കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

പോയ വര്‍ഷമാണ് എംജി മോട്ടോര്‍സ്, കിയ സെല്‍റ്റോസ് തുടങ്ങിയ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കുന്നത്. തുടക്കം മോശമായില്ലെന്നുവേണം പറയാന്‍.

കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

ഇരുകൂട്ടരും അവതരിപ്പിച്ച ആദ്യ മോഡലുകള്‍ തന്നെ വിപണിയില്‍ വലിയ തരംഗം സൃഷ്ടിച്ചു. ഇതിന് പിന്നാലെയാണ് നിരവധി നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് അറിയിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ കാര്യങ്ങള്‍ മുഴുവനും തകിടം മറിച്ചുവെന്ന് വേണമെങ്കില്‍ പറയാം.

കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചൈനീസ് വാഹനനിര്‍മ്മാതാക്കളായ ചങ്കാന്‍ ഓട്ടോമൊബൈല്‍സ് വരവ് വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് നിര്‍മ്മാതാക്കളായ സിട്രണ്‍ അരങ്ങേറ്റം വൈകുമെന്ന് ഇതിനോടകം തന്നെ വെളിപ്പെടുത്തി കഴിഞ്ഞു.

MOST READ: നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

കൊറോണ മഹാമാരിയെ തുടര്‍ന്ന് വാഹനമേഖലയിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് വരവ് നീട്ടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പുമായി സഹകരിച്ചായിരിക്കും ഇന്ത്യയിലെത്തുകയെന്നാണ് നേരത്തെ തന്നെ ചങ്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

SAIC ഉടമസ്ഥതയിലുള്ള എംജി മോട്ടോര്‍, ഗ്രേറ്റ് വാള്‍ മോട്ടോര്‍സ് (GWM) എന്നിവയുമായി കമ്പനി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അടുത്തിടെയാണ് GWM ഇന്ത്യയിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്.

MOST READ: ആകര്‍ഷമായ ഇഎംഐ പദ്ധതികള്‍ക്ക് പിന്നാലെ XL100-ന്റെ വില വര്‍ധിപ്പിച്ച് ടിവിഎസ്

കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

കഴിഞ്ഞ രണ്ടു വര്‍ഷമായി കമ്പനി അധികൃതര്‍ ഇന്ത്യയിലെത്തി വിപണി സാധ്യതയും മറ്റും വിലയിരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തിലോ, ആന്ധ്രപ്രദേശിലോ പ്ലാന്റ് ഉയര്‍ന്നേക്കുമെന്നും സൂചനകളുണ്ട്.

കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

ഘട്ടംഘട്ടമായി 4,000 കോടിയുടെ നിക്ഷേപം നടത്തും കമ്പനിക്ക് പദ്ധതിയുണ്ട്. രാജ്യത്ത് എസ്‌യുവി മോഡലുകളോട് വന്‍ പ്രതികരണം കണക്കിലെടുക്കുമ്പോള്‍ കമ്പനി തങ്ങളുടെ അരങ്ങേറ്റത്തിനായി ഒരു എസ്‌യുവി അവതരിപ്പിക്കാനാണ് സാധ്യത.

MOST READ: പ്രീമിയം മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് ഫോർസ 300 ഈ വർഷം തന്നെ എത്തും, സ്ഥിരീകരിച്ച് ഹോണ്ട

കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

അതേസമയം സെഡാന്‍, ഇലക്ട്രിക്, ഹൈബ്രിഡ്, എംപിവി എന്നീ ശ്രേണികളില്‍ നിരവധി വാഹനങ്ങള്‍ കമ്പനി ചൈനീസ് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. 2023 -ഓടെ കമ്പനിയുടെ മോഡലുകളും ഇന്ത്യന്‍ നിരത്തില്‍ എത്തിതുടങ്ങിയേക്കും.

കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

ടാറ്റാ മോട്ടോര്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കാനുള്ള പദ്ധതി ചെറി ഓട്ടോമൊബൈല്‍ ഉപേക്ഷിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. വിദേശ നിക്ഷേപ നയത്തില്‍ പരിഷ്‌ക്കരണം കൊണ്ടുവന്നതോടെയാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
English summary
Changan Chinese Auto Manufacturer India Debut Is Delayed. Read in Malayalam.
Story first published: Wednesday, June 10, 2020, 13:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X