കെറോണ വില്ലനായി; സിട്രണ്‍ C21 ഈ വര്‍ഷം ഇന്ത്യയിലേക്കില്ല

ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് ഫ്രഞ്ച് നിര്‍മ്മാതാക്കളായ സിട്രണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. C5 എയര്‍ക്രോസ് എസ്‌യുവിയുമായി ഇന്ത്യന്‍ വിപണിയില്‍ ചുവടുവെയ്ക്കുമെന്നായിരുന്നു കമ്പനി അറിയിച്ചത്.

കെറോണ വില്ലനായി; സിട്രണ്‍ C21 ഈ വര്‍ഷം ഇന്ത്യയിലേക്കില്ല

2020 സെപ്തംബര്‍ മാസത്തോടെ ആദ്യം വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും എന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ C5 എയര്‍ ക്രോസ് എസ്‌യുവിയുടെ അരങ്ങേറ്റം കമ്പനി അടുത്ത വര്‍ഷത്തേക്ക് മാറ്റി എന്ന് നേരത്തെ അറിയിച്ചിരുന്നു.

കെറോണ വില്ലനായി; സിട്രണ്‍ C21 ഈ വര്‍ഷം ഇന്ത്യയിലേക്കില്ല

C5 എയര്‍ക്രോസ് എസ്‌യുവിക്ക് പിന്നാലെ നിരവധി മോഡലുകളെയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കും ഉടന്‍ തന്നെ വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

MOST READ: ബിഎംഡബ്ല്യു R18 ക്രൂയിസർ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

കെറോണ വില്ലനായി; സിട്രണ്‍ C21 ഈ വര്‍ഷം ഇന്ത്യയിലേക്കില്ല

ഈ വര്‍ഷം തന്നെ വാഹനത്തെ അവതരിപ്പിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. പല സമയങ്ങളിലായി പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു.

കെറോണ വില്ലനായി; സിട്രണ്‍ C21 ഈ വര്‍ഷം ഇന്ത്യയിലേക്കില്ല

സിട്രണ്‍ C21 എന്ന കോഡ്നാമമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഈ വാഹനവും ഈ വര്‍ഷം വിപണിയില്‍ എത്തില്ല എന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ വാഹനത്തിന്റെ അവതരണവും കമ്പനി അടുത്ത് വര്‍ഷത്തേക്ക് നീട്ടിയിരിക്കുന്നത്.

MOST READ: വില 23 ലക്ഷം രൂപ; കരോക്കിന്റെ കൂടുതല്‍ വിവരങ്ങളുമായി സ്‌കോഡ

കെറോണ വില്ലനായി; സിട്രണ്‍ C21 ഈ വര്‍ഷം ഇന്ത്യയിലേക്കില്ല

വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 എന്നിവരാകും എതിരാളികള്‍. കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചു വരുന്നുവെന്നാണ് കമ്പനി അറിയിച്ചത്.

കെറോണ വില്ലനായി; സിട്രണ്‍ C21 ഈ വര്‍ഷം ഇന്ത്യയിലേക്കില്ല

ഇത് മുന്നില്‍ കണ്ടാണ് ഈ ശ്രേണിയിലേക്കും വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകള്‍ക്കൊപ്പമാണ് C5 എയര്‍ക്രോസ് അവതരിക്കുക. C5 മാത്രമല്ല, ഇനി വരാനിരിക്കുന്ന സിട്രണ്‍ കാറുകള്‍ മുഴുവന്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: ലോക്ക്ഡൗൺ: സാമൂഹിക സേവനങ്ങൾക്കായി 100 ഹെക്ടർ എസ്‌യുവികൾ വാഗ്ദാനം ചെയ്ത് എംജി

കെറോണ വില്ലനായി; സിട്രണ്‍ C21 ഈ വര്‍ഷം ഇന്ത്യയിലേക്കില്ല

ഇതിന് പിന്നാലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിലേക്കും കമ്പനി വാഹനത്തെ അവതരിപ്പിക്കും. സെഡാന്‍ ശ്രേണിയിലേക്കും തങ്ങള്‍ വാഹനത്തെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. CMP എന്ന പ്ലാറ്റ്ഫോമിലാകും ഈ വാഹനങ്ങള്‍ ഒക്കെ വിപണിയില്‍ എത്തുന്നതും.

കെറോണ വില്ലനായി; സിട്രണ്‍ C21 ഈ വര്‍ഷം ഇന്ത്യയിലേക്കില്ല

കുറഞ്ഞ ചെലവില്‍ ഈ പ്ലാറ്റ്ഫോമില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും. ലാറ്റിന്‍ അമേരിക്കന്‍ വിപണികളില്‍ ഈ പ്ലാറ്റ്ഫോം ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സിട്രണ്‍ C21 കോംപാക്ട് എസ്‌യുവി അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ C3 -ല്‍ നിന്നുള്ള ഡിസൈന്‍ ഹൈലൈറ്റുകള്‍ ഉള്‍ക്കൊള്ളും.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി യഹമ WR 155R; മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗത

കെറോണ വില്ലനായി; സിട്രണ്‍ C21 ഈ വര്‍ഷം ഇന്ത്യയിലേക്കില്ല

അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാകും വാഹനം വിപണിയില്‍ എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen C21 Sub-4m SUV Launching Next Year. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X