14 വയസുള്ള കുട്ടികൾക്കും ഓടിക്കാം; ഒരു കുഞ്ഞൻ ഓൾ ഇലക്ട്രിക് കാറുമായി സിട്രൺ

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഒരു കുഞ്ഞൻ ഓൾ ഇലക്ട്രിക് കാർ പുറത്തിറക്കിയിരിക്കുകയാണ്. 14 വയസുള്ള കുട്ടികൾക്ക് വരെ ഉപയോഗിക്കാൻ സാധിക്കുന്ന ഇവിയെ അമി എന്നാണ് ബ്രാൻഡ് വിളിക്കുന്നത്.

14 വയസുള്ള കുട്ടികൾക്കും ഓടിക്കാം; ഒരു കുഞ്ഞൻ ഓൾ ഇലക്ട്രിക് കാറുമായി സിട്രൺ

കൗമാരക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ സാധ്യതയുള്ള എല്ലാ സ്വഭാവ സവിശേഷതകളും ഉൾപ്പെടുത്തിയാണ് അമി ഇലക്ട്രിക്കിനെ സിട്രൺ ഒരുക്കിയിരിക്കുന്നത്. ചെറിയ രണ്ട് സീറ്റർ വാഹനത്തിൽ ആറ് കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് വാഗ്‌ദാനം ചെയ്യുന്നത്.

14 വയസുള്ള കുട്ടികൾക്കും ഓടിക്കാം; ഒരു കുഞ്ഞൻ ഓൾ ഇലക്ട്രിക് കാറുമായി സിട്രൺ

അതിനാൽ ഫ്രഞ്ച് നിയമപ്രകാരം ഇത് 14 വയസിന് താഴെയുള്ള ഒരാൾക്ക് ഈ വാഹനം ഓടിക്കാൻ സാധിക്കും. വിംഗ് ലൈസൻസും ആവശ്യമില്ല. ഈ ഇലക്ട്രിക് കാറിന് മണിക്കൂറിൽ 45 കിലോമീറ്റർ (27 മൈൽ) വരെ വേഗതയിൽ സഞ്ചരിക്കാനാകും.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് കോര്‍പ്പറേറ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.11 ലക്ഷം രൂപ

14 വയസുള്ള കുട്ടികൾക്കും ഓടിക്കാം; ഒരു കുഞ്ഞൻ ഓൾ ഇലക്ട്രിക് കാറുമായി സിട്രൺ

പ്ലാസ്റ്റിക്കിലാണ് അമി ഇലക്ട്രിക്കിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. കൂടാതെ നോ-ഫ്രിൾസ് ഇന്റീരിയറുമായാണ് ഇത് വരുന്നത്. 5.5 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ഒരു സ്റ്റാൻഡേർഡ് 220-വോൾട്ട് പ്ലഗ് സോക്കറ്റ് വഴി ചാർജ് ചെയ്യാം. കാർ പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം മൂന്ന് മണിക്കൂർ സമയമാണ് വേണ്ടത്.

14 വയസുള്ള കുട്ടികൾക്കും ഓടിക്കാം; ഒരു കുഞ്ഞൻ ഓൾ ഇലക്ട്രിക് കാറുമായി സിട്രൺ

സിട്രൺ അമി 70 കിലോമീറ്റർ മൈലേജ് നൽകും. ഫ്രാൻസിൽ ഇവിയുടെഎൻട്രി ലെവൽ പതിപ്പ് വാങ്ങുന്നതിന് 6,000 യൂറോ അതായത് ഏകദേശം 5.22 ലക്ഷം രൂപ ചെലവഴിക്കേണ്ടി വരും. രാജ്യത്ത് ഇതുവരെ കാറിനായി ആയിരത്തോളം ബുക്കിംഗുകൾ ലഭിച്ചതായും കമ്പനി അവകാശപ്പെടുന്നുണ്ട്.

MOST READ: നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ; താരമായി നിസാൻ ലീഫ് ഇല‌ക്‌ട്രിക്

14 വയസുള്ള കുട്ടികൾക്കും ഓടിക്കാം; ഒരു കുഞ്ഞൻ ഓൾ ഇലക്ട്രിക് കാറുമായി സിട്രൺ

ഫ്രഞ്ച് യുവാക്കൾ നഗരങ്ങളിൽ ചുറ്റിക്കറങ്ങാൻ ഉപയോഗിക്കുന്ന സാധാരണ ഗതാഗത മാർഗങ്ങളായ ഒരു ഇലക്ട്രിക് സ്കൂട്ടറിനേക്കാളും മോപ്പെഡിനേക്കാളും സുരക്ഷിതമായ ഒരു ബദലാണ് സിട്രൺ അമിയെന്ന് ഫനാക് ഡാർട്ടി ഉൽപ്പന്നങ്ങളുടെ തലവൻ ഒലിവിയർ ഗാർസിയ പറഞ്ഞു.

14 വയസുള്ള കുട്ടികൾക്കും ഓടിക്കാം; ഒരു കുഞ്ഞൻ ഓൾ ഇലക്ട്രിക് കാറുമായി സിട്രൺ

സിട്രണിന്റെ ഐതിഹാസിക കാറായിരുന്ന ഡ്യൂക്സ് ഷെവാക്സ് അഥവാ 2CV മോഡലിനോട് വളരെ സാമ്യമുള്ളതാണ് പുതിയ അമി ഇലക്ട്രിക്കിന്റെ രൂപകൽപ്പനയെന്ന് പറയപ്പെടുന്നു. 1948 മുതൽ 1990 വരെ ബ്രാൻഡ് നിർമിച്ചിരുന്ന 2CV ഏകദേശം നാല് മില്യണോളം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്.

MOST READ: മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

14 വയസുള്ള കുട്ടികൾക്കും ഓടിക്കാം; ഒരു കുഞ്ഞൻ ഓൾ ഇലക്ട്രിക് കാറുമായി സിട്രൺ

ഫ്രാൻസിൽ ടൂ സീറ്റർ അമി ഇലക്ട്രിക് വാടകയ്‌ക്കെടുക്കാനും സ്വന്തമായി വാങ്ങാനും സാധിക്കും. ഇത് നിലവിൽ ഓൺലൈനായാണ് സിട്രൺ വിൽക്കുന്നത്. ഫ്രഞ്ച് റീട്ടെയിലർമാർ വഴിയും ഫ്രീ 2 മൂവ് എന്ന കാർ-ഷെയറിംഗ് കമ്പനി വഴി വാടകയ്‌ക്കെടുക്കുന്നതിനും ലഭ്യമാണ്.

14 വയസുള്ള കുട്ടികൾക്കും ഓടിക്കാം; ഒരു കുഞ്ഞൻ ഓൾ ഇലക്ട്രിക് കാറുമായി സിട്രൺ

ഇലക്ട്രിക് ടെക്നോളജിയുടെ നേട്ടങ്ങളും വർണാഭമായ രൂപകൽപ്പനയും ഉപയോഗയോഗ്യതയും വാഗ്ദാനം ചെയ്യുന്ന അമിയ്ക്ക് ഒരു ഐതിഹാസിക അർബൻ വാഹനമായി മാറാനുള്ള സാധ്യതയുണ്ടെന്നും സിട്രൺ അവകാശപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen Launched The Tiny Cube-Shaped Ami Electric. Read in Malayalam
Story first published: Saturday, September 12, 2020, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X