കൊവിഡ്-19 ലോക്ക്ഡൗൺ: ഓൺലൈൻ ബുക്കിംഗും ഹോം ഡെലിവറിയും വാഗ്‌ദാനം ചെയ്‌ത് ടാറ്റ

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണിലൂടെ കടന്നുപോവുകയാണ് രാജ്യം. ഇതേതുടർന്ന് കോടികളുടെ നഷ്‌ടമാണ് എല്ലാത്തരം വ്യവസായങ്ങൾക്കും നേരിടേണ്ടി വരുന്നത്. വിറ്റുപോകാത്ത ബിഎസ്-IV സ്റ്റോക്ക് മൂലം വലിയ ആഘാതം നേരിടുന്ന വാഹനമേഖലയും മാർച്ച് 31 ന് മുമ്പ് വിൽക്കാൻ മാർഗവുമില്ലാതെ വിഷമിക്കുകയാണ്.

കൊവിഡ്-19 ലോക്ക്ഡൗൺ: ഓൺലൈൻ ബുക്കിംഗും ഹോം ഡെലിവറിയും വാഗ്‌ദാനം ചെയ്‌ത് ടാറ്റ

എന്നിരുന്നാലും ഫെഡറേഷൻ ഓഫ് ഓട്ടോമോട്ടീവ് ഡീലേഴ്‌സ് അസോസിയേഷന്റെ അഭ്യർ‌ത്ഥന മാനിച്ച് ബിഎസ് IV സമയപരിധി 2020 ഏപ്രിൽ 24 വരെ സുപ്രീംകോടതി നീട്ടിയിട്ടുണ്ട്. ഇത് പ്രകാരം കമ്പനികൾക്ക് അവരുടെ സ്റ്റോക്കിന്റെ 10 ശതമാനം മാത്രമേ ഈ കാലയളവിൽ വിൽക്കാൻ കഴിയൂ എന്നാണ് കണക്കുകൂട്ടലുകൾ. പക്ഷേ ഈ സാഹചര്യം മുതലാക്കാൻ ടാറ്റ ശ്രമിക്കുകയാണ്.

കൊവിഡ്-19 ലോക്ക്ഡൗൺ: ഓൺലൈൻ ബുക്കിംഗും ഹോം ഡെലിവറിയും വാഗ്‌ദാനം ചെയ്‌ത് ടാറ്റ

ഇന്ത്യൻ വാഹന നിർമാതാക്കൾ ഓൺലൈൻ പ്രീ-ബുക്കിംഗുകൾ സ്വീകരിക്കാൻ തുടങ്ങിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്. എങ്കിലും ഈ സംവിധാനം ഇതിനോടകം തന്നെ പല നിർമാതാക്കളും നടപ്പിലാക്കിയിട്ടുണ്ട്.

കൊവിഡ്-19 ലോക്ക്ഡൗൺ: ഓൺലൈൻ ബുക്കിംഗും ഹോം ഡെലിവറിയും വാഗ്‌ദാനം ചെയ്‌ത് ടാറ്റ

ടാറ്റ മോട്ടോർസ് ഈ പട്ടികയിൽ ചേരുന്ന ഏറ്റവും പുതിയ ബ്രാൻഡ് ആണെന്നു മാത്രം. എന്നാൽ ഇതിൽ ഏറ്റവും വ്യത്യസ്‌തമാകുന്നത് എന്തെന്നുവെച്ചാൽ കമ്പനി ഹോം ഡെലിവറിയും വാഗ്‌ദാനം ചെയ്യുന്നുവെന്നതാണ്.

ഒരു വീഡിയോ പുറത്തിറക്കി വെബ്‌സൈറ്റിലൂടെ എങ്ങനെ വാഹനം വാങ്ങാനാകുമെന്ന പ്രക്രിയയെക്കുറിച്ച് ടാറ്റ മോട്ടോർസ് വ്യക്തമായി വിശദീകരിക്കുന്നു. ഇതിനായി താൽപ്പര്യമുള്ള ഉപഭോക്താക്കൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കാർ, ലോക്കേഷൻ, ഡീലർ എന്നിവ തെരഞ്ഞെടുത്ത് ഓൺലൈനിൽ ബുക്ക് ചെയ്യേണ്ടതായുണ്ട്.

കൊവിഡ്-19 ലോക്ക്ഡൗൺ: ഓൺലൈൻ ബുക്കിംഗും ഹോം ഡെലിവറിയും വാഗ്‌ദാനം ചെയ്‌ത് ടാറ്റ

ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിന് 5,000 രൂപ ടോക്കൺ തുക നൽകി പ്രീ-ബുക്ക് ചെയ്യാൻ സാധിക്കും. 2020 ടാറ്റ ഹാരിയർ ബിഎസ്-VI മോഡലിന് 30,000 രൂപയാണ് ബുക്കിംഗ് തുകയായി നൽകേണ്ടത്. ബുക്കിംഗ് പ്രക്രിയ പൂർത്തിയാക്കി കഴിഞ്ഞാൽ ഡെലിവറിക്കായി ഡീലർ നിങ്ങളെ ബന്ധപ്പെടും.

കൊവിഡ്-19 ലോക്ക്ഡൗൺ: ഓൺലൈൻ ബുക്കിംഗും ഹോം ഡെലിവറിയും വാഗ്‌ദാനം ചെയ്‌ത് ടാറ്റ

തുടർന്ന് സെയിൽസ് കൺസൾട്ടന്റ് മികച്ച ഓഫറുകൾ, വില, ഫിനാൻസ് ഓപ്ഷൻ എന്നിവ നിങ്ങൾക്ക് വിശദീകരിക്കും. കൂടാതെ മറ്റേതെങ്കിലും വാഹനം എക്ചേഞ്ച് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പഴയ കാറിനെക്കുറിച്ചുള്ള ഒരു എസ്റ്റിമേറ്റും നൽകും.

Most Read: 20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

കൊവിഡ്-19 ലോക്ക്ഡൗൺ: ഓൺലൈൻ ബുക്കിംഗും ഹോം ഡെലിവറിയും വാഗ്‌ദാനം ചെയ്‌ത് ടാറ്റ

തുടർന്നുള്ള പ്രക്രിയകളെല്ലാം ഓൺലൈനിലൂടെയാണ് പൂർത്തിയാക്കുന്നത്. അതായത് ഇമെയിലുകളിലും വീഡിയോ കോളുകളിലൂടെയും ഇവയെല്ലാം എളുപ്പത്തിൽ സാധിക്കുന്നു. പ്രക്രിയ പൂർത്തിയാക്കി നിങ്ങൾക്ക് ഒരു ഡെലിവറി തീയതി ലഭിച്ചുകഴിഞ്ഞാൽ ഡീലർഷിപ്പിൽ നിന്ന് കാർ എടുക്കാം അല്ലെങ്കിൽ അത് ഹോം ഡെലിവറി ചെയ്യാനുള്ള ഓപ്ഷനും ടാറ്റ നൽകുന്നു.

Most Read: ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

കൊവിഡ്-19 ലോക്ക്ഡൗൺ: ഓൺലൈൻ ബുക്കിംഗും ഹോം ഡെലിവറിയും വാഗ്‌ദാനം ചെയ്‌ത് ടാറ്റ

നിലവിൽ ടാറ്റ ടിയാഗൊ, ആൾട്രോസ്, ടിഗോർ, നെക്സോൺ, ഹാരിയർ എന്നിവ പോലുള്ള മോഡലുകൾ ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാൻ കഴിയും. ഒപ്പം ഏത് കാറാണ് തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാൻ സഹായിക്കുന്നതിന് എല്ലാ മോഡലുകൾക്കും ഒരു വീഡിയോ ബ്രോഷറും നിങ്ങൾക്ക് ലഭിക്കും.

Most Read: കൊവിഡ്-19; വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി മാരുതി സുസുക്കി

കൊവിഡ്-19 ലോക്ക്ഡൗൺ: ഓൺലൈൻ ബുക്കിംഗും ഹോം ഡെലിവറിയും വാഗ്‌ദാനം ചെയ്‌ത് ടാറ്റ

ഇവയെല്ലാം ബി‌എസ്-VI കംപ്ലയിന്റ് മോഡലുകൾക്ക് മാത്രമേ ലഭ്യമാകൂ. ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം ഏപ്രിൽ 14 ന് രജിസ്ട്രേഷനും ഡെലിവറി പ്രക്രിയയും ആരംഭിക്കും. നിങ്ങൾ ഇതിനകം ഒരു ബിഎസ്-IV കാർ വാങ്ങിയിട്ടുണ്ടെങ്കിലും ലോക്ക്ഡൗൺ കാരണം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ട 2020 ഏപ്രിൽ 24 ന് മുമ്പ് നിങ്ങൾക്ക് ഇത് പൂർത്തിയാക്കാം.

Most Read Articles

Malayalam
English summary
Tata Motors Offers Online Booking And Home Delivery. Read in Malayalam
Story first published: Tuesday, March 31, 2020, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X