Just In
- 42 min ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
- 1 hr ago
മൈക്രോ എസ്യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം
- 1 hr ago
2021 A7 L സെഡാൻ അവതരിപ്പിച്ച് ഔഡി
- 2 hrs ago
വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്
Don't Miss
- News
ജനിതകമാറ്റ വൈറസ് ബ്രിട്ടനിലെത്തിയത് ഇന്ത്യയില്‍ നിന്നല്ല? നായ്ക്കളില്‍ നിന്നെന്ന് ചൈന, കണ്ടെത്തല്‍
- Movies
ഡിംപലിന്റെ ഇരട്ടത്താപ്പ് തുറന്നു കാണിച്ച് രമ്യ; നോമിനേഷനില്‍ വമ്പന്‍ ട്വിസ്റ്റ്, പൊളിച്ചെന്ന് പ്രേക്ഷകര്‍!
- Sports
IPL 2021: എംഐ x ഡിസി- ഫൈനല്‍ റീപ്ലേയില്‍ ആരു നേടും? ടോസ് അല്‍പ്പസമയത്തിനകം
- Lifestyle
വിവാഹ തടസ്സത്തിന് കാരണം ഈ ദോഷമോ, ചൊവ്വാദോഷം അകറ്റാന്‍ ഈ പരിഹാരം
- Finance
എസ്എംഎസ് വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു: ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫോർച്യൂണർ എസ്യുവിക്ക് വില വർധിപ്പിച്ച് ടൊയോട്ട
പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്സ്ലിഫ്റ്റിന്റെ ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി ഇന്ത്യയിൽ നിലവിലുള്ള മോഡലിന് വില വർധിപ്പിച്ച് ടൊയോട്ട. 50,000 രൂപയുടെ വില വർധനവാണ് ഫുൾ സൈസ് എസ്യുവിക്ക് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പഴയ ടൊയോട്ട ഫോർച്യൂണർ കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിഷ്ക്കരിച്ച് വിപണിയിൽ എത്തിയത്. അന്ന് മോഡലിന് വില വർധിപ്പിക്കാതിരുന്ന ജാപ്പനീസ് ബ്രാൻഡ് ഇപ്പോൾ 48,000 രൂപയുടെ വർധനവാണ് ലഭിച്ചിരിക്കുന്നത്.

മിഡ് സൈസ് എസ്യുവിയുടെ എല്ലാ കോൺഫിഗറേഷനുകൾക്കും സമാന വില വർധനവ് ബാധകമാണ്. ടൊയോട്ട ഫോർച്യൂണർ ബിഎസ്-VI-ന് ഇപ്പോൾ 28.66 ലക്ഷം മുതൽ 34.43 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. നേരത്തെ ഇത് 28.18 ലക്ഷം മുതൽ 33.95 ലക്ഷം രൂപ വരെയായിരുന്നു.
MOST READ: ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

ടൊയോട്ട ഫോർച്യൂണറിന്റെ 2TR-FE 2.7 ലിറ്റർ പെട്രോൾ, 1GD-FTV 2.8 ലിറ്റർ ഡീസൽ യൂണിറ്റ് എന്നിവയാണ് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിച്ചിരിക്കുന്നത്. പരിഷ്ക്കരണത്തിൽ അവയുടെ പവർ ഔട്ട്പുട്ടിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പെട്രോൾ എഞ്ചിൻ 5,200 rpm-ൽ 166 bhp കരുത്തും 4,000 rpm-ൽ 245 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ടൊയോട്ട ഫോർച്യൂണർ എസ്യുവി തെരഞ്ഞെടുക്കാൻ സാധിക്കും.
MOST READ: മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

അതേസമയം ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനിലെത്തുന്ന ഡീസൽ എഞ്ചിൻ രണ്ട് പതിപ്പുകളിൽ ലഭ്യമാണ്. മാനുവൽ ഗിയർബോക്സുമായി എത്തുന്ന പതിപ്പ് 3,400 rpm-ൽ 177 bhp പവറും 1,400-2,600 rpm-ൽ 420 Nm torque ഉം സൃഷ്ടിക്കുന്നു.

ഓട്ടോമാറ്റിക് ഡീസൽ മോഡൽ 3,400 rpm-ൽ 177 bhp പവറും 1,600-2,400 rpm-ൽ 450 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ടൊയോട്ട ഡീസൽ ഫോർച്യൂണറിൽ മാത്രമാണ് 4×4 ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നത്.
MOST READ: വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

വളരെക്കാലമായി ഇന്ത്യയിലെ ഫുൾ സൈസ് എസ്യുവികളുടെ രാജാവാണ് ഈ ജാപ്പനീസ് കാർ. 2009 ൽ പുറത്തെത്തിയതു മുതൽ ഈ സ്ഥാനം ആർക്കും വിട്ടുകൊടുക്കാനും എസ്യുവി തയാറായിട്ടില്ല. അതിന്റെ ഏറ്റവും അടുത്ത എതിരാളി ഫോർഡ് എൻഡവർ തന്നെയാണ്.

പുതിയ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ, 10 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉപയോഗിച്ച് മാത്രമാണ് ഫോർഡ് ഇന്ത്യ എൻഡവറിനെ വിൽപ്പനക്ക് എത്തിക്കുന്നത്. ടൊയോട്ട കിർലോസ്കർ മോട്ടോർ ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ മാത്രമാകും ഫെയ്സ്ലിഫ്റ്റ് ഫോർച്യൂണർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയുള്ളൂ.