ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

മറാസോയുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര. 11.25 ലക്ഷം രൂപയാണ് നവീകരിച്ച പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

M2, M4+, M6+ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക. M8 വകഭേദങ്ങത്തെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു.

ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

പ്രാരംഭ പതിപ്പായ M2 മോഡലിന് 11.25 ലക്ഷം രൂപയും, M4+ പതിപ്പിന് 12.37 ലക്ഷം രൂപയും, ഉപയര്‍ന്ന പതിപ്പായ M6+ മോഡലിന് 13.51 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ വാഹനത്തിന്റെ ഡിസൈനിലോ, ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ കൊണ്ടുവന്നിട്ടില്ല.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി 2020 ഹോണ്ട ജാസ്; തീയതി പുറത്ത്

ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

മുന്‍ സീറ്റുകള്‍ക്ക് ലംബര്‍ സപ്പോര്‍ട്ട്, ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് ലാമ്പുകള്‍, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഫ്രണ്ട്, റിയര്‍ ഫോഗ് ലാമ്പുകള്‍ എന്നിവ പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.

ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഹെഡ് യൂണിറ്റ്, അഡാപ്റ്റീവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്. അതേസമയം M8 പതിപ്പില്‍ നേരത്തെ ലഭ്യമായിരുന്ന ഏതാനും ഫീച്ചറുകള്‍ വാഹനത്തില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ഒഴിവാക്കുകയും ചെയ്തു.

MOST READ: റീഅഷ്വർ പ്രോഗ്രാമുമായി സെക്കൻഡ് കാർ വിപണിയിലേക്കിറങ്ങി എംജി

ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കിലി മടക്കാവുന്ന ORVM- കള്‍ എന്നീ ഫീച്ചറുകളാണ് പുതിയ പതിപ്പില്‍ നഷ്ടമായിരിക്കുന്നത്.

ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 3,500 rpm -ല്‍ 121 bhp കരുത്തും 1,750-2,500 rpm -ല്‍ 300 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

MOST READ: മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ അധികം വൈകാതെ വാഹനത്തിന് 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് പെട്രോള്‍ എഞ്ചിനും നിര്‍മ്മാതാക്കള്‍ സമ്മാനിച്ചേക്കും. 2020 ഓട്ടോ എക്സ്പോയിലാണ് ഈ എഞ്ചിന്‍ മഹീന്ദ്ര അവതരിപ്പിക്കുന്നത്.

ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

പെട്രോള്‍ എഞ്ചിന്‍ കൂടി എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. മറാസോയില്‍ ഈ എഞ്ചിന്‍ നല്‍കി കഴിഞ്ഞാല്‍, ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ വിപണിയില്‍ എത്തുന്ന മറ്റ് മോഡലുകളിലും ഈ എഞ്ചിന്‍ ഇടംപിടിച്ചേക്കും.

MOST READ: വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മറാസോ. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും.

ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മറാസോ സുരക്ഷ തെളിയിച്ചത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി മറാസോ സ്വന്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
BS6 Mahindra Marazzo Launched in India. Read in Malayalam.
Story first published: Tuesday, August 25, 2020, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X