പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C3 സ്‌പോര്‍ട്ടി; സ്‌പൈ ചിത്രങ്ങള്‍

കെറോണ വില്ലനായതോടെയാണ് ഇന്ത്യന്‍ വിപണിയിലേക്കുള്ള സിട്രണ്‍ അരങ്ങേറ്റം വൈകിയത്. C5 എയര്‍ക്രോസ് എസ്‌യുവിയുമായി ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലേക്ക് അരങ്ങേറ്റം നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C3 സ്‌പോര്‍ട്ടി; സ്‌പൈ ചിത്രങ്ങള്‍

അരങ്ങേറ്റം വൈകുമെങ്കിലും ബ്രാന്‍ഡില്‍ നിന്നുള്ള മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം സജീവമാക്കിയിരിക്കുകയാണ്. C5 എയര്‍ക്രോസ് എസ്‌യുവിക്ക് പിന്നാലെ നിരവധി മോഡലുകളെ വില്‍പ്പനയ്ക്ക് എത്തിച്ച് വിപണി പിടിക്കാനാണ് സിട്രണ്‍ ലക്ഷ്യമിടുന്നത്.

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C3 സ്‌പോര്‍ട്ടി; സ്‌പൈ ചിത്രങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചു എന്നത് മനസ്സിലാക്കിയ കമ്പനി, ഇത് മുന്നില്‍ കണ്ട് ഈ ശ്രേണിയിലേക്കും വാഹനത്തെ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

MOST READ: സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഇനി ഹൈദരാബാദിലും പൂനെയിലും

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C3 സ്‌പോര്‍ട്ടി; സ്‌പൈ ചിത്രങ്ങള്‍

സിട്രണ്‍ C3 സ്‌പോര്‍ട്ടി, C21 എന്ന കോഡ്നാമമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഈ വാഹത്തിന്റെ പരീക്ഷണയോട്ടം സജീവമാക്കിയിരിക്കുകയാണ്. C5 എയര്‍ക്രോസ് എസ്‌യുവിക്ക് പിന്നാലെ വിപണിയില്‍ എത്തുന്ന മോഡലായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C3 സ്‌പോര്‍ട്ടി; സ്‌പൈ ചിത്രങ്ങള്‍

ടീം ബിഎച്ച്പിയാണ് പരീക്ഷണയോട്ടം നടത്തുന്ന C3 സ്‌പോര്‍ട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൂനെയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനം പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു കാണപ്പെട്ടത്.

MOST READ: മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C3 സ്‌പോര്‍ട്ടി; സ്‌പൈ ചിത്രങ്ങള്‍

ഇതൊരു പ്രോട്ടോടൈപ്പ് മോഡലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മിക്ക സിട്രണ്‍ മോഡലുകളിലെയും പോലെ, C3 സ്‌പോര്‍ട്ടിയുടെയും ഫ്രണ്ട് ബമ്പറില്‍ ഹെഡ്‌ലാമ്പുകളും മുകളില്‍ സ്ലിം എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളും ഇടംപിടിച്ചേക്കും. സിട്രണ്‍ കാറുകള്‍ക്ക് സമാനമായ കൂപ്പ് പോലുള്ള റൂഫും ഈ കാറിനുണ്ട്.

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C3 സ്‌പോര്‍ട്ടി; സ്‌പൈ ചിത്രങ്ങള്‍

മോഡുലാര്‍ സിഎംപി (CMP) ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാക്കും വാഹന നിര്‍മ്മാണം. കുറഞ്ഞ ചെലവില്‍ ഈ പ്ലാറ്റ്ഫോമില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും.

MOST READ: മൂടിക്കെട്ടലുകള്‍ ഇല്ലാതെ പരീക്ഷണയോട്ടത്തിനിറങ്ങി പുതുതലമുറ ഹ്യുണ്ടായി i20

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C3 സ്‌പോര്‍ട്ടി; സ്‌പൈ ചിത്രങ്ങള്‍

ലാറ്റിന്‍ അമേരിക്കന്‍ വിപണികളില്‍ ഈ പ്ലാറ്റ്ഫോം ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സിട്രണ്‍ C21 കോംപാക്ട് എസ്‌യുവി അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ C3 -ല്‍ നിന്നുള്ള ഡിസൈന്‍ ഹൈലൈറ്റുകള്‍ ഉള്‍ക്കൊള്ളും.

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C3 സ്‌പോര്‍ട്ടി; സ്‌പൈ ചിത്രങ്ങള്‍

വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 എന്നിവരാകും എതിരാളികള്‍. 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാകും വാഹനം വിപണിയില്‍ എത്തുക.

MOST READ: പുത്തൻ ജാസിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C3 സ്‌പോര്‍ട്ടി; സ്‌പൈ ചിത്രങ്ങള്‍

സിട്രണ്‍ C-ക്യൂബ് പ്രോഗ്രാമിന്റെ ഭാഗമാണ് C3 സ്‌പോര്‍ട്ടി. 2023 -ഓടെ നാല് പുതിയ ഉത്പ്പന്നങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുമെങ്കിലും അതിന്റെ എഞ്ചിനുകളും ട്രാന്‍സ്മിഷനുകളും ഇറക്കുമതി ചെയ്യാന്‍ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen C3 Sporty Spied Testing In Pune. Read in Malayalam.
Story first published: Friday, August 28, 2020, 16:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X