ഇന്നോവ ക്രിസ്റ്റക്കും ഇനി കൂടുതൽ മുടക്കേണം, വില വർധിപ്പിച്ച് ടൊയോട്ട

എംപിവി ശ്രേണിയിലെ ജനപ്രിയ താരമായ ഇന്നോവ ക്രിസ്റ്റയുടെ വില വർധിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഫോർച്യൂണർ എസ്‌യുവിയുടെ വിലയിലും പരിക്കരണം നടപ്പിലാക്കിയതിനു പിന്നാലെയാണ് കമ്പനിയുടെ ഈ പ്രഖ്യാപനവും.

ഇന്നോവയ ക്രിസ്റ്റക്കും ഇനി കൂടുതൽ മുടക്കേണം, വില വർധിപ്പിച്ച് ടൊയോട്ട

ഇന്നോവ ക്രിസ്റ്റ എം‌പി‌വിക്കായി ഇനി മുതൽ 15.66 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. എൻ‌ട്രി ലെവൽ‌ മോഡലുകൾ‌ക്ക് 25,000 മുതൽ 30,000 വരെ വർധനവ് ലഭിച്ചു.

ഇന്നോവയ ക്രിസ്റ്റക്കും ഇനി കൂടുതൽ മുടക്കേണം, വില വർധിപ്പിച്ച് ടൊയോട്ട

വാഹനത്തിന്റെ GX വകഭേദത്തിലെ ഡീസൽ ഓട്ടോമാറ്റിക്കിന് 61,000 രൂപയുടെ ഉയർച്ചയാണ് സംഭവിച്ചിരിക്കുന്നത്. മറ്റ് വേരിയന്റുകളിൽ ഏകദേശം 44,000 രൂപയുടെ വർധനവും ലഭിച്ചിട്ടുണ്ട്.

MOST READ: ഫോർച്യൂണർ എസ്‌യുവിക്ക് വില വർധിപ്പിച്ച് ടൊയോട്ട

ഇന്നോവയ ക്രിസ്റ്റക്കും ഇനി കൂടുതൽ മുടക്കേണം, വില വർധിപ്പിച്ച് ടൊയോട്ട

ബി‌എസ്-VI കംപ്ലയിന്റ് 2.4 ലിറ്റർ ഡീസൽ അല്ലെങ്കിൽ 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഇന്നോവ ക്രിസ്റ്റ തെരഞ്ഞെടുക്കാൻ സാധിക്കും. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഇന്നോവയ ക്രിസ്റ്റക്കും ഇനി കൂടുതൽ മുടക്കേണം, വില വർധിപ്പിച്ച് ടൊയോട്ട

2.8 ലിറ്റർ ഡീസൽ യൂണിറ്റ് ഇപ്പോൾ എംപിവിയിൽ ലഭ്യമല്ല. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ഈ എഞ്ചിൻ ടൊയോട്ട നിർത്തലാക്കുകയായിരുന്നു. ഏപ്രിലിൽ ഇന്നോവ ക്രിസ്റ്റയ്ക്ക് സ്റ്റാൻഡേർഡായി പുതിയ അധിക സുരക്ഷാ സവിശേഷതകളും ബ്രാൻഡ് അവതരിപ്പിച്ചിരുന്നു.

MOST READ: പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

ഇന്നോവയ ക്രിസ്റ്റക്കും ഇനി കൂടുതൽ മുടക്കേണം, വില വർധിപ്പിച്ച് ടൊയോട്ട

എംപിവിയുടെ എല്ലാ മോഡലുകളിലും ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (HSA), വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC) തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകും.

ഇന്നോവയ ക്രിസ്റ്റക്കും ഇനി കൂടുതൽ മുടക്കേണം, വില വർധിപ്പിച്ച് ടൊയോട്ട

3D ട്രപസോയിഡല്‍ ഗ്രില്‍, ഓട്ടോമാറ്റിക് എല്‍ഇഡി പ്രൊജക്ട ഹെഡ്‌ലാമ്പുകള്‍, സ്‌പോര്‍ട്ടി അലോയ് വീലുകള്‍, ക്രോം ഫിനിഷുള്ള ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM, സ്മാര്‍ട്ട് എന്‍ട്രി സിസ്റ്റം, ക്രോം വിന്‍ഡോ ലൈനിംഗ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഇന്റഗ്രേറ്റഡ് റിയര്‍ സ്‌പോയിലര്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് പ്രധാന സവിശേഷതകള്‍.

MOST READ: പ്രാചീന പ്രൗഢിയിൽ ഇന്നും തിളങ്ങി അംബാസഡർ മാർക്ക് 1

ഇന്നോവയ ക്രിസ്റ്റക്കും ഇനി കൂടുതൽ മുടക്കേണം, വില വർധിപ്പിച്ച് ടൊയോട്ട

ഇന്നോവ ക്രിസ്റ്റയുടെ അകത്തളത്തേക്ക് നോക്കി കഴിഞ്ഞാൽ വുഡ് ഫിനിഷുള്ള ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, പ്രീമിയം ലെതര്‍ സീറ്റുകള്‍, വുഡ് ഫിനിഷ് ഇന്റീരിയര്‍ പാനലുകള്‍, ആംബിയന്റ് ലൈറ്റിങ്, ഡിജിറ്റല്‍ ഡിസ്‌പ്ലേയുള്ള പിന്‍ എസി ഓട്ടോ കൂളര്‍, കൂളിംഗ് ഉള്ള അപ്പര്‍ ഗ്ലോവ് ബോക്സ് എന്നിവ ഉപയോഗിച്ച് എംപിവി അതിന്റെ പ്രൗഢിയുടെ മാറ്റ് കൂട്ടുന്നു.

ഇന്നോവയ ക്രിസ്റ്റക്കും ഇനി കൂടുതൽ മുടക്കേണം, വില വർധിപ്പിച്ച് ടൊയോട്ട

സുരക്ഷാ സവിശേഷതകളിൽ ടൊയോട്ട ഇന്നോവയ്ക്ക് ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ആന്റി തെഫ്റ്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍ എന്നിവ ഇടംപിടിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
BS6 Toyota Innova prices hiked. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X