എംപിവി നിരയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി; പരീക്ഷണയോട്ടത്തിനിറങ്ങി സിട്രൺ ബെർലിംഗോ

പ്രീമിയം എസ്‌യുവി വിഭാഗത്തിലേക്ക് C5 എയർക്രോസുമായി അടുത്ത വർഷത്തോടെ ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. എന്നാൽ ഒരൊറ്റ മോഡൽ മാത്രമാകില്ല ബ്രാൻഡിന്റെ നിരയിൽ നിന്നും രാജ്യത്ത് കളംനിറയുക.

എംപിവി നിരയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി; പരീക്ഷണയോട്ടത്തിനിറങ്ങി സിട്രൺ ബെർലിംഗോ

ഗ്രൂപ്പ് പി‌എസ്‌എയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനും സിട്രൺ സാക്ഷ്യംവഹിക്കും. ഇതിനകം തന്നെ C5 എയർക്രോസിന്റെ പ്രൊഡക്ഷൻ ആരംഭിച്ച കമ്പനി എസ്‌യുവിയെ നിരത്തുകളിൽ പരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

എംപിവി നിരയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി; പരീക്ഷണയോട്ടത്തിനിറങ്ങി സിട്രൺ ബെർലിംഗോ

ഒരു മോഡലിൽ മാത്രമായി ഒരുങ്ങി കൂടാൻ ആഗ്രഹിക്കാത്ത ഫ്രഞ്ച് ബ്രാൻഡ് ഹാച്ച്ബാക്ക്, എംപിവി, കോംപാക്‌ട് എസ്‌യുവി മോഡലുകളെയും ഇന്ത്യയിൽ അവതരിപ്പിക്കും. അതിന്റെ ഭാഗമായി തങ്ങളുടെ ബെർലിംഗോയുടെ പരീക്ഷണയോട്ടവും ആരംഭിച്ചിട്ടുണ്ട്.

MOST READ: വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

എംപിവി നിരയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി; പരീക്ഷണയോട്ടത്തിനിറങ്ങി സിട്രൺ ബെർലിംഗോ

മൾട്ടി പർപ്പസ് വാഹനമായ ബെർലിംഗോ സമീപ ഭാവിയിൽ കമ്പനിയുടെ പ്രീമിയം ലൈനപ്പിനെ ശക്തിപ്പെടുത്താൻ സഹായിക്കും. പിഎസ്എ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ EMP2 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സിട്രൺ ബെർലിംഗോ XL എംപിവി ഒരുങ്ങിയിരിക്കുന്നത്.

എംപിവി നിരയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി; പരീക്ഷണയോട്ടത്തിനിറങ്ങി സിട്രൺ ബെർലിംഗോ

ഇന്നോവ ക്രിസ്റ്റ അല്ലെങ്കിൽ കിയ കാർണിവലിനെതിരെയാകും ബെർലിംഗോയെ ബ്രാൻഡ് ഇറക്കുക. അന്താരാഷ്ട്ര തലത്തിൽ ഇത് മൂന്ന് വേരിയന്റുകളിൽ 1.2 ലിറ്റർ ടർബോ-പെട്രോൾ, രണ്ട് വ്യത്യസ്ത 1.5 ലിറ്റർ DV5 ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായാണ് എത്തുന്നത്.

MOST READ: ക്വിഡ് തിളങ്ങി, സെപ്റ്റംബറിൽ 8,805 യൂണിറ്റുകൾ നിരത്തിലെത്തിച്ച് റെനോ

എംപിവി നിരയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി; പരീക്ഷണയോട്ടത്തിനിറങ്ങി സിട്രൺ ബെർലിംഗോ

ഇതിലെ DV5 എഞ്ചിനുകൾ പി‌എസ്‌എയും ഫോർഡും സംയുക്തമായി നിർമിച്ചതാണ്. ബെർലിംഗോ XL ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ സിട്രൺ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

എംപിവി നിരയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി; പരീക്ഷണയോട്ടത്തിനിറങ്ങി സിട്രൺ ബെർലിംഗോ

ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളിൽ നിങ്ങൾ കാണുന്ന മൂന്നാം തലമുറ ബെർലിംഗോ സിട്രന്റെ വിചിത്രമായ സ്റ്റൈലിംഗ് തത്ത്വചിന്ത വഹിക്കുന്ന ഒരു വാനായി തെരഞ്ഞെടുക്കപ്പെടുന്നു.

MOST READ: റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്

എംപിവി നിരയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി; പരീക്ഷണയോട്ടത്തിനിറങ്ങി സിട്രൺ ബെർലിംഗോ

ചതുരാകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, വൈഡ് എയർ ഇന്റേക്കുകൾ, ബോക്‌സി രൂപഘടന, വെർട്ടിക്കൽ ടെയിൽ ലാമ്പുകൾ, ബ്ലാക്ക് എ-പില്ലറുകൾ, ഫ്രണ്ട് ബമ്പർ, സൈഡ് ക്ലാഡിംഗ് തുടങ്ങിയവയെല്ലാമാണ് എംപിവിയുടെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.

എംപിവി നിരയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി; പരീക്ഷണയോട്ടത്തിനിറങ്ങി സിട്രൺ ബെർലിംഗോ

ബെർലിംഗോ XL പതിപ്പിന് 4.75 മീറ്റർ നീളമാണുള്ളത്. ഇത് മൂന്ന് വരി സീറ്റുകൾക്ക് വിശാലമായ ക്യാബിൻ ഇടമാണ് പ്രാപ്തമാക്കിയിരിക്കുന്നത്. പരീക്ഷണയോട്ടത്തിന് വിധേയമായ മോഡൽ കമ്പനിയുടെ വരാനിരിക്കുന്ന സി-ക്യൂബ് മെയ്ഡ് ഇൻ ഇന്ത്യ ശ്രേണിയിലെ എഞ്ചിനുകൾക്കും ഗിയർബോക്സുകൾക്കുമായുള്ള ഒരു ടെസ്റ്റ് പതിപ്പാകാനും സാധ്യതയുണ്ട്.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen Berlingo MPV Spied Again In India. Read in Malayalam
Story first published: Saturday, October 24, 2020, 9:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X