം

48V ഇലക്‌ട്രിക് മോട്ടോറാണ് ഹൈബ്രിഡ് പതിപ്പില്‍ എംജി ഉപയോഗിക്കുന്നത്. ബിഎസ് VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്‌ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിൽ വാഗ്‌ദാനം ചെയ്യുന്നത്. യൂണിറ്റ് 143 bhp പവറിൽ 250 Nm torque സൃഷ്ടിക്കും. ബിഎസ് IV പതിപ്പിന്റെ അതേ പവർ ഔട്ട്പുട്ട് കണക്കുകൾ നവീകരിച്ച എഞ്ചിനിലും എംജിക്ക് നിലനിർത്താനായി.

എംജി ഹെക്‌ടറിന്റെ ഡീസൽ പതിപ്പും ഇനി ബിഎസ്-VI , വില 13.88 ലക്ഷം

ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. കൂടാതെ ഓട്ടോമാറ്റിക് ആഗ്രഹിക്കുന്നവര്‍ക്കായി ഓപ്ഷണലായി ഏഴു സ്പീഡ് ഡ്യുവല്‍ ക്ലച്ച് (DCT) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എംജി ഹെക്‌ടറിന്റെ ഡീസൽ പതിപ്പും ഇനി ബിഎസ്-VI , വില 13.88 ലക്ഷം

എഞ്ചിൻ പരിഷ്ക്കരണത്തിന് പുറമെ മറ്റ് കോസ്മെറ്റിക് മെക്കാനിക്കൽ മാറ്റങ്ങളൊന്നും ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയിൽ കമ്പനി അവതരിപ്പിച്ചിട്ടില്ല. ഈയൊരു മോഡലുമായി കഴിഞ്ഞ വർഷമാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ ചുവടുവെക്കുന്നത്.

എംജി ഹെക്‌ടറിന്റെ ഡീസൽ പതിപ്പും ഇനി ബിഎസ്-VI , വില 13.88 ലക്ഷം

എസ്‌യുവിയുടെ ശരാശരി 2,500 യൂണിറ്റുകൾ എല്ലാ മാസവും വിറ്റഴിക്കാൻ എംജി മോട്ടോർസിന് സാധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ബ്രിട്ടീഷ് ബ്രാൻഡിന് എസ്‌യുവിയുടെ മൊത്തം 15,930 യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിക്കാൻ സാധിച്ചു. അതിൽ 57.2 ശതമാനം അഥവാ 9,110 യൂണിറ്റുകൾ പെട്രോൾ മോഡലുകളും ബാക്കി 42.8 ശതമാനം, 6,820 യൂണിറ്റുകൾ ഡീസലുമാണ്.

എംജി ഹെക്‌ടറിന്റെ ഡീസൽ പതിപ്പും ഇനി ബിഎസ്-VI , വില 13.88 ലക്ഷം

ഇന്റർനെറ്റ് കണക്റ്റിവിറ്റിയുമായി വരുന്ന ഇന്ത്യയിലെ ആദ്യ വാഹനമെന്ന വിശേഷണത്തോടെയാണ് ഹെക്‌ടർ വിപണിയിൽ ഇടംപിടിച്ചത്. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന നിരവധി ഫീച്ചറുകളും എംജി അണിനിരത്തുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടെ നിരവധി ഘടകങ്ങളും വാഹനത്തിലുണ്ട്.

എംജി ഹെക്‌ടറിന്റെ ഡീസൽ പതിപ്പും ഇനി ബിഎസ്-VI , വില 13.88 ലക്ഷം

രണ്ട് പുത്തൻ എസ്‌യുവികളും ഈ വർഷം തന്നെ വിൽപ്പനക്ക് എത്തിക്കാൻ തയാറെടുക്കുകയാണ് എംജി. കൊവിഡ്-19-ന്റെ പശ്ചാത്തലത്തിൽ ഉത്പാദനവും വിൽപ്പനയും നിർത്തിവെച്ചിരിക്കുകയാണെങ്കിലും പുതിയ മോഡലുകളെ വിപണിയിൽ എത്തിക്കാനുള്ള പദ്ധതിയിൽ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എംജി ഹെക്‌ടറിന്റെ ഡീസൽ പതിപ്പും ഇനി ബിഎസ്-VI , വില 13.88 ലക്ഷം

ഹെക്‌ടർ എസ്‌യുവിയുടെ ആറ് സീറ്റർ പതിപ്പായ ഹെക്‌ടർ പ്ലസ്. അന്താരാഷ്ട്ര വിപണികളിലുള്ള മാക്‌സസ് D90 അടിസ്ഥാനമാക്കി എത്തുന്ന ഗ്ലോസ്റ്റർ ആഢംബര എസ്‌യുവി എന്നിവയാണ് പുത്തൻ മോഡലുകൾ.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
BS6 diesel MG Hector launched priced from 13.88 lakh. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X