വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച് ഇസൂസു, ബിഎസ്-VI മോഡലുകൾ ഈ വർഷം അവസാനം

ഇസൂസു മോട്ടോർസ് ഇന്ത്യയിലെ വിൽപ്പന താത്ക്കാലികമായി നിർത്തിവെക്കുന്നു. അതേസമയം നിലവിലുള്ള വാഹനങ്ങളുടെ സൗജന്യ സർവീസ് കാലാവധി വിപുലീകരിക്കുന്നതായും കമ്പനി പ്രഖ്യാപിച്ചു.

വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച് ഇസൂസു, ബിഎസ്-VI മോഡലുകൾ ഈ വർഷം അവസാനം

എന്നാൽ രാജ്യത്ത് നിലവിൽ വരാനിരിക്കുന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച മോഡലുകളും ഉടൻ വിപണിയിലേക്ക് ഇല്ലെന്നും കമ്പനി വ്യക്തമാക്കുന്നു. വരാനിരിക്കുന്ന 2020-21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മാത്രമേ എഞ്ചിൻ പരിഷ്ക്കരണത്തിന് വിധേയമായ കാറുകൾ വിൽപ്പനക്ക് എത്തുകയുള്ളൂ.

വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച് ഇസൂസു, ബിഎസ്-VI മോഡലുകൾ ഈ വർഷം അവസാനം

അതായത് 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ബിഎസ്-VI മോഡലുകളെ അവതരിപ്പിക്കാനാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു പദ്ധതിയിടുന്നത്.

വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച് ഇസൂസു, ബിഎസ്-VI മോഡലുകൾ ഈ വർഷം അവസാനം

2020 മാർച്ച്, ഏപ്രിൽ കാലയളവിൽ വാറണ്ടിയും സർവീസ് സാധുതയും അവസാനിക്കുന്ന നിലവിലുള്ള വാഹനങ്ങളുടെ സേവനങ്ങൾ 2020 മെയ് അവസാനം വരെ കമ്പനി നീട്ടിയിട്ടുണ്ട്. മാരുതി സുസുക്കി സൗജന്യ സർവീസ് വാറണ്ടിയും മൂന്നര മാസം വരെ നീട്ടുന്നതായി പ്രഖ്യാപിച്ചു.

വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച് ഇസൂസു, ബിഎസ്-VI മോഡലുകൾ ഈ വർഷം അവസാനം

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിനെ തുടർന്ന് കൂടുതൽ നിർമ്മാതാക്കൾ സമാനമായ വിപുലീകരണ പദ്ധതികൾ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച് ഇസൂസു, ബിഎസ്-VI മോഡലുകൾ ഈ വർഷം അവസാനം

ലോകമെമ്പാടുമുള്ള മറ്റ് മിക്ക രാജ്യങ്ങളെയും പോലെ, കൊവിഡ്-19 പകർച്ചവ്യാധി ഇന്ത്യയെയും കാര്യമായി ബാധിച്ചു. കൊറോണ വൈറസ് മഹാമാരി വാഹന വ്യവസായങ്ങൾ അടച്ചുപൂട്ടുന്നതിനും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നതിനും കാരണമായി.

Most Read: കൊവിഡ്-19; വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി മാരുതി സുസുക്കി

വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച് ഇസൂസു, ബിഎസ്-VI മോഡലുകൾ ഈ വർഷം അവസാനം

ബിഎസ്-VI നിലവിൽ വരുന്നതോടെ വാഹനങ്ങളുടെ രജിസ്ട്രേഷനും മാർച്ച് 31 വരെ മാത്രമേ രാജ്യത്ത് അനുവദിക്കുകയൂള്ളൂ. എന്നാൽ ലോക്ക്ഡൗണിന് ശേഷം പത്ത് ദിവസത്തോളം ബിഎസ്-IV മോഡലുകളുടെ വിൽപ്പന നീട്ടികൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എങ്കിലും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള ഒരു മോഡൽ പോലും ഇല്ലാത്തത് കമ്പനിയെ കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് തള്ളിവിട്ടേക്കും.

Most Read: ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി നിസാൻ പട്രോൾ എസ്‌യുവി

വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച് ഇസൂസു, ബിഎസ്-VI മോഡലുകൾ ഈ വർഷം അവസാനം

ഈ സാഹചര്യത്തിലാണ് പുതിയ വാഹനങ്ങളുടെ വിൽപ്പന രാജ്യത്ത് താൽക്കാലികമായി നിർത്തിവെക്കാൻ ഇസൂസുവിനെ പ്രേരിപ്പിക്കുന്നത്. എന്നാൽ ഈ വർഷം തന്നെ എഞ്ചിൻ പരിഷ്ക്കരണം നടത്തിയ മോഡലുകൾ വിപണിയിൽ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ബിഎസ്-VI പതിപ്പുകൾ അവതരിപ്പിക്കുന്നതിനുള്ള തീയതി വരും ദിവസങ്ങളിൽ അറിയിക്കുമെന്നും ഇസൂസു സ്ഥിരീകരിച്ചു.

Most Read: തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച് ഇസൂസു, ബിഎസ്-VI മോഡലുകൾ ഈ വർഷം അവസാനം

ഇന്ത്യയിലുടനീളം നിലവിലുള്ള സർവീസ് കാലാവധിയെയും യോഗ്യതയെയും കുറിച്ച് ഉപഭോക്താക്കളെ അറിയിച്ചതായി ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. 2020 മാർച്ച് 15-നും 2020 ഏപ്രിൽ 15-നും ഇടയ്ക്ക് പിരിയോഡിക് സർവീസ് ചെയ്യേണ്ട വാഹനങ്ങൾക്ക് ഇപ്പോൾ 2020 മെയ് അവസാനം വരെ ഈ സേവനങ്ങൾ ലഭിക്കും.

വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച് ഇസൂസു, ബിഎസ്-VI മോഡലുകൾ ഈ വർഷം അവസാനം

വാണിജ്യാവശ്യങ്ങൾക്കായി ഇസൂസു നിലവിൽ ഡി-മാക്സ് വി-ക്രോസ്, MU-X2, ഡി-മാക്സ് എസ്-ക്യാബ്, റെഗുലർ ക്യാബ് എന്നിവ വിൽക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
BS6 Isuzu models Launch Delayed Due To Covid-19 Lockdown. Read in Malayalam
Story first published: Monday, March 30, 2020, 19:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X