ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

എക്സിക്യൂട്ടീവ് സെഡാനായ സിവിക്കിന്റെ ബിഎസ്-VI ഡീസൽ പതിപ്പിനെ വിപണിയിൽ അവതിപ്പിച്ച് ഹോണ്ട. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ച സിവിക് ഡീസലിന് 20.74 ലക്ഷം രൂപയാണ് പ്രാരംഭ വില.

ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

സിവിക്കിന്റെ പെട്രോൾ വേരിയൻറ് 2019 മാർച്ചിൽ പുറത്തിറങ്ങിയതു മുതൽ ബിഎസ്-VI അനുസരിച്ചായിരുന്നുവെങ്കിലും ഡീസൽ മോഡലിനെ പരിഷ്ക്കരിച്ചെത്തിക്കാൻ വൈകുകയായിരുന്നു.

ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

ലോകമെമ്പാടും അറിയപ്പെടുന്ന ഹോണ്ടയുടെ വാഹനമാണ് സിവിക്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഹോണ്ട സിവിക്കിന്റെ പത്താംതലമുറ മോഡൽ കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ ഇടംപിടിച്ചത്. ആറുവർഷത്തെ അഭാവത്തിനുശേഷം പ്രീമിയം സെഡാൻ രാജ്യത്തേക്ക് തിരിച്ചുവരികയായിരുന്നു.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

രണ്ടാം വരവിൽ വൻ വിജയമായി മാറാനും വാഹനത്തിന് സാധിച്ചു. 2020 ഏപ്രിൽ ഒന്നിനു രാജ്യത്ത് പുതിയ ബിഎസ്‍-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതോടെ പല പ്രമുഖ വാഹന നിർമാതാക്കളും ഡീസൽ മോഡലുകളെ ഉപേക്ഷിച്ച സമയത്ത് ഹോണ്ട അവരിൽ നിന്നും വ്യത്യസ്‌ത നിലപാട് സ്വീകരിക്കുകയായിരുന്നു.

ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

സിവിക്കിന്റെ പുതിയ ബിഎസ്-VI 1.6 ലിറ്റർ i-DTEC ടർബോ ഡീസൽ എഞ്ചിൻ 4000 rpm-ൽ പരമാവധി 118 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതായത് പഴയ മോഡലിന് സമാനമായ പവർ, ടോർഖ് ഔട്ട്‌പുട്ടുകൾ സിവിക് നൽകുന്നുവെന്ന് ചുരുക്കം.

MOST READ: നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഈ ഓയിൽ ബർണർ യൂണിറ്റിൽ 23.9 കിലോമീറ്റർ മൈലേജാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് സെഗ്മെന്റിലെ മികച്ച ഇന്ധനക്ഷമതയാണ് എന്നതാണ് യാഥാർഥ്യം.

ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

രണ്ട് വകഭേദങ്ങളിൽ എത്തുന്ന പുതിയ ബിഎസ്-VI ഡീസൽ സിവിക്കിന്റെ ബേസ് മോഡലായ VX വേരിയന്റിന് 20.74 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റായ ZX ന് 22.34 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

MOST READ: ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

1.8 ലിറ്റർ i-VTEC എഞ്ചിനാണ് പെട്രോൾ സിവിക്കിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത് സിവിടി ഗിയർബോക്സ് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. കാറിന്റെ പത്താം തലമുറ ഷാർപ്പും എയറോഡൈനാമിക് എക്സ്റ്റീരിയർ പ്രൊഫൈലും അകത്ത് ആധുനിക സൗകര്യ സവിശേഷതകളുള്ള പ്രീമിയം ക്യാബിനും അവതരിപ്പിക്കുന്നു.

ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

V CVT, VX CVT, ZX CVT എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലായി എത്തുന്ന പുതിയ പെട്രോള്‍ പതിപ്പിന് 17.93 ലക്ഷം രൂപയാണ് പ്രാരംഭ വില. ARAI സാക്ഷ്യപ്പെടുത്തിയ 16.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഹനത്തില്‍ ലഭ്യമാകുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
BS6 Honda Civic Turbo Diesel Launched. Read in Malayalam.
Story first published: Thursday, July 9, 2020, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X