Just In
- 12 min ago
ആറ് കളർ ഓപ്ഷനുകളുമായി ഹോണ്ട ഗ്രാസിയ വിപണിയിൽ
- 50 min ago
ഓൾ-ഇലക്ട്രിക് EQA എസ്യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്
- 1 hr ago
സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്
- 1 hr ago
പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ
Don't Miss
- News
ശശികലയ്ക്ക് കൊറോണ രോഗമില്ല; ആരോഗ്യം വീണ്ടെടുത്തു... ജയില്‍ മോചനം 27ന്
- Lifestyle
അറിയണം റിപ്പബ്ലിക് ദിനത്തിനു പിന്നിലെ കഥ
- Sports
IPL 2021: ഗ്ലെന്‍ മാക്സ്വെല് ഇനിയെങ്ങോട്ട്? സാധ്യത മൂന്നു ടീമുകള്‍ക്ക്- കൂടുതലറിയാം
- Finance
ആമസോണിന്റെ ശ്രമം പാളി, റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് കരാറിന് സെബിയുടെ അംഗീകാരം
- Movies
അജഗജാന്തരവുമായി ആന്റണി വര്‍ഗീസും അര്ജുന് അശോകനും, ആക്ഷന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക്
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
C5 എയർക്രോസ് എസ്യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും
ഇന്ത്യൻ വിപണിയിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഗ്രൂപ്പ് പിഎസ്എ. ഇത്തവണ സിട്രോണിനെ കൂട്ടുപിടിച്ചെത്തുന്ന ബ്രാൻഡ് 2021 മെയ് മാസത്തോടെ തങ്ങളുടെ ആദ്യത്തെ മോഡൽ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.

ആഭ്യന്തര ഉപഭോക്താക്കൾക്കായി ഫ്രഞ്ച് നിർമാതാക്കളിൽ നിന്നുള്ള ആദ്യ ഉൽപ്പന്നം C5 എയർക്രോസ് എസ്യുവിയായിരിക്കും. ഈ വർഷം തുടക്കത്തോടെ വാഹനത്തെ ഇന്ത്യയിൽ പരിചയപ്പെടുത്തിയിരുന്നെങ്കിലും പ്രീമിയം മോഡലിന്റെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

എങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം C5 എയർക്രോസ് 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനായിരിക്കും പരിചയപ്പെടുത്തുക. ഇത് എട്ട് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാകും ജോടിയാക്കുക. ഇത് പരമാവധി 180 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കുമെന്നാണ് സൂചന.
MOST READ: പരീക്ഷണയോട്ടം നടത്തി സ്കോഡ വിഷന്‍ ഇന്‍ എസ്യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

ഗ്രൂപ്പ് പിഎസ്എ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഹൊസൂരിലെ പ്ലാന്റിൽ നിർമിക്കുമെങ്കിലും അത് C5 എയർക്രോസിൽ ഉപയോഗിക്കില്ല. പൂർണമായും ഇറക്കുമതി ചെയ്ത എഞ്ചിൻ ഉപയോഗിച്ച് സിട്രൺ എസ്യുവിയെ ഒരു പ്രീമിയം ഉൽപ്പന്നമായി അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഏകദേശം 30 ലക്ഷം രൂപയോളമായിരിക്കും C5 എയർക്രോസിനായി ഫ്രഞ്ച് ബ്രാൻഡ് വില നിശ്ചയിക്കുക. എന്നാൽ സെഗ്മെന്റിലെ മറ്റ് എതിരാളികളായ സ്കോഡ കരോക്ക്, ഫോക്സ്വാഗണ് ടി-റോക്ക് എന്നിവ നഷ്ടപ്പെടുത്തിയ ഡീസൽ എഞ്ചിൻ ഓപ്ഷൻ അവതരിപ്പിക്കുമ്പോൾ എസ്യുവി വേറിട്ടുനിൽക്കും.
MOST READ: ഉത്സവനാളുകളില്‍ വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് മെര്‍സിഡീസ് ബെന്‍സ്

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് എയർബാഗുകൾ, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഹാൻഡ്സ് ഫ്രീ ടെയിൽഗേറ്റ്, പവർഡ് ഡ്രൈവർ സീറ്റ് തുടങ്ങിയവയും ഫ്രഞ്ച് കാറിന്റെ പ്രത്യേകതകളാകും.

C5 എയർക്രോസ് അന്താരാഷ്ട്ര വിപണിയിൽ സ്പ്ലിറ്റ് എൽഇഡി ഹെഡ്ലാമ്പ് ക്ലസ്റ്റർ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്സ്, സ്പോർട്ടി ബമ്പർ സെക്ഷൻ മുതലായവ ഉപയോഗിച്ചുള്ള ഡിസൈൻ തത്ത്വ ചിന്തയാണ് പിന്തുടരുന്നത്. ഇതുതന്നെയാകും ഇന്ത്യൻ പതിപ്പിലും പിന്തുടരുക.
MOST READ: കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

സിട്രൺ C5 എയർക്രോസിന്റെ സമാരംഭത്തിന് ശേഷം ഇന്ത്യയിൽ നിർമിച്ച CI21 കോംപാക്ട് എസ്യുവിയും അടുത്ത വർഷം അവസാനത്തോടെ ഇന്ത്യൻ നിരത്തുകൾ അടക്കിവാഴാൻ എത്തും.

മാരുതി സുസുക്കി ബലേനോ, പുതുതലമുറ ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആൾട്രോസ്, ഫോക്സ്വാഗണ് പോളോ, ഹോണ്ട ജാസ് എന്നിവയുമായി മാറ്റുരയ്ക്കാൻ സിട്രൺ ഒരു പുതിയ പ്രീമിയം ഹാച്ച്ബാക്ക് എതിരാളിയെയും ഇന്ത്യയിൽ 2022-ഓടെ അവതരിപ്പിക്കും.