ബി‌എസ്‌-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഹോണ്ട സിവിക്കിന്റെ പത്താംതലമുറ മോഡൽ കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ ഇടംപിടിച്ചത്. ആറുവർഷത്തെ അഭാവത്തിനുശേഷം പ്രീമിയം സെഡാൻ രാജ്യത്തേക്ക് തിരിച്ചുവരികയായിരുന്നു. തുടർന്ന് വൻ വിജയമായി മാറാനും വാഹനത്തിന് സാധിച്ചു.

ബി‌എസ്‌-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

അരങ്ങേറ്റത്തെ തുടർന്നുണ്ടായ മികച്ച വിൽപ്പന മികച്ച വിൽപ്പന നമ്പറുകളിലേക്ക് വിവർത്തനം ചെയ്തു. ആദ്യ മാസത്തിൽ തന്നെ 2,200 യൂണിറ്റ് വിൽപ്പന സിവിക് രേഖപ്പെടുത്തി.

ബി‌എസ്‌-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

ജൂൺ അവസാനം വരെ സിവിക് അതിന്റെ ശ്രേണിയിൽ ആധിപത്യം തുടർന്നു. പിന്നീട് സ്കോഡ ഒക്ടാവിയയുടെ പരിഷ്ക്കരിച്ച മോഡലുമായുള്ള പോരാട്ടത്തിനാണ് വിപണി സാക്ഷ്യംവഹിച്ചത്.

MOST READ: തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

ബി‌എസ്‌-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

രാജ്യത്തെ പുതിയ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡം 2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതോടെ വിപണിയിലെ നിരവധി ജനപ്രിയ മോഡലുകൾ നിർത്തലാക്കേണ്ടി വന്നു. അതിൽ കൂടുതൽ ശ്രദ്ധേയമായത് മാരുതി സുസുക്കി പോലുള്ള ബ്രാൻഡുകൾ ഡീസൽ വാഹനങ്ങൾ വിൽക്കുന്നത് അവസാനിപ്പിച്ചതു തന്നെയാണ്.

ബി‌എസ്‌-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

കഴിഞ്ഞ വർഷം ഹോണ്ട 4,928 സിവിക് യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതിലെ മൊത്തം 87 ശതമാനവും പെട്രോൾ വേരിയന്റുകൾക്കായുള്ളതാണെന്നതും ശ്രദ്ധേയമായി. ബി‌എസ്‌-VI മാനദണ്ഡങ്ങൾ‌ വന്നതിനുശേഷം ജാപ്പനീസ് കമ്പനി ഡീസൽ സിവിക് സെഡാനെ പിൻവലിക്കാൻ പ്രേരിതരായി.

MOST READ: കിയ സെൽറ്റോസിന് വെല്ലുവിളിയുമായി മഹീന്ദ്ര XUV400, എഞ്ചിൻ സവിശേഷതകൾ അറിയാം

ബി‌എസ്‌-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

തുടർന്ന് ഒരു പെട്രോൾ എഞ്ചിൻ മാത്രമുള്ള മോഡലായി വാഹനത്തിന് തുടരേണ്ടി വന്നു. എന്നാൽ ഓയിൽ ബർണർ സിവിക്കിനെ ഇഷ്ടപ്പെടുന്നവർക്കുള്ള ഒരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്. സിവിക്കിന്റെ ബി‌എസ്‌-VI ഡീസൽ പതിപ്പിനായി ഹോണ്ട ഇപ്പോൾ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.

ബി‌എസ്‌-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

1.6 ലിറ്റർ i-DTEC നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ 4,000 rpm-ൽ 118 bhp കരുത്തും 2,000 rpm-ൽ 300 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പരിഷ്ക്കരിച്ച പതിപ്പ് 26.8 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: ഇന്ത്യയിലേക്ക് അടുത്ത വർഷം, പുതുതലമുറ സ്കോഡ ഒക്‌ടാവിയ 2021 ഫെബ്രുവരിയിൽ എത്തും

ബി‌എസ്‌-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

അതായത് സെഗ്മെന്റിലെ മികച്ച ഇന്ധനക്ഷമതയ്‌ക്കൊപ്പം പഴയ മോഡലിന് സമാനമായ പവർ, ടോർഖ് ഔട്ട്‌പുട്ടുകൾ എന്നിവ സിവിക് നൽകുന്നുവെന്ന് ചുരുക്കം.

ബി‌എസ്‌-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് വളരെ ചെലവേറിയതായി കണക്കാക്കാമെന്നതിനാൽ ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി മാത്രമേ ലഭ്യമാക്കുകയുള്ളൂ. വിലയിൽ ശ്രദ്ധേയമായ വർധനയോടെ ഹോണ്ട വരും ദിവസങ്ങളിൽ ബി‌എസ്‌-VI സിവിക്കിനെ ഔദ്യോഗികമായി വിപണിയിൽ പുറത്തിറക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
BS6 Honda Civic Diesel Bookings Started. Read in Malayalam
Story first published: Tuesday, June 16, 2020, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X