പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; സ്‌പൈ ചിത്രങ്ങള്‍

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ കഴിഞ്ഞ ദിവസമാണ് സിട്രണ്‍ ആരംഭിച്ചത്. 2021 -ഓടെ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; സ്‌പൈ ചിത്രങ്ങള്‍

നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്ത നാളുകളില്‍ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ചിത്രങ്ങളും പുറത്തുവരുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ റോക്ക് ത്രൂ ടെക് എന്നൊരു യുട്യൂബ് ചാനലാണ് പങ്കുവെച്ചിരിക്കുന്നത്.

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; സ്‌പൈ ചിത്രങ്ങള്‍

രണ്ട് വാഹനങ്ങളാണ് തമിഴ്‌നാട്ടില്‍ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറക്കണ്ണില്‍ കുടുങ്ങിയത്. നിലവില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനങ്ങളും CKD റൂട്ട് വഴി വിപണിയില്‍ എത്തിച്ചതാണ്. സാധാരണ മൂടിക്കെട്ടിയായിരുന്നു പരീക്ഷണയോട്ടങ്ങള്‍ എങ്കില്‍ ഇത്തവണ മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു പരീക്ഷണയോട്ടം.

MOST READ: ഡ്യുവൽ ജെറ്റ് എഞ്ചിനുമായി മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് ഉടനെത്തും

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; സ്‌പൈ ചിത്രങ്ങള്‍

ഒരെണ്ണം വൈറ്റ് നിറത്തിലും മറ്റൊന്ന് ബ്ലാക്ക് നിറത്തിലുമാണ് കാണ്ടെത്തിയത്. മൊത്തത്തിലുള്ള രൂപകല്‍പ്പനയുടെ കാര്യത്തില്‍, C5 എയര്‍ക്രോസ് ഒരു പാരമ്പര്യേതര ഡിസൈന്‍ ഭാഷ അവതരിപ്പിക്കുന്നു. മുന്‍വശത്ത്, കാറില്‍ ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പും പിന്നിലെ അറ്റത്ത് ചതുരാകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളും ഉണ്ട്.

C5 എയര്‍ക്രോസിന് സിട്രണിന്റെ എയര്‍ബമ്പ് വാതിലും വീല്‍ ആര്‍ച്ച് പ്രൊട്ടക്ടറുകളും ലഭിക്കുന്നു. പൂര്‍ണ്ണമായും ലോഡുചെയ്ത ഒരൊറ്റ സിട്രണ്‍ C5 എയര്‍ക്രോസ് വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

MOST READ: പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; സ്‌പൈ ചിത്രങ്ങള്‍

പനോരമിക് സണ്‍റൂഫ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡ്യുവല്‍ സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹാന്‍ഡ്സ് ഫ്രീ ടെയില്‍ഗേറ്റ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയവ വാഗ്ദാനം ചെയ്യും.

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; സ്‌പൈ ചിത്രങ്ങള്‍

180 bhp കരുത്ത് സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇത് യോജിക്കും.

MOST READ: റെട്രോ സ്റ്റൈലിൽ ഇരട്ട ടോൺ നിറത്തിലൊരുങ്ങി പ്രീമിയർ പദ്മിനി

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; സ്‌പൈ ചിത്രങ്ങള്‍

30 ലക്ഷം രൂപ വരെ വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ എത്തിയാല്‍ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍, ഹോണ്ട CR-V എന്നിവരാകും എതിരാളികള്‍.

പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; സ്‌പൈ ചിത്രങ്ങള്‍

C5 എയര്‍ക്രോസിന് ശേഷം ഓരോ വര്‍ഷം ഓരോ പുതിയ കാര്‍ എന്ന കണക്കെ പിടിമുറുക്കാനാണ് സിട്രണിന്റെ തീരുമാനം. പ്രാദേശിക സഹാരണം പരമാവധി കൂട്ടി മോഡലുകളുടെ വില കമ്പനി നിയന്ത്രിച്ചു നിര്‍ത്താനും പദ്ധതികളുണ്ട്.

Most Read Articles

Malayalam
English summary
Citroen C5 Aircross SUV Spied On Test In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X