Just In
- 48 min ago
XUV500 എസ്യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര
- 1 hr ago
ബിഎസ് VI എക്സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 1 hr ago
പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ
- 1 hr ago
ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ
Don't Miss
- News
കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു; കെ സുരേന്ദ്രന്
- Sports
IND vs ENG: എലൈറ്റ് ക്ലബ്ബില്‍ ഇനി അക്ഷറും, കപിലിന് തൊട്ടരികെ!
- Travel
ഹിമാചല്‍ പ്രദേശിലെ ഷോജ, കണ്ടുതീര്‍ക്കുവാന്‍ ബാക്കിയായ നാട്
- Movies
സായ് റിയലാണ്, ചെറുപ്പം മുതലേ കുടുംബത്തിന്റെ ഭാരം തലയിലെടുത്തവന്; അമ്മ പറയുന്നു
- Finance
ഇപിഎഫ് പിന്‍വലിക്കുന്നതില്‍ നിയന്ത്രണം വരുന്നു; പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല
- Lifestyle
ഭാരതരത്നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎസ് VI ആള്‍ട്രോസിന്റെ പൂര്‍ണ വില വിവരങ്ങള്‍ പങ്കുവെച്ച് ടാറ്റ
ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ആള്‍ട്രോസിനെ ടാറ്റ അവതരിപ്പിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്കാണ് വാഹനത്തിന്റെ അരങ്ങേറ്റം. ഇതോടെ ഈ ശ്രേണിയിലും നിര്‍മ്മാതാക്കള്‍ മോഡലിനെ എത്തിച്ചുവെന്നുവേണം പറയാന്‍.

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്സ്വാഗണ് പോളോ എന്നിവരാണ് ആള്‍ട്രോസിന്റെ വിപണിയിലെ പ്രധാന എതിരാളികള്‍. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകുമെന്നതാണ് മറ്റൊരു സവിശേഷത.

എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്റെ വകഭേങ്ങളും വിലയും വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പെട്രോള്‍ പ്രാരംഭ മോഡലായ XE -യ്ക്ക് 5.29 ലക്ഷം രൂപയാണ് എക്സ്ഷോരൂം വില. ഇതിന്റെ ഉയര്‍ന്ന പതിപ്പായ XZ അര്‍ബന്‍ വകഭേദത്തിന് 7.74 ലക്ഷം രൂപയും വില വരും.

ഡീസല്‍ പതിപ്പിലേക്ക് നോക്കിയാല്‍ XE മോഡലിന് 6.99 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പായ XZ അര്‍ബന്‍ വകഭേദത്തിന് 9.34 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
Altroz Variant | Petrol | Diesel |
XE | ₹5.29 Lakh | ₹6.99 Lakh |
XE RHYTM | ₹5.54 Lakh | ₹7.24 Lakh |
XM | ₹6.15 Lakh | ₹7.75 Lakh |
XM STYLE | ₹6.49 Lakh | ₹8.09 Lakh |
XM RHYTM | ₹6.54 Lakh | ₹8.14 Lakh |
XM RHYTM + STYLE | ₹6.79 Lakh | ₹8.39 Lakh |
XT | ₹6.84 Lakh | ₹8.44 Lakh |
XT LUXE | ₹7.23 Lakh | ₹8.83 Lakh |
XZ | ₹7.44 Lakh | ₹9.04 Lakh |
XZ OPTIONAL | ₹7.69 Lakh | ₹9.29 Lakh |
XZ URBAN | ₹7.74 Lakh | ₹9.34 Lakh |

ആല്‍ഫ പ്ലാറ്റ്ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്. പെട്രോള്‍ എഞ്ചിന് 86 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും.
MOST READ: കാലി-പീലിക്ക് വിട! മുംബൈയിലെ പ്രീമിയർ പദ്മിനി ടാക്സികൾ നിരത്തൊഴിയുന്നു

ഡീസല്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്.

പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. കറുത്ത ആവരണത്തില്‍ പൊതിഞ്ഞിരിക്കുന്ന റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും, ബമ്പറില്‍ ഇടം പിടിച്ചിരിക്കുന്ന ലൈസന്‍സ് പ്ലേറ്റും പിന്‍വശത്തെ മനോഹരമാക്കുന്നു.
MOST READ: ചൈന ബഹിഷ്കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോമിലും കറുത്ത നിറത്തിലും ഒരുക്കിയിരിക്കുന്ന പവര്‍ മിററുകള്‍, പില്ലറിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതയാണ്.

കണക്ടിവിറ്റി സംവിധാനങ്ങളാണ് അകത്തളത്തെ സമ്പന്നമാക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ്, ആറ് സ്പീക്കര്‍ ഹര്‍മാന്‍ ഓഡിയോ, കീലെസ് എന്‍ട്രി എന്നിവയും സവിശേഷതകളാണ്.
MOST READ: പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് മുഖംമാറി 2021 ഫോർഡ് F-150 എത്തി

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്ണര് ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് വാഹനത്തിലെ സുരക്ഷാ സന്നാഹങ്ങള്‍.