C5 എയര്‍ക്രോസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

രാജ്യത്ത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറ്റം വൈകുമെന്ന് നിര്‍മ്മാതാക്കളായ സിട്രണ്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ C5 എയര്‍ക്രോസ് എസ്‌യുവിയുടെ അരങ്ങേറ്റവും കമ്പനി അടുത്ത വര്‍ഷത്തേക്ക് മാറ്റി.

C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

എന്നാല്‍ എന്ന് വാഹനം അവതരിപ്പിക്കും എന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 2021 -ന്റെ ആദ്യ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) വാഹനത്തിന്റെ അരങ്ങേറ്റം ഉണ്ടാകുമെന്ന സൂചന കമ്പനി നല്‍കുന്നത്.

C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

ഇന്ത്യന്‍ വിപണിയില്‍ വലിയ പ്രതീക്ഷകളുണ്ടെന്ന് കമ്പനി അറിയിച്ചിരുന്നു. അടുത്തിടെ അഹമ്മദാബാദില്‍ കമ്പനിയുടെ ഷോറും ആരംഭിച്ചിരുന്നു. അധികം വൈകാതെ ഷോറുമുകളുടെ ശൃംഖല വര്‍ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

MOST READ: കുപ്പയിൽ നിന്നും മോചനം നേടി റെട്രോ മോഡിഫൈഡ് കോണ്ടസ

C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

24x7 സമയം സിട്രണ്‍ ഡീലര്‍ഷിപ്പുകളുമായി ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ വിവിധ സംവിധാനങ്ങള്‍ വാഹനങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക സഹാരണം പരമാവധി കൂട്ടി മോഡലുകളുടെ വില കമ്പനി നിയന്ത്രിച്ചു നിര്‍ത്തും.

C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

ഇതിനായി തമിഴ്‌നാട്ടില്‍ രണ്ടു ശാലകള്‍ സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതികളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രീമിയം എസ്‌യുവി ശ്രേണിയിലേക്കാണ് C5 എയര്‍ക്രോസ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

MOST READ: തലമുറ മാറ്റത്തിന് ഹോണ്ട WR-V; ക്രോസ്ഓവറിന്റെ ഡിജിറ്റൽ ചിത്രങ്ങൾ കാണാം

C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

അതുകൊണ്ട് തന്നെ ഏകദേശം 25 ലക്ഷം രൂപ വരെ വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. ഇതിന് പിന്നാലെ വില കുറഞ്ഞ മോഡലുകളെ മറ്റ് ശ്രേണികളിലേക്ക് എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പിന്നാലെ 2023 -ഓടെ സിട്രൺ നിരയിൽ നിന്നും നാലു മോഡലുകൾ കൂടി വിപണിയിൽ എത്തിക്കും.

C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

തുടക്കത്തില്‍ 10 നഗരങ്ങളില്‍ മാത്രമേ വാഹനം വിപണിയില്‍ എത്തുതയുള്ളു. എന്നാല്‍ ഏതൊക്കെ നഗരങ്ങളിലാണ് വാഹനത്തെ അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഹ്യുണ്ടായി ട്യൂസണ്‍, സ്‌കോഡ കരോക്ക്, ജീപ്പ് കോമ്പസ് എന്നിവരാണ് C5 എയര്‍ക്രോസിന്റെ വിപണിയിലെ എതിരാളികള്‍.

MOST READ: ഫോക്‌സ്‌വാഗണ്‍ നിവസ് അടിസ്ഥാനമാക്കി സെഡാനും; എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, വലിയ ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. ആഢംബര വാഹനങ്ങള്‍ക്ക് സമാനമായ അകത്തളമാണ് ഒരുങ്ങുന്നത്.

C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

ലെതറില്‍ പൊതിഞ്ഞ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ആഢംബരമാക്കുന്നത്.

MOST READ: ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍

C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക. ഈ എഞ്ചിനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഇടംപിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ എഞ്ചിന്റെ കരുത്തോ, ടോര്‍ഖോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

360 ഡിഗ്രി ക്യാമറ, റിവേഴ്സ് ക്യാമറ, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നീ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

Most Read Articles

Malayalam
English summary
Citroen C5 Aircross India Launch New Timeline Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X