സെലേറിയോ സിഎൻജി പതിപ്പ് വിപണിയിൽ, വില 5.36 ലക്ഷം മുതൽ

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ കുറച്ചു മാസങ്ങളായി തങ്ങളുടെ സിഎൻജി നിര അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ഇപ്പോൾ സെലേറിയോയുടെ ബിഎസ്-VI സിഎൻജി പതിപ്പ് വിപണിയിൽ എത്തിച്ചു.

സെലേറിയോ സിഎൻജി പതിപ്പ് വിപണിയിൽ, വില 5.36 ലക്ഷം

ഇത് ബ്രാൻഡിന്റെ മിഷൻ ഗ്രീൻ മില്യൺ പദ്ധതിക്ക് അനുസൃതമായി നിലകൊള്ളുന്ന മോഡലാണ്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി ഈ പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ മാസങ്ങളിൽ വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യമുണ്ടായിട്ടും ബ്രാൻഡ് തങ്ങളുടെ ദൗത്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല എന്നതിന്റെ തെളിവാണ് പുതിയ കാറിന്റെ അവതരണം.

സെലേറിയോ സിഎൻജി പതിപ്പ് വിപണിയിൽ, വില 5.36 ലക്ഷം

2020 മാരുതി സുസുക്കി സെലെറിയോ എസ്-സി‌എൻ‌ജി ഇന്തോ-ജാപ്പനീസ് നിർമാതാക്കളിൽ നിന്നുള്ള ഏഴാമത്തെ ബിഎസ്-VI കംപ്ലയിന്റ് സി‌എൻ‌ജി പാസഞ്ചർ വാഹനമാണ് എന്നതും ശ്രദ്ധേയമാണ്.

MOST READ: നെക്സോൺ ഇലക്‌ട്രിക്കിന് വെല്ലുവിളിയുമായി ഹ്യുണ്ടായി എത്തുന്നു

സെലേറിയോ സിഎൻജി പതിപ്പ് വിപണിയിൽ, വില 5.36 ലക്ഷം

രണ്ട് പെഡൽ സാങ്കേതികവിദ്യയും, ഓട്ടോ ഗിയർ ഷിഫ്റ്റ് സാങ്കേതികവിദ്യക്കും തുടക്കമിട്ടുകൊണ്ട് ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ കാർ കൂടിയാണ് സെലെറിയോ. നിലവിൽ അഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കൾ സെലെറിയോ സ്വന്തമാക്കിയിട്ടുണ്ട്.

സെലേറിയോ സിഎൻജി പതിപ്പ് വിപണിയിൽ, വില 5.36 ലക്ഷം

ബിഎസ്-VI എസ്-സിഎൻജി വേരിയന്റിലൂടെ ഹാച്ച്ബാക്കിന്റെ ജനപ്രീതി വർധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മാരുതി സുസുക്കി നിലവിൽ വിപുലമായ സി‌എൻ‌ജി വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ സമഗ്രമായ എസ്-സി‌എൻ‌ജി ശ്രേണിയാണ് കമ്പനിക്കുള്ളത്.

MOST READ: ടിവിഎസ് സെപ്പലിൻ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

സെലേറിയോ സിഎൻജി പതിപ്പ് വിപണിയിൽ, വില 5.36 ലക്ഷം

സി‌എൻ‌ജി, SHVS സാങ്കേതികവിദ്യകൾ അടങ്ങിയ പത്ത് ലക്ഷം വാഹനങ്ങൾ മാരുതി ഇതിനകം വിറ്റഴിച്ചതും അടുത്തിടെയാണ്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ 20 ലക്ഷം ഹരിത വാഹന വിൽപ്പന മാരുതി ലക്ഷ്യമിടുന്നു.

സെലേറിയോ സിഎൻജി പതിപ്പ് വിപണിയിൽ, വില 5.36 ലക്ഷം

കഴിഞ്ഞ അഞ്ച് വർഷ കാലയളവിനുള്ളിൽ ഇന്ത്യയിലെ സിഎൻജി സ്റ്റേഷനുകളുടെ എണ്ണം 56 ശതമാനം വർധിച്ചതും സിഎൻജി മോഡലുകളുടെ വിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദാഹരണമാണ്.

MOST READ: സൈബര്‍ ആക്രമണത്തില്‍ ഉലഞ്ഞ് ഹോണ്ട; പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

സെലേറിയോ സിഎൻജി പതിപ്പ് വിപണിയിൽ, വില 5.36 ലക്ഷം

മറ്റ് എസ്-സി‌എൻ‌ജി കാറുകളെപ്പോലെ തന്നെ സെലെറിയോയുടെ എസ്-സി‌എൻ‌ജി വേരിയന്റിനും ഇരട്ട പരസ്പരാശ്രിത ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റും ഇന്റലിജന്റ് ഇഞ്ചക്ഷൻ സിസ്റ്റവും ലഭിക്കുന്നു.

സെലേറിയോ സിഎൻജി പതിപ്പ് വിപണിയിൽ, വില 5.36 ലക്ഷം

2020 ബിഎസ്-VI മാരുതി സുസുക്കി സെലെറിയോ എസ്-സിഎൻജി മോഡലിന് 5.36 ലക്ഷം മുതൽ 5.60 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. മികച്ച പ്രകടനം, ഡ്രൈവിബിലിറ്റി, മൈലേജ് എന്നിവയ്ക്കായി വാഹനത്തെ പ്രത്യേകം ട്യൂൺ ചെയ്തിട്ടുണ്ടെന്ന് മാരുതി സുസുക്കി പറയുന്നു. കിലോഗ്രാമിന് 30.47 കിലോമീറ്റർ മൈലേജാണ് പുതിയ മോഡൽ വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
BS6 Maruti Suzuki Celerio S-CNG Launched. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X