ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

ടാറ്റാ മോട്ടോര്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കാനുള്ള പദ്ധതി ചെറി ഓട്ടോമൊബൈല്‍ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശ നിക്ഷേപ നയത്തില്‍ പരിഷ്‌ക്കരണം കൊണ്ടുവന്നതോടെയാണ് ഇത്തരത്തിലൊരു നടപടി.

ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

കഴിഞ്ഞ മാസം അവസാനത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ പരിഷ്‌ക്കരണം കൊണ്ടുവന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കം മുതലെടുത്ത് ഓഹരികള്‍ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടാനുള്ള ചൈനീസ് തന്ത്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൂട്ടിട്ടിരുന്നു.

ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

ചൈന ഉള്‍പ്പെടെ എല്ലാ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരും ഇന്ത്യയില്‍ നേരിട്ടോ (എഫ്ഡിഐ) അല്ലാതെയോ നിക്ഷേപിക്കാന്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണം. നേരത്തേ ബംഗ്ലാദേശിനും പാകിസ്ഥാനും മാത്രമായിരുന്നു വിലക്ക്.

MOST READ: മാറ്റങ്ങളുമായി കവസാക്കി നിഞ്ച 1000SX വിപണിയിൽ; വില 10.79 ലക്ഷം രൂപ

ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

ഇതോടെയാണ് ഓഹരികള്‍ സ്വന്തമാക്കാനുള്ള പദ്ധതി പുനപരിശോധിക്കുമെന്ന് ചെറി അറിയിച്ചത്. 2021 -ഓടെ ഇരുവരും തമ്മിലുള്ള പങ്കാളിത്തം വിപണിയില്‍ സജീവമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

പങ്കാളിത്തം സജീവമാകുന്നതോടെ ഇന്ത്യന്‍ വിപണിലേക്കുള്ള ചെറി ഓട്ടോമൊബൈല്‍സിന്റെ പ്രവേശനത്തിനും ഏറെക്കുറെ വഴിവെയ്ക്കും. നേരത്തെ മുതല്‍ തന്നെ ഇത് സംബന്ധിച്ച് വാര്‍ത്തകളും പുറത്തുവന്നിരുന്നു.

MOST READ: ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

2017-ല്‍ ഇവര്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെറിയെ കൂടെകൂട്ടാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ചില അമേരിക്കന്‍, കൊറിയന്‍ നിര്‍മ്മാതാക്കളെയാണ് പുതിയ പങ്കാളിത്തത്തിലേക്ക് ടാറ്റ പരിഗണിച്ചിരുന്നത്.

ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

കൂടാതെ, ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ചങ്കന്‍, ഗീലി എന്നിവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഇത് സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല.

MOST READ: എംജി ZS ഇലക്ട്രിക്ക് കേരളത്തിലേക്ക്; ബുക്കിങ് ജൂണ്‍ മുതല്‍

ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് ആഡംബര ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചൈനീസ് പങ്കാളികൂടിയാണ് ചെറി. ഈ സഹകരണം ടാറ്റയുമായി ഇന്ത്യയിലും ആവര്‍ത്തിച്ച് വിപണി പിടിക്കുകയാണ് ചെറിയുടെ ലക്ഷ്യം.

ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

ബ്രാന്‍ഡിന്റെ ഭാവി ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രൊജക്ടുകളിലും അനുബന്ധ സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തുമെന്നും സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യന്‍ വിപണിയില്‍ മികച്ച മുന്നേറ്റമാണ് ടാറ്റ കാഴ്ചവെയ്ക്കുന്നത്.

MOST READ: ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

വിപണിയില്‍ എത്തിക്കുന്ന മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. നിരവധി പുതിയ മോഡലുകള്‍ ടാറ്റയില്‍ നിന്നും നിരത്തില്‍ എത്താനിരിക്കുന്നതും മറ്റൊരു സവിശേഷതയാണ്.

Most Read Articles

Malayalam
English summary
Chinese Company Chery Rethinks Partnership With Tata Motors, Reports. Read in Malayalam.
Story first published: Saturday, May 30, 2020, 12:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X