സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

അടുത്തിടെ എസ്‌യുവി മോഡലുകളോട് പ്രിയം കൂടിയ ഇന്ത്യൻ വാഹന വിപണി കുറച്ചുകാലം മുമ്പ് വരെ സി-സെഗ്മെന്റ് സെഡാനുകളോട് അടുപ്പമുള്ളവരായിരുന്നു. ജനപ്രിയ മോഡലുകളായ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ എന്നിവയെല്ലാം ഈ വിഭാഗത്തിലെ ശക്തമായ സാന്നിധ്യമാണ്.

സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

2019 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി സിയാസ് മറ്റ് രണ്ട് എതിരാളികളെയും മറികടന്നത് നേരിയ വ്യത്യാസത്തിൽ മാത്രമാണ്. സിയാസ് മൊത്തം 29,706 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഭൂരിഭാഗവും സംഭാവന ചെയ്‌തത് പെട്രോൾ വകഭേദങ്ങളായിരുന്നു എന്നത് ശ്രദ്ധേയമായി.

സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

ഇന്ത്യൻ വിപണിയിൽ പെട്രോൾ മോഡലുകൾക്ക് ആവശ്യം കൂടിവരുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. സിയാസിന്റെ മൊത്തം വിൽപ്പനയിൽ ഏകദേശം 23,562 യൂണിറ്റുകൾ പെട്രോൾ പതിപ്പിനും ബാക്കി 6,144 ഡീസൽ മോഡലുകൾക്കുമായിരുന്നു.

സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

ശരാശരി വിൽപ്പന മാത്രം നേടുന്ന സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, നിസാൻ സണ്ണി എന്നീ മോഡലുകളെ മാറ്റി നിർത്തിയാൽ പെട്രോൾ എഞ്ചിൻ മോഡലുകൾക്കാണ് വിൽപ്പനയിൽ മുൻ‌തൂക്കം.

സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

ഹോണ്ട സിറ്റിയുടെ വിൽപ്പനയിൽ 25,000 യൂണിറ്റ് പെട്രോൾ വകഭേദങ്ങൾക്ക് മാത്രമായി ലഭിച്ചു. എന്നിരുന്നാലും പെട്രോളിന് അനുകൂലമായി 87:13 എന്ന അനുപാതത്തിൽ 3,692 യൂണിറ്റാണ് ഡീസൽ വിൽപ്പന. പുതിയ എഞ്ചിനുകൾ, കോസ്മെറ്റിക് മാറ്റങ്ങൾ, പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും കൂട്ടിച്ചേർത്ത് അടുത്തിടെ എത്തിയ ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി വേർണക്ക് മറുപടിയായി പുതിയ സിറ്റി ഉടൻ ആഭ്യന്തര വിപണിയിൽ എത്തും.

സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

കഴിഞ്ഞ മാസം വേർണ മൊത്തം 28,190 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. അതിൽ പെട്രോൾ മോഡലുകളുടെ വിൽപ്പന 15,551 യൂണിറ്റാണ്. ഡീസൽ വകഭേദങ്ങൾ 12,639 യൂണിറ്റുകളും വിറ്റ് മോശമല്ലെന്ന് തെളിയിച്ചു. സിയാസ്, സിറ്റി എന്നിവയിൽ നിന്ന് വ്യത്യസ‌്തമായി വേർണയുടെ ഡീസൽ എഞ്ചിൻ വിൽപ്പന വളരെ ഉയർന്നതായിരുന്നു.

സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

നിലവിൽ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഹ്യുണ്ടായിയുടെ പ്രീമിയം സെഡാൻ വിപണിയിൽ ഇടംപിടിക്കുന്നത്.

സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

മൊത്തം 9,751 യൂണിറ്റുകളുമായി റാപ്പിഡ് ഈ ശ്രേണിയിലെ വിൽപ്പനയിൽ നാലാം സ്ഥാനത്താണ്. മേൽപ്പറഞ്ഞ മോഡലുകൾക്ക് വിരുദ്ധമായി ഡീസൽ പതിപ്പ് റാപ്പിഡ് 6,303 യൂണിറ്റുകളുമായി വിൽപ്പനയുടെ ഭൂരിഭാഗവും സംഭാവന ചെയ്‌തു. അതേസമയം പെട്രോൾ വിൽപ്പന 3,448 യൂണിറ്റായി ചുരുങ്ങി.

സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

വിൽപ്പനയുടെ 56 ശതമാനം ഡീസൽ പതിപ്പിനും 44 ശതമാനം പെട്രോളുകൾക്കുമായതിനാൽ ഫോക്‌സ്‌വാഗൺ വെന്റോയുടെ ഉപഭോക്താക്കൾക്ക് ഓയിൽ ബർണറുകളോടാണ് പ്രിയമെന്ന് വ്യക്തമാകുന്നു.

സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

നിസാൻ സണ്ണിയുടെ 678 യൂണിറ്റുകൾ മാത്രമാണ് കഴിഞ്ഞ മാസം വിറ്റഴിക്കാൻ സാധിച്ചത്. അതിൽ 511 എണ്ണവും ഡീസൽ വേരിയന്റുകൾക്കുള്ളതാണ്. പെട്രോൾ പതിപ്പിനായി 94 യൂണിറ്റുകൾ വിറ്റഴിച്ച് ഫിയറ്റ് ലിനിയ അവസാനമായി ഓടിയെത്തി.

Most Read Articles

Malayalam
English summary
C-Segment Sedan Petrol Vs Diesel Sales in March 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X