ഇക്കോസ്പോർട്ടിന് ഒരു ഇലക്‌ട്രിക് അപരൻ; യുവാൻ ഇവിയെ കുറിച്ച് കൂടുതൽ അറിയാം

ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ BYD ലോകത്തിലെ അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന നിർമാതാക്കളിൽ ഒരാളാണ്. ടൊയോട്ട ഉൾപ്പെടെ നിരവധി വാഹന ബ്രാൻഡുകളുമായി ഇവർക്ക് പങ്കാളിത്തവുമുണ്ടെന്നതും ശ്രദ്ധേയമാണ്.

ഇക്കോസ്പോർട്ടിന് ഒരു ഇലക്‌ട്രിക് അപരൻ; യുവാൻ ഇലക്‌ട്രിക്കിനെ കുറിച്ച് കൂടുതൽ അറിയാം

കമ്പനി ഇപ്പോൾ കൊളംബിയ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ പ്രവർത്തനം വിപുലീകരിക്കുന്നു. ഫോർഡ് ഇക്കോസ്പോർട്ടിന്റെ അതേ രൂപകൽപ്പനയുള്ള ഒരു പുതിയ യുവാൻ കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിയുമായാണ് BYD ഇപ്പോൾ കളംനിറഞ്ഞിരിക്കുന്നത്.

ഇക്കോസ്പോർട്ടിന് ഒരു ഇലക്‌ട്രിക് അപരൻ; യുവാൻ ഇലക്‌ട്രിക്കിനെ കുറിച്ച് കൂടുതൽ അറിയാം

ഈ വർഷം രണ്ടാം പകുതിയിൽ കമ്പനി കൊളംബിയയിൽ യുവാൻ ഇലക്ട്രിക് വാഹനം വിതരണം ചെയ്യാൻ തുടങ്ങും. ആദ്യ ബാച്ചിൽ 132 ഇലക്ട്രിക് കാറുകളാണ് വിതരണം ചെയ്യുക.

MOST READ: പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

ഇക്കോസ്പോർട്ടിന് ഒരു ഇലക്‌ട്രിക് അപരൻ; യുവാൻ ഇലക്‌ട്രിക്കിനെ കുറിച്ച് കൂടുതൽ അറിയാം

പ്രാദേശിക വിതരണക്കാരായ മോട്ടോറീസ വഴിയായിരിക്കും ഇലക്‌ട്രിക് മോഡലിന്റെ വിൽപ്പന നടക്കുക. യുവാന് പുറമെ ചൈനീസ് വാഹന നിർമാതാക്കൾ കൊളംബിയയിൽ വലിയ എസ്‌യുവിയായ ടാങും അവതരിപ്പിക്കും.

ഇക്കോസ്പോർട്ടിന് ഒരു ഇലക്‌ട്രിക് അപരൻ; യുവാൻ ഇലക്‌ട്രിക്കിനെ കുറിച്ച് കൂടുതൽ അറിയാം

ഫോർഡ് ഇക്കോസ്പോർട്ടിന് സമാനമായ സ്റ്റൈലിംഗ് BYD യുവാന് ഉണ്ട്. എന്നിരുന്നാലും ഇതിന് പുതിയ ഡിസൈൻ ഘടകങ്ങളും ലഭിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. മുൻവശത്ത് യുവാന് സിഗ്നേച്ചർ ഫ്രണ്ട് ഗ്രിൽ, പുതുതായി സ്റ്റൈൽ ചെയ്ത സി-പില്ലർ, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവ ലഭിക്കുന്നു.

MOST READ: ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

ഇക്കോസ്പോർട്ടിന് ഒരു ഇലക്‌ട്രിക് അപരൻ; യുവാൻ ഇലക്‌ട്രിക്കിനെ കുറിച്ച് കൂടുതൽ അറിയാം

53.22 കിലോവാട്ട്സ് ബാറ്ററിയാണ് BYD യുവാനിൽ ഉള്ളത്. ഇത് സാധാരണ ഉപയോഗത്തിൽ 410 കിലോമീറ്റർ അല്ലെങ്കിൽ കുറഞ്ഞ വേഗതയിൽ 535 കിലോമീറ്റർ വരെ മൈലേജും വാഗ്ദാനം ചെയ്യുന്നു.

ഇക്കോസ്പോർട്ടിന് ഒരു ഇലക്‌ട്രിക് അപരൻ; യുവാൻ ഇലക്‌ട്രിക്കിനെ കുറിച്ച് കൂടുതൽ അറിയാം

3.9 സെക്കൻഡിനുള്ളിൽ 50 കിലോമീറ്റർ വേഗത യുവാൻ കൈവരിക്കുമെന്ന് BYD അവകാശപ്പെടുന്നു. ഇലക്ട്രിക് പവർട്രെയിൻ 160 bhp പവറും 275 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഫാസ്റ്റ് ചാർജറിൽ ഒരു മണിക്കൂർ 10 മിനിറ്റിനുള്ളിൽ ഇലക്ട്രിക് ബാറ്ററി പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.

MOST READ: പ്രാചീന പ്രൗഢിയിൽ ഇന്നും തിളങ്ങി അംബാസഡർ മാർക്ക് 1

ഇക്കോസ്പോർട്ടിന് ഒരു ഇലക്‌ട്രിക് അപരൻ; യുവാൻ ഇലക്‌ട്രിക്കിനെ കുറിച്ച് കൂടുതൽ അറിയാം

4,870 മില്ലിമീറ്റർ നീളവും 82.8 കിലോവാട്ട് ബാറ്ററിയും BYD ടാങിന് ഉണ്ട്. സാധാരണ അവസ്ഥയിൽ 500 കിലോമീറ്റർ ദൂരവും കുറഞ്ഞ വേഗതയിൽ 600 കിലോമീറ്റർ വരെ ഓടുന്നതുമായ ഈ മോഡൽ ഉടൻ യൂറോപ്യൻ വിപണിയിൽ വിൽപ്പനക്ക് എത്തും.

ഇക്കോസ്പോർട്ടിന് ഒരു ഇലക്‌ട്രിക് അപരൻ; യുവാൻ ഇലക്‌ട്രിക്കിനെ കുറിച്ച് കൂടുതൽ അറിയാം

രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള ഇത് മൊത്തം 489 bhp കരുത്തും 330 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ഇത് വെറും 4.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നു. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് എസ്‌യുവിയുടെ ബാറ്ററി 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.

Most Read Articles

Malayalam
English summary
Chinese BYD Yuan EV Introduced. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X