ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

പി‌എസ്‌എ ഗ്രൂപ്പിന്റ കീഴിലുള്ള സിട്രൺ ബ്രാൻഡിന്റെ ഇന്ത്യൻ അരങ്ങേറ്റം അടുത്ത വർഷം ആദ്യ പാദത്തിൽ ഉണ്ടാകും. C5 എയർക്രോസുമായാണ് കമ്പനിയുടെ ആഭ്യന്തര വിപണിയിലേക്കുള്ള ചുവടുവെയ്പ്പ്.

ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

സിട്രൺ C5 എയർക്രോസിനെ കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായാകും കമ്പനി അവതരിപ്പിക്കുക. പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഉൽ‌പ്പന്നങ്ങൾ‌ അടുത്ത വർഷം രണ്ടാം പകുതി മുതൽ‌ സിട്രൺ‌ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

പ്രാദേശികമായി വികസിപ്പിച്ച ആദ്യത്തെ ഉൽ‌പ്പന്നമായിരിക്കും സിട്രൺ C21 കോം‌പാക്‌ട് എസ്‌യുവി. ഇത് 2021 ഉത്സവ സീസണോടു കൂടി വിപണിയിൽ എത്തും. അതോടൊപ്പം ഇന്ത്യൻ വിപണിക്കായി ഒരു പുതിയ കോം‌പാക്‌ട് ഹാച്ച്ബാക്കും ഒരു പുതിയ സെഡാനും കമ്പനിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

MOST READ: C5 എയര്‍ക്രോസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

മൂന്ന് മോഡലുകളും ബ്രസീൽ ഉൾപ്പെടെയുള്ള ചില അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിക്കും എന്നതാണ് ശ്രദ്ധേയം. വരാനിരിക്കുന്ന സിട്രൺ ഹാച്ച്ബാക്ക് C3 ഹാച്ച്ബാക്കിന് പകരക്കാരനാകുമെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.

ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

സിട്രൺ CC21 എന്ന കോഡ്നാമമുള്ള പുത്തൻ ഹാച്ച്ബാക്കിന് സ്മാർട്ട് കാർ എന്ന വിശേഷണവുമുണ്ട്. അത് അടുത്ത വർഷം ആഗോള വിപണികളിൽ അരങ്ങേറ്റം കുറിച്ചേക്കും. വാസ്തവത്തിൽ പ്രൊഡക്ഷൻ ബോഡിയുമായുള്ള ഹാച്ച്ബാക്കിന്റെ പരീക്ഷണയോട്ടം കമ്പനി ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

MOST READ: മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

പി‌എസ്‌എ ഗ്രൂപ്പിന്റെ കോമൺ മോഡുലാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി സ്മാർട്ട് കാർ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. ഇത് പുതിയ പൂഷോ 208-ന് അടിവരയിടുന്നു. വ്യത്യസ്ത ബോഡി സ്റ്റൈലുകൾക്കും ഇലക്ട്രിക്, ഹൈബ്രിഡ് ഉൾപ്പെടെയുള്ള ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾക്കും ഈ പ്ലാറ്റ്ഫോം അനുയോജ്യമാണ്.

ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

CXപെരിയൻസ് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹാച്ച്ബാക്ക് ഉയരമുള്ള ഹുഡ്, മസ്കുലർ ഫ്രണ്ട് പ്രൊഫൈൽ എന്നിവ അവതരിപ്പിക്കും. കൂടാതെ പൂർണ എൽഇഡി ലൈറ്റുകളും വാഹനത്തിൽ ഇടംപിടിക്കും. എന്നാൽ മുൻവശത്തെ ഗ്രിൽ C5 എയർക്രോസിന് സമാനമായിരിക്കും.

MOST READ: പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ ഫ്ലെക്സ് എഞ്ചിനുകൾ എന്നിവ ഉപയോഗിച്ച് ബ്രസീലിയൻ പതിപ്പ് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്തേക്കും. 1.2 യൂണിറ്റ് 84 bhp കരുത്തിൽ 120 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാകും. മറുവശത്ത് ടർബോ ഫ്ലെക്സ് യൂണിറ്റ് 90 bhp പവറും 127 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാകും ഓപ്ഷനിൽ ഉണ്ടാവുക.

ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

ഇന്ത്യൻ വിപണിയിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ സിട്രൺ C21 കോംപാക്‌ട് എസ്‌യുവിക്ക് വാഗ്ദാനം ചെയ്തേക്കാം. ഫോക്‌സ്‌വാഗൺ പോളോ, മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി ബലേനോ, ഹ്യുണ്ടായി i20 എന്നീ ശക്തരായ ഹാച്ച്ബാക്ക് മോഡലുകളുമായാകും സിട്രൺ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen CC21 Smart Car Could Be Launch in 2021. Read in Malayalam
Story first published: Thursday, June 11, 2020, 16:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X