C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍

ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കളാണ് സിട്രണ്‍. ഈ വര്‍ഷം ബ്രാന്‍ഡില്‍ നിന്നുള്ള മോഡലുകള്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ പദ്ധതികള്‍ എല്ലാം തകിടം മറിച്ചു.

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍

C5 എയര്‍ക്രോസ് എസ്‌യുവിയാണ് ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ ആദ്യം എത്തുക. ഓട്ടോകാര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ പതിപ്പിന്റെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ചതായിട്ടാണ് സൂചന.

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍

തമിഴ്നാട്ടിലെ തിരുവല്ലൂരിലെ സികെ ബിര്‍ളയുടെ സൗകര്യത്തില്‍ C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഒരുപിടി യൂണിറ്റുകളുടെ ട്രയല്‍ അസംബ്ലി കമ്പനി ആരംഭിച്ചു. ഈ മെയ്ഡ് ഇന്‍ ഇന്ത്യ യൂണിറ്റുകള്‍ രാജ്യത്തുടനീളം പരീക്ഷണത്തിനായി ഉപയോഗിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

MOST READ: ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍

C5 എയര്‍ക്രോസ് എസ്‌യുവികളുടെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ ഇതിനകം ഇന്ത്യയില്‍ കണ്ടിട്ടുണ്ടെങ്കിലും അവ പൂര്‍ണമായും ഇറക്കുമതി ചെയ്ത യൂണിറ്റുകളായിരുന്നു. നിലവിലെ സാഹചര്യത്തില്‍ C5 എയര്‍ക്രോസിന്റെ അരങ്ങേറ്റം വൈകുമെന്ന് സിട്രണ്‍ ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍

2021 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ അരങ്ങേറ്റം പ്രതീക്ഷിക്കാമെന്ന് ഉറവിടങ്ങള്‍ പറയുന്നു. ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ വാഹനത്തിന് 30 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

MOST READ: ഇന്ത്യയ്ക്ക് പ്രിയം എസ്‌യുവികളോട്; കിയ സെല്‍റ്റോസ് ഒന്നാമനെന്ന് പഠനം

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍

ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹാന്‍ഡ്‌സ് ഫ്രീ ടെയില്‍ഗേറ്റ്, ഡിആര്‍എല്ലുകളുള്ള സ്പ്ലിറ്റ്-എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ്, പവര്‍ ഡ്രൈവര്‍ സീറ്റ്, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീനും വാഹനത്തില്‍ പ്രതീക്ഷിക്കാം.

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍

180 bhp കരുത്ത് സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇത് യോജിക്കും.

MOST READ: യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകള്‍ക്കൊപ്പമാണ് C5 എയര്‍ക്രോസ് അവതരിക്കുക. C5 മാത്രമല്ല, ഇനി വരാനിരിക്കുന്ന സിട്രണ്‍ കാറുകള്‍ മുഴുവന്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റും.

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍

24X7 സമയം സിട്രണ്‍ ഡീലര്‍ഷിപ്പുകളുമായി ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ വിവിധ സംവിധാനങ്ങള്‍ വാഹനങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍

C5 എയര്‍ക്രോസിന് ശേഷം ഓരോ വര്‍ഷം ഓരോ പുതിയ കാര്‍ എന്ന കണക്കെ പിടിമുറുക്കാനാണ് സിട്രണിന്റെ തീരുമാനം. പ്രാദേശിക സഹാരണം പരമാവധി കൂട്ടി മോഡലുകളുടെ വില കമ്പനി നിയന്ത്രിച്ചു നിര്‍ത്താനും പദ്ധതികളുണ്ട്.

Most Read Articles

Malayalam
English summary
Citroen C5 Aircross SUV India Trial Production Started. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X