പെട്രോൾ എഞ്ചിനിൽ തുടരാൻ ഹോണ്ട സിറ്റി, ഡീസൽ ഓപ്ഷൻ പുത്തൻ മോഡലിൽ മാത്രം

അഞ്ചാംതലമുറ ഹോണ്ട സിറ്റി ഇന്ത്യൻ വിപണിയിൽ ചുവടുവെക്കാൻ തയാറായിരിക്കുകയാണ്. എന്നാൽ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്‌തമായി പഴയ മോഡൽ പുത്തൻ പതിപ്പിന് വഴിമാറില്ല. 2020 സിറ്റിക്കൊപ്പം നിലവിലെ മോഡലും വിപണിയിൽ തുടരും എന്നതാണ് ശ്രദ്ധേയം.

പെട്രോൾ എഞ്ചിനിൽ തുടരാൻ ഹോണ്ട സിറ്റി, ഡീസൽ ഓപ്ഷൻ പുത്തൻ മോഡലിൽ മാത്രം

ഹോണ്ട കാർസ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റും സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടറുമായ രാജേഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഒരു പെട്രോൾ എഞ്ചിൻ മാത്രമുള്ള മോഡലായി ആകും നിലവിലെ ഹോണ്ട സിറ്റി വിപണിയിൽ തുടരുക.

പെട്രോൾ എഞ്ചിനിൽ തുടരാൻ ഹോണ്ട സിറ്റി, ഡീസൽ ഓപ്ഷൻ പുത്തൻ മോഡലിൽ മാത്രം

അടുത്ത തലമുറ ഹോണ്ട സിറ്റി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വിൽക്കുമെങ്കിലും നിലവിലെ മോഡലിന് 1.5 ലിറ്റർ ബിഎസ്-VI പെട്രോൾ എഞ്ചിൻ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഗോയൽ വെളിപ്പെടുത്തി. ഈ വർഷം ആദ്യമാണ് പ്രീമിയം സെഡാനെ പുതിയ മലനീകരണ മാനദണ്ഡങ്ങളിലേക്ക് കമ്പനി പരിഷ്ക്കരിച്ചത്.

MOST READ: കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

പെട്രോൾ എഞ്ചിനിൽ തുടരാൻ ഹോണ്ട സിറ്റി, ഡീസൽ ഓപ്ഷൻ പുത്തൻ മോഡലിൽ മാത്രം

നിലവിലുള്ള ഹോണ്ട സിറ്റി കുറച്ചുകാലമായി ഈ വിഭാഗത്തിൽ ഒരു ജനപ്രിയ വിൽപ്പനക്കാരനായി തുടരുന്നു. മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ, ഫോക്സ്വാഗൺ വെന്റോ, ടൊയോട്ട യാരിസ് എന്നിവയുടെ എൻട്രി ലെവൽ മോഡലുകളുമായി ഏറ്റുമുട്ടാൻ സഹായിക്കുന്ന മത്സരാധിഷ്ഠിത വില ഈ മോഡലിന് ലഭിക്കാൻ സാധ്യതയുണ്ട്.

പെട്രോൾ എഞ്ചിനിൽ തുടരാൻ ഹോണ്ട സിറ്റി, ഡീസൽ ഓപ്ഷൻ പുത്തൻ മോഡലിൽ മാത്രം

അതേസമയം 2020 ഹോണ്ട സിറ്റി അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് അനവധി മാറ്റങ്ങുമായാണ് എത്തുന്നത്. കൂടുതൽ പെർഫോമൻസും കാര്യക്ഷമവുമായ ഒരു പുതിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, പുതുക്കിയ ഡീസൽ എഞ്ചിൻ, പുതിയ സവിശേഷതകളും സെഡാനിൽ വാഗ്‌ദാനം ചെയ്യും.

MOST READ: മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

പെട്രോൾ എഞ്ചിനിൽ തുടരാൻ ഹോണ്ട സിറ്റി, ഡീസൽ ഓപ്ഷൻ പുത്തൻ മോഡലിൽ മാത്രം

നിലവിലെ സിറ്റിയുടെ മോഡൽ ടാക്‌സി വിഭാഗത്തിലേക്ക് മാത്രമായി മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും ഹോണ്ട അടുത്തിടെ അത് നിരാകരിച്ചിരുന്നു.

പെട്രോൾ എഞ്ചിനിൽ തുടരാൻ ഹോണ്ട സിറ്റി, ഡീസൽ ഓപ്ഷൻ പുത്തൻ മോഡലിൽ മാത്രം

നിലവിലെ മോഡലിനെ സംബന്ധിച്ചിടത്തോളം ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഹോണ്ട കണക്ട് ആപ്ലിക്കേഷനും ഉൾപ്പെടെ എല്ലാ അവശ്യവസ്തുക്കളും നാലാം തലമുറ ഹോണ്ട സിറ്റിക്ക് ലഭിക്കുന്നുണ്ട്.

MOST READ: ജീപ്പ് കോമ്പസിന്റെ പ്രൊഡക്ഷന്‍ രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ ആരംഭിച്ചു

പെട്രോൾ എഞ്ചിനിൽ തുടരാൻ ഹോണ്ട സിറ്റി, ഡീസൽ ഓപ്ഷൻ പുത്തൻ മോഡലിൽ മാത്രം

കൂടാതെ 117 bhp കരുത്തിൽ 145 Nm torque വികസിപ്പിക്കുന്ന ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് മോഡലിൽ പ്രവർത്തിക്കുന്നത്.

പെട്രോൾ എഞ്ചിനിൽ തുടരാൻ ഹോണ്ട സിറ്റി, ഡീസൽ ഓപ്ഷൻ പുത്തൻ മോഡലിൽ മാത്രം

അഞ്ച് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നീ ഗിയർബോക്സ് ഓപ്ഷനും ഹോണ്ട സിറ്റിയിൽ തെരഞ്ഞെടുക്കാൻ സാധിക്കും. പുതിയ മോഡൽ വന്നു കഴിഞ്ഞാൽ നിലവിലെ ഹോണ്ട സിറ്റിക്ക് ഒരു സിവിടി ഓപ്ഷൻ നൽകുമോ എന്നതിൽ വ്യക്തതയില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
BS6 Honda City To offer Petrol Engine Only. Read in Malayalam
Story first published: Wednesday, May 20, 2020, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X