ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

2019 ഓഗസ്റ്റ് മാസത്തിലാണ് ബിഎസ് IV പെട്രോള്‍ എഞ്ചിനില്‍ ട്രൈബറിനെ റെനോ വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് 2020 ജനുവരി മാസത്തില്‍ വാഹനത്തിന്റെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു.

ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

ബിഎസ് VI നിലവാരത്തിലുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 6,250 rpm -ല്‍ 71 bhp പവറും 3,500 rpm -ല്‍ 96 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാണ് ആദ്യം വാഹനം വിപണിയില്‍ എത്തുന്നത്.

ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

എന്നാല്‍ അടുത്തിടെ എഎംടി പതിപ്പിനെ അവതരിപ്പിച്ച് ലൈനപ്പ് വിപുലീകരിച്ചിരുന്നു. ഇപ്പോള്‍ പുതിയ വാഹനത്തിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ 19 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

MOST READ: 2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

ബിഎസ IV പതിപ്പുമായി താരതമ്യപ്പെടത്തുമ്പോള്‍ 1 കിലോമീറ്റര്‍ മൈലേജ് പുതിയ പതിപ്പില്‍ കുറഞ്ഞു. എഞ്ചിന്‍ നവീകരണത്തിന്റെ ഭാഗമാണിതെന്ന് റെനോ വ്യക്തമാക്കി. 18.29 കിലോമീറ്ററാണ് എഎംടി പതിപ്പിന്റെ ഇന്ധനക്ഷമത.

ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

4.99 ലക്ഷം രൂപയാണ് ബിഎസ് VI പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ കമ്പനി വരുത്തിയിട്ടില്ല. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

MOST READ: i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

CMF-A+ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നാലുമീറ്ററില്‍ താഴെയാണെങ്കിലും ആവശ്യത്തിന് ക്യാബിന്‍ സ്പെയ്സ് വാഹനത്തില്‍ ഉണ്ടെന്നതാണ് എടുത്തുപറയേണ്ട പ്രധാന സവിശേഷത.

ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

3,990 mm നീളവും 1,739 mm വീതിയും 1,637 mm ഉയരവുമാണ് ട്രൈബറിനുള്ളത്. 2,636 mm ആണ് വീല്‍ബേസ്, 182 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. 84 ലിറ്ററാണ് ബുട്ട് സ്പെയ്സ്. പൂര്‍ണ്ണമായും നീക്കം ചെയ്യാവുന്ന മൂന്നാം നിര സീറ്റുകളാണ് മറ്റൊരു സവിശേഷത.

MOST READ: സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി ലൂസിഫർ മാതൃകയിൽ നിർമ്മിച്ച കുഞ്ഞൻ നെടുംമ്പള്ളി ജീപ്പ്

ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

ഡ്യുവല്‍ ടോണ്‍ ബംബര്‍, ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, വലിയ ലോഗോ, പ്രൊജക്ട് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയാണ് മുന്‍ഭാഗത്തെ സവിശേഷതകള്‍. അഞ്ച് സ്പോക്ക് അലോയി വീലുകള്‍ വശങ്ങളെ മനോഹരമാക്കും.

ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൂന്ന് വരികളിലും എസി വെന്റുകള്‍, കീലെസ് എന്‍ട്രി, എന്നിവ അകത്തളത്തെ സവിശേഷതകളാണ്.

MOST READ: എക്‌സ്ട്രീം 160R ടെസ്റ്റ് റൈഡ് ആരംഭിച്ച് ഹീറോ

ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ ലഭ്യമാണ്.

Most Read Articles

Malayalam
English summary
BS6 Renault Triber Fuel Economy Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X