പുതിയ ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട് യൂറോപ്പിൽ അവതരിപ്പിച്ച് ബുഗാട്ടി

ലോകമെമ്പാടുമുള്ള ആളുകൾക്ക് വീടിനകത്ത് താമസിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലാത്ത ഒരു സമയത്ത്, ബുഗാട്ടിയിലെ എഞ്ചിനീയർമാർ ഷിറോണിന്റെ മികച്ചതും കൂടുതൽ ട്രാക്ക് ഫോക്കസ് ചെയ്തതുമായ പതിപ്പ് വികസിപ്പിക്കുന്ന തിരക്കിലായിരുന്നു.

പുതിയ ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട് യൂറോപ്പിൽ അവതരിപ്പിച്ച് ബുഗാട്ടി

മഹാമാരി കാരണം ഷിറോണിന്റെയും ഡിവോയുടെയും ഉത്പാദനം ബുഗാട്ടി താൽക്കാലികമായി നിർത്തിവച്ചിരുന്നു. കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ ടീം എല്ലാ മുൻകരുതലുകളും എടുത്തു കൊണ്ടായിരുന്നു വാഹനം വികസിപ്പിച്ചെടുത്തത്. ഇത് പ്രക്രിയയെ കുറച്ചുകൂടി വെല്ലുവിളി നിറഞ്ഞതും സമയമെടുക്കുന്നതുമാക്കി മാറ്റി.

പുതിയ ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട് യൂറോപ്പിൽ അവതരിപ്പിച്ച് ബുഗാട്ടി

എന്നിരുന്നാലും, പദ്ധതി പൂർ‌ത്തിയാക്കാൻ‌ ബുഗാട്ടിക്ക് കഴിഞ്ഞു, യൂറോപ്പ് വീണ്ടും തുറക്കുമ്പോൾ‌, ബുഗാട്ടി പുതിയ ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട് അതിന്റെ ഷോറൂമിലും പ്രത്യേക ഉപഭോക്താക്കൾ‌ക്കും പ്രദർശിപ്പിച്ചു.

MOST READ: FXDR 114 ലിമിറ്റഡ് എഡിഷൻ പതിപ്പുമായി ഹാർലി ഡേവിഡ്‌സൺ

പുതിയ ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട് യൂറോപ്പിൽ അവതരിപ്പിച്ച് ബുഗാട്ടി

ഷിറോൺ പർ സ്‌പോർട്ട് ഡീലർഷിപ്പുകളിൽ പ്രദർശിപ്പിക്കുന്നതിന്റെ ചില ചിത്രങ്ങൾ സൂപ്പർകാർ നിർമ്മാതാക്കൾ ട്വിറ്ററിൽ പങ്കുവെച്ചു. വാഹനം തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് പ്രദർശിപ്പിച്ചിട്ടുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു.

പുതിയ ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട് യൂറോപ്പിൽ അവതരിപ്പിച്ച് ബുഗാട്ടി

സാധാരണ ഷിറോണിന്റെ അതേ അടിസ്ഥാന ആർക്കിടെക്ച്ചർ, ബോഡി ഡിസൈൻ, ഡ്രൈവ്ട്രെയിൻ എന്നിവ ഉപയോഗിച്ചാണ് ഷിറോൺ പർ സ്‌പോർട്ട് വികസിപ്പിച്ചിരിക്കുന്നത്.

MOST READ: പ്രതിസന്ധിക്കിടയിലും അരങ്ങേറ്റത്തിനൊരുങ്ങുന്ന 5 ബൈക്കുകള്‍

പുതിയ ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട് യൂറോപ്പിൽ അവതരിപ്പിച്ച് ബുഗാട്ടി

എന്നാൽ മഗ്നീഷ്യം വീലുകൾ, 3D പ്രിന്റഡ് ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് ടിപ്പ്, ഭാരം കുറഞ്ഞ ബ്രേക്ക് ഡിസ്കുകൾ, ഹൈഡ്രോളിക് സംവിധാനമില്ലാത്ത നിശ്ചിത പിൻ ചിറക് എന്നിവ വാഹനത്തിന്റെ ഭാരം സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് 50 കിലോ കുറയ്ക്കുന്നു.

പുതിയ ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട് യൂറോപ്പിൽ അവതരിപ്പിച്ച് ബുഗാട്ടി

എഞ്ചിനീയർമാർ സസ്പെൻഷൻ സജ്ജീകരണം പുനർ‌നിർമ്മിച്ച ഡാം‌പറുകൾ‌, കടുപ്പമുള്ള സ്പ്രിങ്ങുകൾ‌, കൂടുതൽ‌ നെഗറ്റീവ് കാം‌മ്പർ‌ എന്നിവ ഉപയോഗിച്ച് പുനക്രമീകരിച്ചു. പുതിയ മിഷേലിൻ പൈലറ്റ് സ്പോർട്ട് കപ്പ് 2 ടയർ കോംപൗണ്ടിലാണ് വീലുകൾ ഒരുക്കിയിരിക്കുന്നത്.

MOST READ: ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

പുതിയ ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട് യൂറോപ്പിൽ അവതരിപ്പിച്ച് ബുഗാട്ടി

8.0 ലിറ്റർ W16 എഞ്ചിൻ 1,479 bhp കരുത്തും 1,600 Nm torque ഉം പുറപ്പെടുവിക്കാൻ ട്യൂൺ ചെയ്തിട്ടുണ്ട്. ടോപ്പ് എൻഡ് 200 rpm മെച്ചപ്പെടുത്തി. ഗിയർ‌ബോക്സും അടുത്ത അനുപാതങ്ങൾ‌ നൽ‌കുന്നതിനായി പുനർ‌നിർമ്മിച്ചു.

പുതിയ ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട് യൂറോപ്പിൽ അവതരിപ്പിച്ച് ബുഗാട്ടി

ബുഗാട്ടി പുറത്തു വിടുന്ന വിവരങ്ങൾ അനുസരിച്ച് വാഹനത്തിന്റെ 80 ശതമാനം ഘടകങ്ങളും പുതിയതാണ്. എയ്‌റോ ഡ്രാഗ് വർദ്ധിച്ചതിനാൽ, ഒരു സാധാരണ ഷിറോണിന് കൈവരിക്കാൻ കഴിയുന്ന 420 കിലോമീറ്റർ വേഗതയെ അപേക്ഷിച്ച് 350 കിലോമീറ്റർ വേഗത മാത്രമാണ് ഈ പതിപ്പ് കൈവരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബുഗാട്ടി #bugatti
English summary
Bugatti showcased new Chiron Pur Sport Version in Europe. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X